വെസ്റ്റ്വുഡിന്റെ പ്രതിരോധത്തിന് പുതിയ കരുത്ത്; ജെയിംസ് ബോൾട്ടൺ ബ്ലാസ്റ്റേഴ്‌സിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി രണ്ടാം വിദേശ സൈനിങ്ങും പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇംഗ്ലീഷ് പ്രതിരോധ താരം ജെയിംസ് ബോൾട്ടണിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 2026/27 സീസൺന്റെ അവസാനം വരെ നീളുന്ന കരാറിലാണ് താരം ഇന്ത്യയിലെത്തുന്നത്.

 

 

ഇംഗ്ലണ്ടിലെ വിവിധ ഡിവിഷൻ ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടി ഏറെ പരിചയസമ്പന്നായ താരം കൂടിയാണ് ജെയിംസ്. ഏകദേശം 400ൽ ഏറെ മത്സരങ്ങൾ താരം ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷൻ പുറമെ റൈറ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കേൾപ്പുള്ള താരമാണ് ജെയിംസ്. നിലവിൽ 2.2 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

1.83m നീളമുള്ള ജെയിംസ്, ശക്തമായ കരുത്ത് കൊണ്ടും മികച്ച ചാട്ട ശേഷി കൊണ്ടും എരിയൽ ബോൾ ക്ലിയറിങ്ങിന് പേരു കേട്ട താരമാണ്. 32 കാരനായ തന്റെ ഫുട്ബോൾ കരിയറിൽ 413 മത്സരങ്ങൾ കളിച്ചതിൽ നിന്ന് 28 ഗോളുകളും 15 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

താരം ഈ ആഴ്ചയിൽ തന്നെ ചെന്നൈയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേർന്ന് പ്രീ സീസൺ ആരംഭിക്കുമെന്നാണ് അപ്ഡേറ്റുകൾ വരുന്നത്. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം.

ആന്ദ്രേ ഗ്രീൻ കേരള ബ്ലാസ്റ്റേഴ്‌സിൽ

 

ഇംഗ്ലീഷ് സ്ട്രൈക്കർ ആന്ദ്രേ ഗ്രീനിനെ ‌സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഇംഗ്ലീഷ് വമ്പന്മാരായ ആസ്റ്റൺ വില്ല, പോർട്സ്മൗത്, ഷെഫ്ഫീൽഡ് യുണൈറ്റഡ് ക്ലബ്ബുകൾക്കായി കളിച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ് ഗ്രീൻ. 28 കാരനായ താരത്തിന്റെ മാർക്കറ്റ് വാല്യൂ നിലവിൽ 3.3 കോടിയാണ്.

താരം അവസാനംമായി കളിച്ചത് പോർച്ചുഗൽ സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബായ AVS ഫുട്ബോൾ വേണ്ടിയാണ്. 2019ൽ ആസ്റ്റൺ വില്ല, ചാമ്പ്യഷിപ്പ് പ്ലേഓഫ്സ് കിരീടം നേടി പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയ ടീമിലെ അംഗമായിരുന്നു താരം. ആ ഒരു സീസണിൽ ടീമിനായി 18 മത്സരങ്ങൾ ഗ്രീൻ കളിച്ചിട്ടുണ്ട്. അതോടൊപ്പം ഇംഗ്ലണ്ടിന്റെ അണ്ടർ 16, 17, 18, 19, 20 ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

ALSO READ:-

വേഗത കൊണ്ടും ഡ്രിബ്ലിംഗ് കൊണ്ടും, മികച്ച കളിശൈലി മെഴിയുന്ന താരം കൂടിയാണ് ആന്ദ്രേ ഗ്രീൻ. തന്റെ ഫുട്ബോൾ കരിയറിൽ വിവിധ ക്ലബ്ബുകൾക്കായി 260 ഓളം മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് 46 ഗോളുകളും 24 അസ്സിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

Summary:- Kerala Blasters have completed their second foreign signing ahead of the 2026/27 ISL season, bringing in experienced English defender James Bolton. The 32-year-old, who can play as both a centre-back and right-back, has made over 400 appearances across English divisions. Bolton is expected to join the Blasters’ pre-season camp in Chennai this week.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueJames BoltonKerala BlastersTransfer news Malayalam
Comments (0)
Add Comment