ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയ്ക്ക് വമ്പൻ കരുത്ത്; മോമോ യാൻസാനെ കൊമ്പന്മാരിൽ

മുന്നേറ്റ നിരയുടെ മൂർച്ച കൂട്ടാനായി ഗിനിയൻ മുന്നേറ്റ താരം മോമോ യാൻസെയ്നെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ്‌ തന്നെയാണ് ഈയൊരു കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. 2026/27 സീസൺന്റെ അവസാനം വരെ നീളുന്ന കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

 

 

ബെലാറസ്, റഷ്യ, സൈപ്രസ്, അർമേനിയ, മോൾഡോവ, അസർബൈജാൻ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി കളിച്ച താരമാണ് മോമോ. അതോടൊപ്പം യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റുകളായ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും താരം കളിച്ചിട്ടുണ്ട്.

2021/22 സീസണിൽ ചാമ്പ്യൻസിലേക്ക് ചരിത്രപരമായ യോഗ്യത നേടിയ മോൾഡോവ ക്ലബ്ബായ ഷെരീഫിലെ താരം കൂടിയായിരുന്നു മോമോ. ആ ഒരു സീസണിൽ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ നേടിയ ചരിത്രപരമായ വിജയത്തിലെ സാക്ഷി കൂടിയാണ് മോമോ.

ഈയൊരു സീസണിൽ തന്നെ ഷെരീഫ് ടീമിനൊപ്പം മൊൾഡോവൻ ലീഗ് & കപ്പ് ജേതാവ് കൂടിയായിരുന്നു 29 കാരനായ താരം. തന്റെ ഫുട്ബോൾ കരിയറിൽ 222 ഓളം മത്സരങ്ങൾ കളിച്ച താരം 65 ഗോളുകളും 23 അസ്സിസ്റ്റും നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ താരം അർമേനിയ ക്ലബ്ബായ എഫ്‌സി പ്യൂണിക് യെരെവാൻ വേണ്ടിയാണ് പന്ത് തട്ടിയത്. ക്ലബ്ബിനൊപ്പം 22 ഓളം മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. സെന്റർ ഫോർവേഡിന് പുറമെ വിങറായിയും കളിക്കാൻ കേൾപ്പുള്ള താരമാണ് മോമോ.

നെബോജ്സ കൊസോവിച്ച് ബ്ലാസ്റ്റേഴ്‌സിൽ

 

മോണ്ടെനെഗ്രോ താരം നെബോജ്സ കൊസോവിച്ചിനെ  സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കസാക്കിസ്ഥാൻ, ബെൽജിയം, സെർബിയ, തായ്‌ലൻഡ്, ചൈന, ഹംഗറി രാജ്യത്തെ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് നെബോജ്സ.

താരം അവസാനമായി കളിച്ചത് ബാങ്കോക് യുണൈറ്റഡിന് വേണ്ടിയാണ്. ബാങ്കോക് യുണൈറ്റഡിനൊപ്പം AFC ചാമ്പ്യൻസ് ലീഗ് രണ്ടിൽ പത്തോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം.

2016ൽ മോണ്ടെനെഗ്രോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം, മുപ്പത്തിനാലോളം മത്സരങ്ങൾ മോണ്ടെനെഗ്രോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. താരം ഒരു ഗോളും ദേശിയ ടീമിനായി നേടിയിട്ടുണ്ട്. 4.4 കോടിയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ. സെൻട്രൽ മിഡ്‌ഫീൽഡറായി കളിക്കുന്ന താരത്തിന് അറ്റാക്കിങ് മിഡ്‌ഫീൽഡറായും ഡിഫെൻസീവ് മിഡ്‌ഫീൽഡറായും കളിക്കാൻ കേൾപ്പുണ്ട്.

Summary:- Kerala Blasters have officially signed Guinean forward Momo Yansane on a contract until the end of the 2026/27 season. The 29-year-old has played across Belarus, Russia, Cyprus, Armenia, Moldova and Azerbaijan, with experience in both the UEFA Champions League and Europa League. Yansane was part of Sheriff Tiraspol’s historic 2021/22 Champions League campaign, including their famous win over Real Madrid. Last season, he scored eight goals in 22 appearances for Armenian club FC Pyunik Yerevan. He can operate as a centre-forward as well as on the wings.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueKerala BlastersMomo YansaneTransfer news Malayalam
Comments (0)
Add Comment