വിജയത്തുടർച്ച ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; അടുത്ത എതിരാളികൾ കരുത്തന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക് രണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് കരുത്തന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒക്ടോബർ 18ന് നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.

ടൂർണമെന്റിലെ ആദ്യ മത്സരം വിജയിച്ചാണ് ഇരു ടീമും നേർക്കുനേര് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തുകയായിരുന്നു.

അവസാനമായി കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വന്ന മത്സരങ്ങളിലെല്ലാം വമ്പൻ വാശിയേറിയ പോരാട്ടമാണ് ആരാധകർക്ക് സമ്മാനിച്ചത്. അത്തരമൊരു മത്സരമാണ് ഇത്തവണയും നടക്കാൻ പോകുന്നത് എന്ന് ഉറപ്പാണ്.

അവസാനമായി കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വന്ന മൂന്ന് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കേരള ബ്ലാസ്റ്റേഴ്‌സിന് അവസാനമായി പരാജയപ്പെടുത്താൻ സാധിച്ചത് 2023-ൽ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിലാണ്. ആ ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.

 

 

ഇതുവരെ ഐഎസ്എല്ലിൽ 18 തവണയാണ് ഇരു ടീമും നേർക്കുനേർ വന്നത്. ഇതിൽ എട്ട് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും അഞ്ച് മത്സരങ്ങൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിക്കും പത്ത് മത്സരങ്ങൾ സമനിലയിൽ പിരിയുകയുമായിരുന്നു.

ALSO READ:-

ഒക്ടോബർ 18-ന് രാത്രി ഏഴരയ്ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്. ഈയൊരു മത്സരവും വിജയിച്ച് പോയിന്റ് പട്ടികയിൽ തലപ്പത്തെത്താൻ തന്നെയാണ് ഇരു ടീമിന്റെയും ലക്ഷ്യം.

ISL മത്സരങ്ങൾ എങ്ങനെ തത്സമയം കാണാം?

 

ഐഎസ്എൽ 2026/27 സീസണിലെ മത്സരങ്ങൾ തത്സമയം യൂട്യൂബ് വഴിയും സോണി സ്പോർട്സ് വഴിയും കാണാൻ സാധിക്കുന്നതാണ്. സോണി സ്പോർട്സായിരിക്കും ടിവി ടെലികാസ്റ്റിംഗ് നടത്തുക. ടിവിയിലൂടെ ആരാധകർക്ക് മത്സരങ്ങൾ തത്സമയം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി ഭാഷകളിലൂടെ കാണാം. മറുഭാഗത്ത് യൂട്യൂബിൽ ആരാധകർ തികച്ചും സൗജന്യമായി കാണാൻ സാധിക്കുന്നതാണ്. പക്ഷെ യൂട്യൂബിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മാത്രമേ തത്സമയം സപ്രേക്ഷണം ഉണ്ടാക്കുകയുള്ളൂ.

Summary:- Kerala Blasters will face NorthEast United FC on October 18 at 7:30 PM in Guwahati in ISL 2026–27 Matchweek 2. Both teams enter the contest following opening-match victories. With their last three encounters ending in draws, the Blasters will aim to secure another win and continue their strong start.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueKerala BlastersNortheast united fc
Comments (0)
Add Comment