പിന്നിൽ നിന്നു തിരിച്ചടിച്ച് ബഗാൻ; ഡൽഹിക്കെതിരെ മോഹൻ ബഗാൻ തകർപ്പൻ ജയം

2026/27 സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. സ്പോർട്ടിങ് ക്ലബ്‌ ഡൽഹിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു മോഹൻ ബഗാൻ. ഒരു ഗോളിന് പിറകിൽ പോയതിന് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു മോഹൻ ബഗാൻ.

 

 

മത്സരത്തിന്റെ തുടക്കം മുതലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ ഇരുപത്തി മൂന്നാം മിനിറ്റിൽ തന്നെ ലാൽറിൻലിയാന ഹ്നാംതെയിലൂടെ സ്പോർടിങ്ങ് ക്ലബ് ഡൽഹി മുന്നിലെത്തുകയായിരുന്നു. പ്രതിരോധ നിര താരം മനോജ് മുഹമ്മദ് നൽകിയ ലോംഗ് ബോൾ ഹ്നാംതെ സ്വീകരിക്കുകയും, ഗംഭീര ഫിനിഷിങ്ങിലൂടെ ഗോൾ നേടുകയുമായിരുന്നു.

പിന്നീട് മോഹൻ ബഗാന് തിരിച്ചടിക്കാൻ ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെങ്കിലും മുന്നേറ്റ നിര താരങ്ങൾക്ക് ലക്ഷ്യം കാണാൻ സാധിച്ചില്ല. ഇതോടെ ആദ്യ പകുതിയിൽ സ്പോർട്ടിംഗ് ക്ലബ് ഡൽഹി ഒരു ഗോളിന്റെ ലീഡുമായി പൂർത്തിയാക്കുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ മോഹൻ ബഗാന്റെ അതിഗംഭീര പ്രകടനമാണ് തുടക്കം മുതലേ കാണാൻ സാധിച്ചത്. മത്സരത്തിന്റെ 56ആം മിനിറ്റിൽ സ്കോട്ടിഷ് താരം ലീ എർവിനിലൂടെ സമനില പിടിക്കുകയായിരുന്നു മോഹൻ ബഗാൻ.

രാഹുൽ ഭേക്കെയുടെ അസിസ്റ്റിൽ നിന്ന് മികച്ച ഫിനിഷിങിലൂടെ ഗോൾ നേടുകയായിരുന്നു ലീ എർവിൻ. ഇതിനു തൊട്ടുപിന്നാലെ വിദേശതാരം മിഗുവൽ ഫിഗ്വേര ഗോൾ നേടി മോഹൻ ബഗാനെ ലീഡിലെത്തിക്കുകയായിരുന്നു. അപുയയുടെ അതിഗംഭീര അസിസ്റ്റിൽ നിന്നും ഗോളിയെ കാഴ്ചക്കാരനാക്കി ഗംഭീര ഫിനിഷിങ്ങിലൂടെ ഗോൾ നേടുകയായിരുന്നു മിഗുവൽ.

ALSO READ:-

ഇതിനു ശേഷവും മോഹൻ ബഗാൻ ഒട്ടേറെ ഗോൾ നേടാൻ അവസരം ലഭിച്ചിരുന്നെങ്കിലും, ലക്ഷ്യം കാണാൻ സാധിച്ചിരുന്നില്ല. മറുഭാഗത്ത് ഡൽഹിയും ഇടവേളകളിലൂടെ ആക്രമിച്ചു കളിച്ചിരുന്നെങ്കിലും അവസ്ഥ ഇതു തന്നെയായിരുന്നു.

ആദ്യ വിജയം സ്വന്തമാക്കിയതോടെ നിലവിൽ മൂന്ന് പോയിന്റുമായി, പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മോഹൻ ബഗാൻ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റതോടെ സ്പോർട്ടിങ് ക്ലബ് ഡൽഹി പന്ത്രണ്ടാം സ്ഥാനത്തുമാണ്.

മത്സരത്തിലെ മാച്ച് സ്റ്റാറ്റ്സ് പരിശോധിക്കുമ്പോഴും മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ ആധിപത്യമാണ് കാണാൻ കഴിയുന്നത്. പന്തടക്കത്തിൽ ഡൽഹി 49 ശതമാനവും മോഹൻ ബഗാൻ 51 ശതമാനവും രേഖപ്പെടുത്തി. ആകെ 20 ഷോട്ടുകൾ ഉതിർത്ത ബഗാൻ 10 എണ്ണം ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഡൽഹിയുടെ 15 ഷോട്ടുകളിൽ നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. കൃത്യമായ പാസുകളുടെ എണ്ണം നോക്കുകയാണേൽ മോഹൻ ബഗാൻ 381 പാസ്സുകളും, ഡൽഹി 372 പാസ്സുകളും പൂർത്തിയാക്കി.

Summary:- Mohun Bagan Super Giant secured their first win of the 2026/27 ISL season with a 2-1 comeback victory over Sporting Club Delhi. After trailing to Lalrinliana Hnamte’s opener, Lee Erwin and Miguel Figueira scored in the second half to seal all three points for Mohun Bagan.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super Leaguemohun bagan super giantsSporting Club Delhi
Comments (0)
Add Comment