വേഗതയുടെ കരുത്തുമായി റാംഹ്ലുഞ്ചുങ്ക എത്തുന്നു; മൂന്നാം സൈനിങും പ്രഖ്യാപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി മൂന്നാമത്തെ സൈനിങ്ങും പ്രഖാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സ്പോർട്ടിങ് ക്ലബ്‌ ഡൽഹിയുടെ മുന്നേറ്റ നിര താരം റാംഹ്ലുഞ്ചുങ്കയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

2028 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് 25 കാരൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. തന്റെ മികച്ച വേഗതകൊണ്ടും ഡ്രിബ്ലിംഗ് കൊണ്ടും, മികച്ച കളി ശൈലിമെയുന്ന താരമാണ് റാംഹ്ലുഞ്ചുങ്ക. ഡൽഹിക്ക് പുറമെ IFL ക്ലബ്ബുകളായ ഐസ്വാൾ, ശ്രീനിധി ഡെക്കാൻസ് ക്ലബിന് വേണ്ടിയും കളിച്ച താരമാണ് റാംഹ്ലുഞ്ചുങ്ക.

 

 

മിസോറാം കാരനായ താരം ഐഎസ്എൽ ഡൽഹിക്കും ഹൈദരാബാദിനും ചേർന്ന് 44ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് മൂന്ന് ഗോളും മൂന്ന് അസ്സിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

വിംഗുകളിലൂടെ അതിവേഗം മുന്നേറാനും എതിർ പ്രതിരോധനിരയെ മറികടന്ന് മുന്നേറാനുമുള്ള മിടുക്കാണ് താരത്തിന്റെ പ്രധാന കരുത്ത്. മികച്ച പന്ത് നിയന്ത്രണവും ഒഴിഞ്ഞ ഇടങ്ങളിലേക്ക് പന്തുമായി കുതിക്കാനുള്ള വേഗതയും അറ്റാക്കിംഗ് തേർഡിൽ താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു. മുന്നേറ്റനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ സാധിക്കുമെന്നത് ടീമിന്റെ ആക്രമണത്തിന് പുതിയ മാനങ്ങൾ നൽകും.

നിലവിൽ മുന്നേറ്റ നിരയിലേക്ക് മികച്ചൊരു സൈനിങ് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിരിക്കുന്നത്. താരം ഇതോടകം തന്നെ ചെന്നൈയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പിനൊപ്പം ചേർന്നിട്ടുണ്ട്.

സപ്പോർട്ടിങ് സ്റ്റാഫ്സിലും അഴിച്ചുപണി

 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി വമ്പൻ താരങ്ങൾക്ക് പുറമെ സപ്പോർട്ടിങ് സ്റ്റാഫിസിലും വമ്പൻ സൈനിങ്ങുകൾ നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി സഹ പരിശീലകനായി ഇംഗ്ലീഷ്കാരൻ ഹാസ്നി അൽജോഫ്രീയെയും സ്പോർട്ടിങ് സൈഡിലേക്ക് താങ്ബോയ് സിംഗ്ടോയെയും സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനായിരുന്ന താങ്ബോയ് സിംഗ്ടോ എട്ട് വർഷങ്ങൾക്ക് ശേഷമാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. 2017 കാലയാളവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ഡെവലപ്പ്മെന്റിന്റെ ഹെഡ് കൂടിയായിരുന്നു താങ്ബോയ് സിംഗ്ടോ. ആ ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യൂത്ത് സെറ്റ്അപ്പ്‌ ബ്ലാസ്റ്റേഴ്‌സിന്റെതായിരുന്നു.

ALSO READ:-

മറുഭാഗത്ത് 48 കാരനായ ഹാസ്നി അൽജോഫ്രീ ഒട്ടേറെ പരിശീലക പരിചയസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുൻപ് 2018-24 കാലയാളവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു ഹാസ്നി അൽജോഫ്രീ.

Summary:- Kerala Blasters have announced their third signing ahead of the 2026/27 ISL season, bringing in Sporting Club Delhi forward Ramhlunchhunga on a two-year deal until 2028. The 25-year-old Mizoram winger is known for his pace, dribbling and versatility in attack.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueKerala BlastersRamhlunchhungaTransfer news Malayalam
Comments (0)
Add Comment