സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ അതി ഗംഭീരമായി നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ആരാധകരെ ആവേശത്തിലാക്കുന്ന മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
നിലവിൽ സൂപ്പർ ലീഗ് കേരള മാച്ച് വീക്ക് മൂന്ന് കഴിയുമ്പോൾ കരുത്തന്മാരായ കാലിക്കറ്റ് എഫ്സിയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുകളാണ് കാലിക്കറ്റ് എഫ്സിക്ക് സ്വന്തമാക്കാൻ സാധിച്ചത്. സീസണിൽ ഇതുവരെ തോൽക്കാത ഏക ടീം കൂടിയാണ് കാലിക്കറ്റ്. തൃശൂരിനെതിരെയും തിരുവനന്തപുരതിനെതിരെയും വിജയിക്കുകയും മലപ്പുറതിനെതിരെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ വിജയിക്കുകയുമായിരുന്നു കാലിക്കറ്റ്.
പോയിന്റ് പട്ടികയിൽ കാലിക്കറ്റ് എഫ്സിയുടെ തൊട്ട് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ എഫ്സിയുണ്ട്. കണ്ണൂരിന് സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് നേടാൻ കഴിഞ്ഞത്. തിരുവനന്തപുരത്തിനോട് പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽക്കേണ്ടി വന്നതാണ് ടീമിന് തിരിച്ചടിയായത്.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ഫോർസ കൊച്ചിയാണ്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റാണ് ടീമിന് കരസ്ഥമാക്കാൻ സാധിച്ചത്. ഇതോടകം ഒരു തോൽവിയും ഒരു വിജയവും ഒരു പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയവുമാണ് ടീമിന് നേടാൻ സാധിച്ചത്.
നാലാം സ്ഥാനത്ത് നോക്കുകയാണെങ്കിൽ നാല് പോയിന്റുമായി തിരുവനന്തപുരം കൊമ്പൻസാണുള്ളത്. തിരുവനന്തപുരം കൊമ്പൻസിന് കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുകയായിരുന്നു. മുൻ ചാമ്പ്യൻമാരായ കണ്ണൂർ എഫ്സിയെയും മലപ്പുറം എഫ്സിയെയുമാണ് ടീം പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയത്.
ഇനി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനങ്ങളിലേക്ക് നോക്കുകയാണെങ്കിൽ മലപ്പുറം എഫ്സി അഞ്ചാം സ്ഥാനത്തും തൃശൂർ മാജിക് എഫ്സി ആറാം സ്ഥാനത്തുമാണുള്ളത്. ഇരു ടീമുകൾക്കും ഇതുവരെ ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാൻ സാധിച്ചിട്ടില്ല. പെനാൽറ്റി ഷൂട്ട് ഔട്ട് തോൽവിയിൽ നിന്നും ലഭിച്ച രണ്ട് പോയിന്റാണ് മലപ്പുറം എഫ്സിക്ക് കരസ്ഥമാക്കാൻ സാധിച്ചെങ്കിൽ ഒരു പോയിന്റാണ് തൃശൂർ എഫ്സിക്ക് നേടാൻ സാധിച്ചത്.
എന്നിരുന്നാലും മലപ്പുറം എഫ്സിക്കും തൃശൂർ മാജിക് എഫ്സിക്കും ടൂർണമെന്റിലേക്ക് തിരിച്ചുവരാൻ ഇനിയും അവസരങ്ങളേറെയാണ്. അതുകൊണ്ട് തന്നെ വരാൻ പോകുന്ന സീസണിലെ ബാക്കി മത്സരങ്ങളിൽ അതിവാശിയേറിയ പോരാട്ടമായിരിക്കും അരങ്ങേറാൻ പോവുകയെന്ന് ഉറപ്പാണ്.
Summary:- Calicut FC lead the Super League Kerala Season 3 standings with eight points from three matches, remaining the only unbeaten team so far. Defending champions Kannur FC are second with seven points, followed by Forca Kochi and Thiruvananthapuram Kombans. Meanwhile, Malappuram FC and Thrissur Magic FC are still searching for their first wins as the competition intensifies.
Discover more from Footy Times
Subscribe to get the latest posts sent to your email.