പുതിയ നിക്ഷേപകർ വന്നതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല കാലം തുടങ്ങി എന്ന് തന്നെ പറയാം. നിലവിൽ ചെറിയൊരു സമയം കൊണ്ട് തന്നെ 2026/27 സീസൺ മുന്നോടിയായി പുതിയ നിക്ഷേപകർക്ക് മികച്ചൊരു സ്ക്വാഡ് നിർമ്മിക്കാൻ സാധിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെയിതാ കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്യൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടായി കൈകോർക്കാൻ ഒരുങ്ങുകയാണ്. ഇതിനു മുന്നോടിയായുള്ള ചർച്ചകൾ ഉടൻ തന്നെ കൊച്ചിയിൽ വച്ച് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ജർമ്മൻ ഫുട്ബോളിലെ വമ്പന്മാരുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ക്ലബ് കൂടിയാണ് ബൊറൂസിയ ഡോർട്ട്മുണ്ട്. ഇതോടൊപ്പം മികച്ച ആരാധക പിന്തുണയ്ക്കും പേരുകേട്ട ക്ലബ്ബാണ് ബൊറൂസിയ.
ഇതിനു മുൻപ് ബൊറൂസിയ ഡോട്ട്മുണ്ട് മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായിരുന്ന ഹൈദരാബാദ് എഫ്സിയുടെ പങ്കാളികളായിരുന്നു. 2020 കാലയളവിൽ രണ്ട് വർഷ കരാറിലാണ് ഇരു ടീമും ധാരണയിലെത്തുന്നത്.
ഇതിനു മുൻപും കേരള ബ്ലാസ്റ്റേഴ്സും ബൊറൂസിയ ഡോർട്ട്മുണ്ടും കൈകോർക്കുന്നു പറഞ്ഞ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ പുതിയ നിക്ഷേപകർ വന്നതോടെയാണ് ഇത്തരം അഭ്യൂഹങ്ങൾ നടപ്പിലാകുന്നത്.
ബൊറൂസിയ ഡോർട്ട്മുണ്ടുമായി കൈകോർക്കാൻ സാധിക്കുകയാണെങ്കിൽ, കേരള ബ്ലാസ്റ്റേഴ്സിന് അതേറെ ഗുണം ചെയ്യും. ടീമിന് തങ്ങളുടെ ബ്രാൻഡ് എക്സ്പോഷർ യൂറോപ്യൻ ഫുട്ബോളിലേക്കും കൊണ്ടുപോകാൻ സാധിക്കുന്നതാണ്. അതോടൊപ്പം മികച്ച യൂത്ത് ഡെവലപ്മെന്റ് പദ്ധതികൾ നടപ്പിലാക്കാനും സാധിക്കും. എന്തിരുന്നാലും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ അധികൃതരും കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റും ഉടൻതന്നെ ചർച്ച നടത്തി ഈയൊരു ഡീൽ പൂർത്തിയാക്കുമെന്ന് വിശ്വസിക്കാം.
ALSO READ:-
നിലവിൽ ഐഎസ്എൽ കളിക്കുന്നതിൽ വെച്ച് മുംബൈ സിറ്റി എഫ്സിക്ക് മാത്രമേ വിദേശ ക്ലബ്ബുമായി പങ്കാളിത്തമുള്ളൂ. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും കരുത്തന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിൽ മുംബൈ സിറ്റി എഫ്സിയുടെ പങ്കാളികൾ. അതോടൊപ്പം മുംബൈ സിറ്റി എഫ്സിയുടെ 65 ശതമാനം ഓഹരിയും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുണ്ട്.
ഇവർക്ക് പുറമെ, എഫ്സി ഗോവ, മുൻ ഐഎസ്എൽ ക്ലബ്ബുകളായിരുന്ന ഐടികെ, ഡൽഹി ഡൈനാമോസ്, എഫ്സി പൂനെ സിറ്റി ടീമുകൾക്കും വിദേശ ക്ലബുകളുമായി പങ്കാളിത്തമുണ്ടായിരുന്നു.
Summary:- Kerala Blasters are reportedly exploring a potential partnership with German giants Borussia Dortmund following their ownership change. The collaboration could strengthen the club’s global brand presence and youth development if a deal materialises.
Discover more from Footy Times
Subscribe to get the latest posts sent to your email.