ബ്രസീലിന് മഞ്ഞപ്പൊടി, അർജന്റീനയ്ക്ക് പായസം മിക്സ്, പോർച്ചുഗലിന് മുളക് പൊടി: വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് സപ്ലൈകോ

രു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നത് വരെ 3% വിലക്കിഴിവ് ലഭിക്കും.

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കുമായി വേറിട്ട ഓഫർ പദ്ധതിയുമായി സപ്ലൈകോ (Supplyco Soccer Eleven Offers). ലോകകപ്പിലെ ഗോളടിയുടെ അടിസ്ഥാനത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കിഴിവ് നൽകുന്ന ‘സപ്ലൈകോ സോക്കർ ഇലവൻ’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും.

ALSO READ

ഗോളുകളുടെ എണ്ണത്തിനനുസരിച്ച് ഡിസ്‌കൗണ്ട്

Supplyco Soccer Eleven Offers

ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനമായിരിക്കും അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നത്തിന് ലഭിക്കുന്ന വിലക്കിഴിവ്. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നത് വരെ 3% വിലക്കിഴിവ് ലഭിക്കും. എന്നാൽ ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഈ ഓഫറിനായി പരിഗണിക്കില്ല.

ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നത് വരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോൾനേട്ടത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്‌കൗണ്ട് പുതുക്കും. ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്താകുന്നതോടെ ആ ടീമിന്റെ ഓഫറും അവസാനിക്കും.

ടീമുകളും ഓഫറുകളും

Supplyco Soccer Eleven Offers

ലോകകപ്പിലെ പ്രമുഖ 11 ടീമുകളെയാണ് ‘സപ്ലൈകോ ഇലവൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ടീമിനും നിശ്ചയിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ പരിശോധിക്കാം..

  • ബ്രസീൽ – മഞ്ഞൾപ്പൊടി
  • ജർമനി – അപ്പംപൊടി
  • നെതർലൻഡ്സ് – സാമ്പാർപ്പൊടി
  • സ്പെയിൻ – പുട്ടുപൊടി
  • അർജന്റീന – പായസം മിക്സ്
  • ബെൽജിയം – സൂപ്പർ ഫൈൻ ഡസ്റ്റ് ടീ
  • പോർച്ചുഗൽ – മുളകുപൊടി
  • ക്രൊയേഷ്യ – വെളിച്ചെണ്ണ
  • ഇംഗ്ലണ്ട് – ഉപ്പ്
  • മൊറോക്കോ – ഹോട്ടൽ ബ്ലെൻഡ് ടീ
  • ഫ്രാൻസ് – ഗോൾഡ് ടീ

കപ്പടിച്ചാൽ വൻ വിലക്കുറവ്

Supplyco Soccer Eleven Offers

പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം, ഈ 11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് കിരീടം നേടുകയാണെങ്കിൽ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നം ഉപഭോക്താക്കൾക്ക് പ്രത്യേക അധിക വിലക്കുറവിൽ നൽകും എന്നതാണ്. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ ഓഫർ വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ.n

English Summary: Supplyco is launching the Supplyco Soccer Eleven Offers from June 15 for the FIFA World Cup. It links 11 football teams with 11 Sabari products. Customers get product discounts equal to the percentage of goals scored by their respective teams, with bonus discounts if the team wins the cup.


Discover more from Footy Times

Subscribe to get the latest posts sent to your email.

kerala supplyco soccer offerssupplyco soccer eleven offerssupplyco world cup discountsworld cup football offers kerala
Comments (0)
Add Comment