നിക്ഷേപ മാറ്റങ്ങളെല്ലാം പൂർത്തിയായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് തലത്തിലുള്ള പ്രവർത്തനങ്ങളെല്ലാം പുനരാരംഭിച്ചിരിക്കുകയാണ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം മികച്ച സൈനിങ്ങുകൾ നടത്തി സ്‌ക്വാഡ് ശക്തിപ്പെടുത്തുകയെന്നതാണ്.
പുതിയ സൈനിങ് നടത്തുന്നതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്‌ക്വാഡിലുള്ള താരങ്ങളുടെ കരാർ പുതുക്കാനുള്ള നീക്കങ്ങളും നടത്തുകയാണ്. ഇതിനു ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഐഭൻ ഡോഹ്ലിംഗിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം 2028 വരെ നീള്ളുന്ന പുതിയ രണ്ട് വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്.
2023-24 സീസൺ മുന്നോടിയായിയാണ് ഐഭൻ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഗോവയിൽ നിന്നുമായിരുന്നു താരം കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി 25ഓളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.
ഐഎസ്എലിൽ എഫ്‌സി ഗോവയ്ക്കും കേരള ബ്ലാസ്റ്റേഴ്‌സിനുമായി 93 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ 2025-26 ൽ ബ്ലാസ്റ്റേഴ്‌സിനായി ഒമ്പത് മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ആഷ്‌ലി വെസ്റ്റ്വുഡ് പരിശീലകനായി ചുമതലയേറ്റത്തിന് ശേഷം, ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യം കൂടിയായിരുന്നു ഐഭൻ. താരം ആഷ്‌ലിയുടെ കീഴിൽ അവസാന മത്സരങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. അതുകൊണ്ട് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഭനിന്റെ കരാർ പുതുക്കാൻ തീരുമാനിച്ചത്.
ALSO READ:-
ലെഫ്റ്റ് ബാക്ക് പൊസിഷനിൽ സ്ഥിരം കളിക്കുന്ന താരത്തിന് റൈറ്റ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനിലും കളിക്കാൻ കേൾപ്പുണ്ട്. താരം ഇനി ഉടൻ തന്നെ ചെന്നൈയിലെത്തി ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം പ്രീ സീസൺ ആരംഭിക്കുന്നതാണ്.
അഞ്ച് സൈനിങ്ങുകൾ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്
ക്ലബ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ച് ഇന്ത്യൻ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. മലയാളി താരം മുഹമ്മദ് സനാൻ, മുഹമ്മദ് യാസിർ, അമരീന്ദർ സിംഗ്, സാഹിൽ തവോറ, റാംഹ്ലുൻചുംഗ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
ഐഎസ്എൽ കളിച്ച് ഒട്ടേറെ പരിചയസമ്പന്നമായ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് പറയാം. ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റ് ക്ലബ്ബുകളിലേക്ക് ചെക്കേറിയ താരങ്ങൾക്കൊത്ത പകരക്കാരെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്നിരിക്കുന്നത്.
ഇതിൽ ഏറ്റവും എടുത്തു പറയേണ്ട താരമാണ് സനാൻ. ജംഷഡ്പൂർ ഐഎസ്എൽ കളിക്കില്ല പ്രഖ്യാപ്പിച്ചതോടെയാണ് മുഹമ്മദ് സനാൻ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമായത്. ഈസ്റ്റ് ബംഗാൾ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ താരത്തിനായി വമ്പൻ ഓഫറുമായി രംഗത്ത് വന്നിരുന്നെങ്കിലും, സനാൻ തന്റെ ജന്മ നാടിനായി കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്.
നിലവിൽ ഐഎസ്എൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും മികച്ച ലെഫ്റ്റ് വിങർ കൂടിയാണ് താരം. ഉറുഗ്വേ, ബ്രസീൽ ടീമുകൾക്കെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്ക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിൽ, പരിശീലകൻ ഖാലിദ് ജമിൽ സനാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Summary:- Kerala Blasters have resumed club operations after completing the investment transfer process. The club has renewed Aiban Dohling’s contract until 2028 as part of their squad-building plans under Ashley Westwood. Along with retaining key players, Blasters have also completed five Indian signings including Mohammed Sanan, Amrinder Singh, Mohammed Yasir, Sahil Tavora, and Ramhlunchhunga ahead of the new ISL season.
Discover more from Footy Times
Subscribe to get the latest posts sent to your email.