ഫെറാൻ ടോറസ് ഹീറോ; ലോകകപ്പ് കിരീടം ഉയർത്തി സ്പെയിൻ

2026 ലോകകപ്പ് ചാമ്പ്യന്മാരായി സ്പെയിൻ. എക്സ്ട്രാ ടൈം വരെ നീണ്ട വാശിയേറിയ ഫൈനലിൽ കരുത്തന്മാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു സ്പെയിൻ. മത്സരത്തിൽ പകരക്കാരനായി വന്ന ഫെറാൻ ടോറസാണ് സ്പെയിനിനായി വിജയ ഗോൾ നേടിയത്.

 

 

മത്സരത്തിന്റെ തുടക്കം മുതലെ സ്പെയിനിന്റെ സമ്പൂർണ ആദ്യപത്യമാണ് കാണാൻ സാധിച്ചത്. ആദ്യ 90 മിനിറ്റുകളിൽ തന്നെ മികച്ച ആക്രമണ ഫുട്ബോൾ സ്പെയിൻ കാഴ്ച്ചവെച്ചെങ്കിലും വല കുലുക്കാൻ ടീമിന് സാധിച്ചില്ല. മറുഭാഗത്ത് അർജന്റീനയ്ക്ക് ഒന്നും തന്നെ ആദ്യ 90 മിനിറ്റുകളിൽ കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് എൻസോ ഫെർണാണ്ട്‌സ് പുറത്തായത് അർജന്റീനയ്ക്ക് തിരിച്ചടിയായി.

10 പേരുമായി എക്സ്ട്രാ ടൈമിൽ കളിക്കാൻ ഇറങ്ങിയ അർജന്റീനയ്ക്ക് താളം തെറ്റുകയായിരുന്നു. മത്സരത്തിന്റെ 106ആം മിനിറ്റിൽ ഫെറാൻ ടോറസിന്റെ ഗംഭീര ഗോളിൽ സ്പെയിൻ വിജയം ഉറപ്പിക്കുകയായിരുന്നു. പേഡ്രോ പൊറോ നൽകിയ ക്രോസ്, സെക്കന്റ്‌ ബോക്സിന്റെ എടുത്തു നിന്ന് നിക്കോ വില്യംസ് ഹെഡ് ചെയ്ത് പന്ത് ബോക്സിന്റെ മധ്യത്തിലേക്ക് എത്തിക്കുകയും ഫെറാൻ ടോറസ് ഫിനിഷ് ചെയ്യുകയുമായിരുന്നു.

 

 

പിന്നീട് അർജന്റീന അവസാന നിമിഷങ്ങളിലേക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരത്തിൽ സ്പെയിൻ ഒരു ഗോൾ നേടുന്നത് വരെ അർജന്റീനയ്ക്ക് ഒരു ഷോട്ട് പോലും മത്സരത്തിൽ എടുക്കാൻ സാധിച്ചിരുന്നില്ല. 2026 ലോകകപ്പിൽ ആദ്യമായാണ് ഒരു ടീം ഇത്രയധികം ദൈനിയ പ്രകടനം കാഴ്ച്ചവെച്ചത്. അതും ലോകകപ്പ് ഫൈനലിൽ.

 

 

ഒരു ഗോളിനാണ് തോറ്റെങ്കിലും പോലും, അർജന്റീനയുടെ പ്രകടനത്തിൽ ആരാധകർ ശുഭിതരാണ്. ഗോൾഡൻ ബൂട്ട് ലക്ഷ്യവെച്ച് ഇറങ്ങിയ മെസ്സിക്ക്, മത്സരത്തിൽ നല്ലൊരു അവസരം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല.

സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടമാണ് സ്വന്തമാക്കുന്നത്. ഇതിന് മുൻപ് 2010ലാണ് സ്പെയിൻ കിരീടം നേടിയത്. പ്രതിരോധത്തിലെയും മധ്യനിരയിലെയും അതി ഗംഭീര പ്രകടനമാണ് സ്പെയിനിന് തുണച്ചത്. മത്സരത്തിലെ ഏതൊരു സ്റ്റാറ്റ്സ് നോക്കുകയാണേലും സ്പെയിനിന്റെ ആധിപത്യമാണ് കാണാൻ സാധിക്കുക.

ലോകകപ്പ് ജേതാകളായ സ്പെയിനിന് സമ്മാനം തുകയായി 414 കോടി രൂപയാണ് ലഭിക്കുക. മറുഭാഗത്ത് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അർജന്റീനയ്ക്ക് 284 കോടിയും ലഭിക്കും

Sumnary:- Spain defeated Argentina 1-0 after extra time to win the 2026 FIFA World Cup. Substitute Ferran Torres scored the decisive goal in the 106th minute, while Spain dominated the match from start to finish. Argentina struggled throughout, especially after Enzo Fernández was sent off, as Spain lifted their second World Cup title and earned the championship prize money.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaArgentina vs SpainFIFA world cupFIFA World Cup 2026Spain
Comments (0)
Add Comment