ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും (CSK) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള വൈരം കളിക്കളത്തിന് പുറത്തേക്കും വ്യാപിക്കുന്നു.
ഏപ്രിൽ 5ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ആർസിബിയുടെ ഔദ്യോഗിക ഡിജെ പരിപാടിയിൽ നടത്തിയ മോശം പരാമർശങ്ങൾക്കെതിരെയും പ്ലേ ചെയ്ത പാട്ടുകൾക്കെതിരെയും ബിസിസിഐക്ക് ഔദ്യോഗികമായി പരാതി നൽകിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ്.
വിവാദമായ ‘ദോശ, ഇഡ്ഡലി’ ഗാനം
ദക്ഷിണേന്ത്യൻ സംസ്കാരത്തെ പരിഹസിക്കാൻ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുള്ള “ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി” എന്ന വൈറൽ ഗാനം മത്സരത്തിനിടെ പ്ലേ ചെയ്തതാണ് പ്രധാന തർക്കവിഷയം.
ഈ ഗാനം ദുരുദ്ദേശ്യപരമായാണ് ഉപയോഗിച്ചതെന്ന് സിഎസ്‌കെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഐപിഎൽ ഗവേണിങ് കൗൺസിൽ ഈ വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഐപിഎൽ പോലൊരു വലിയ ടൂർണമെന്റിൽ ഒരു ടീമിനെയോ അവരുടെ സംസ്കാരത്തെയോ അപമാനിക്കുന്ന രീതിയിൽ ഡിജെ പെരുമാറുന്നത് ചട്ടവിരുദ്ധമാണെന്ന് സിഎസ്‌കെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡിജെയുടെ പരാമർശങ്ങളിൽ അതൃപ്തി
ഡിജെകൾ സാധാരണയായി ഹോം ടീമിനെ പിന്തുണയ്ക്കാനാണ് സ്റ്റേഡിയത്തിൽ ഉണ്ടാകാറുള്ളതെങ്കിലും, ചിന്നസ്വാമിയിൽ അത് അതിരുകടന്നുവെന്ന് സിഎസ്‌കെ മാനേജിങ് ഡയറക്ടർ കാശി വിശ്വനാഥൻ പറഞ്ഞു.
ചെന്നൈ താരങ്ങൾ ഔട്ടായപ്പോൾ ഡിജെ നടത്തിയ ചില പരാമർശങ്ങൾ തികച്ചും വ്യക്തിഹത്യ നടത്തുന്നതും കളിക്കാരെ തരംതാഴ്ത്തുന്നതുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
“ഞങ്ങളുടെ കളിക്കാർക്കെതിരെ മോശം പരാമർശങ്ങൾ ഉണ്ടായി. ഇത് അംഗീകരിക്കാനാവില്ല. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ബിസിസിഐയ്ക്ക് കത്തയച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന അപ്പു രചിച്ച ഈ ഗാനം സിഎസ്‌കെ-ആർസിബി ആരാധകർക്കിടയിലെ ‘ഫാൻ ഫൈറ്റുകളിൽ’ സ്ഥിരമായി ഉപയോഗിക്കാറുള്ളതാണ്.
എന്നാൽ പാട്ട് ഔദ്യോഗിക ഡിജെ പരിപാടിയിലും ഉപയോഗിച്ചതാണ് സിഎസ്കെ പരാതിയുമായി പോവാൻ കാരണം.
ബിസിസിഐയുടെ അന്വേഷണത്തിന് ശേഷം ഡിജെക്കെതിരെ നടപടിയുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ALSO READ: ബിസിസിഐ തീരുമാനിച്ചു: വൈഭവ് ഇന്ത്യൻ ടീമിലേക്ക്?
Summary: Chennai Super Kings (CSK) has filed a formal complaint with the BCCI against the DJ at M. Chinnaswamy Stadium. The CSK Complaint Against RCB DJ highlights the misuse of a viral song and derogatory comments made against CSK players during their match against Royal Challengers Bengaluru on April 5.
Discover more from
Subscribe to get the latest posts sent to your email.