കൊൽക്കത്ത വേണ്ട, കേരളം മതി! മുഹമ്മദ് സനാൻ ബ്ലാസ്റ്റേഴ്‌സിലേക്ക്

അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടിയൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഇടപാടുകൾ നടത്തി തുടങ്ങിയിരിക്കുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മലയാളി ലെഫ്റ്റ് വിങ് താരം മുഹമ്മദ് സനാൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.

നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം താരം കൊൽക്കത്ത ആസ്ഥാനമാക്കിയുള്ള ക്ലബ്ബിലേക്ക് കൂടുമാറുമെന്നായിരുന്നു. എന്നാൽ തിങ്കളാഴ്ച പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോ തന്നെ, സനാൻ കൊൽക്കത്ത ആസ്ഥാനമാക്കിയുള്ള ക്ലബ്ബിലേക്ക് മാറില്ലയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈസ്റ്റ്‌ ബംഗാൾ തുടക്കം മുതലെ മുഹമ്മദ് സനാനെ സ്വന്തമാക്കാനായി രംഗത്തുണ്ട്. മികച്ചൊരു ഓഫറും ക്ലബ്‌ താരത്തിനായി നൽകി. എന്നാലും താരത്തിന് തന്റെ പ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കണമെന്നാണ് ആഗ്രഹം.

ചില റിപ്പോർട്ടുകളിൽ മോഹൻ ബഗാനും സനാനെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ മോഹൻ ബഗാൻ സനാൻ വേണ്ടി അത്തരമൊരു ഓഫർ പോലും നൽകിയിട്ടില്ല.

റിലയൻസ് ഫുട്ബോളിലൂടെ വളർന്നു വന്ന 22കാരൻ, 2023 മുതൽ ജംഷഡ്പൂർ ടീമിലെ സ്ഥിര സാന്നിധ്യമാണ്. നിലവിൽ ഐഎസ്എൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും അപകടക്കാരനായ വിങ്ങർ കൂടിയാണ് സനാൻ.

ഇന്ത്യ അണ്ടർ 23 ടീമിൽ കളിച്ചിരുന്ന താരം ഇപ്പോൾ ഇന്ത്യ മെൻസ് ഇന്റർനാഷണൽ സ്‌ക്വാഡിലും സാന്നിദ്യം അറിയിച്ചിട്ടുണ്ട്. ബ്രസീൽ, ഉറുഗ്വേ, പനാമ ടീമുകൾക്കെതിരെയുള്ള സെപ്റ്റംബർ-ഒക്ടോബർ സൗഹൃദ മത്സരങ്ങൾക്കായി, പരിശീലകൻ ഖാലിദ് ജമിൽ പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിൽ താരത്തിനും ഇടം ലഭിച്ചിട്ടുണ്ട്.

നിലവിൽ മുഹമ്മദ് സനാന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സിന് ഏറെ ഗുണം ചെയ്യും. പുതിയ മാനേജ്‍മെന്റ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ താരങ്ങളുടെ പേപ്പർവർക്കുകൾ പൂർത്തിയാക്കുകയാണ്.

അത് കഴിഞ്ഞാൽ ഉടൻ തന്നെ മാനേജ്‍മെന്റ് സൈനിങ്ങുകൾ പൂർത്തിയാക്കി, ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്.

Summary:- Mohammed Sanan is reportedly set to join Kerala Blasters after choosing the club despite interest from East Bengal and other Kolkata-based clubs. The 22-year-old Jamshedpur winger is expected to become an important addition to the Blasters squad, with the official announcement likely after the club completes the necessary paperwork.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueKerala BlastersMuhammed sanan
Comments (0)
Add Comment