കിരീടത്തിനായി ഇന്ന് മഹായുദ്ധം; അർജന്റീനയും സ്പെയിനും നേർക്കുനേർ

2026 ലോകകപ്പിലെ ഫൈനലിൽ അർജന്റീന ഇന്ന് കരുത്തന്മാരായ സ്പെയിനിനെ നേരിടും. ഇന്ത്യൻ സമയം പാതിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അർജന്റീനയും, ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ സ്പെയിനും തമ്മിലുള്ള മഹാ യുദ്ധമാണ് ഇന്ന് അരങ്ങേരാൻ പോവുന്നത്.

സെമിഫൈനലിൽ വമ്പൻ തിരിച്ചുവരവിനൊടുവിൽ ഇംഗ്ലണ്ടിനെ 2-1 പരാജയപ്പെടുത്തിയാണ് അർജന്റീന ഫൈനലിലെത്തുന്നത്. മറുഭാഗത്ത് കരുത്തന്മാരായ ഫ്രാൻസിനെ 2-0 തിന് തോൽപ്പിച്ചാണ് സ്പെയിൻ എത്തുന്നത്.

ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യവെച്ചാണ് സ്പെയിൻ ഇറങ്ങുന്നത്. ഇതിന് മുൻപ് 2010ലാണ് സ്പെയിൻ കിരീടം നേടിയത്. ടൂർണമെന്റിലെ ഏറ്റവും അപകടകാരികളായ പ്രതിരോധനിരയും മധ്യനിരയുമാണ് ടീമിന്റെ ബലം.

മറുഭാഗത്ത് ലോകകപ്പ് കിരീടം നിലനിർത്താനാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന എത്തുന്നത്. ഇതിന് മുൻപ് മൂന്ന് തവണ ലോകകപ്പ് കിരീടം നേടിയ ടീം കൂടിയാണ് അർജന്റീന.

അവസാനമായി ഇരു ടീമുകളും നേർകുനേർ വന്നത് 2018ൽ ഒരു സൗഹൃദ മത്സരത്തിനാണ്. ഈയൊരു മത്സരത്തിൽ 6-1ന് സ്പെയിൻ വിജയിക്കുകയായിരുന്നു. മൊത്തത്തിൽ 14 തവണയാണ് സ്പെയിൻ-അർജന്റീന നേർക്കുനേർ വന്നത്. ഇതിൽ 6 മത്സരങ്ങളിൽ വീതം ഇരു ടീമും വിജയിക്കുകയും രണ്ട് മത്സരം സമനിലയിൽ പിരിയുകയും ചെയ്തു.

സ്പെയിൻ ടീം അപ്ഡേറ്റ്

സെമി ഫൈനലിൽ ഫ്രാൻസിനെ നേരിട്ട അതേ ആദ്യ ഇലവനുമായിയായിരിക്കും പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ ഫൈനലിലും ടീമിനെ ഇറക്കാൻ സാധ്യത. സെമിഫൈനലിൽ ഫ്രാൻസിനെതിരെ വിജയ ഗോൾ നേടിയ പെഡ്രോ പോറോ റൈറ്റ് ബാക്കായി തന്റെ കുതിപ്പ് തുടരും. വ്യാഴാഴ്ച പരിക്ക് മൂലം അദ്ദേഹം പരിശീലനത്തിന് ഇറങ്ങിയില്ലെങ്കിലും, ഫൈനലിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാക്കുമെന്ന് മെഡിക്കൽ ടീം അറിയിച്ചിരുന്നു. ഇതോടെ പൗ ക്യൂബാർസി, അയ്‌മെറിക് ലാപോർട്ടെ, മാർക്ക് കുക്കുറെല്ല, ഗോൾകീപ്പർ ഉനായ് സൈമൺ എന്നിവർക്കൊപ്പം മാറ്റമില്ലാത്ത ഒരു പ്രതിരോധ യൂണിറ്റിന്റെ ഭാഗമാകും അദ്ദേഹം.

 

 

കഴിഞ്ഞ രണ്ട് മത്സരത്തിലും പരിശീലകൻ ഡി ലാ ഫ്യൂണ്ടെ മധ്യനിരയിൽ നിന്ന് പെഡ്രിയെ ഒഴിവാക്കി, റോഡ്രിയോടൊപ്പം ഫാബിയൻ റൂയിസിനെയാണ് ഉൾപ്പെടുത്തിയത്. ഈയൊരു നീക്കം ഫൈനലിലും തുടരും. ഇരുവർക്കൊപ്പം ഡാനി ഓൾമോയും ചേരും. വ്യാഴാഴ്ച പരിശീലന സമയത്ത് പരിക്കിന്റെ ലക്ഷണങ്ങൾ കാഴ്ച്ചവെച്ചുവെങ്കിലും യുവതാരം ലാമിൻ യമാൽ ആദ്യ ഇലവനിൽ തന്നെ തുടരും. യമാലിനൊപ്പം അലക്സ് ബെയ്‌ന ഇടത് വിങ്ങിലും മൈക്കൽ ഒയാർസബാൽ മുന്നേറ്റ നിറയിലും തുടരും.

അർജന്റീന ടീം അപ്ഡേറ്റ്

സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിട്ട ആദ്യ ഇലനിൽ നിന്നും ചില മാറ്റങ്ങളുമായിയായിരിക്കും ലയണൽ സ്കലോണി അർജന്റീന ടീമിനെ ഇറക്കുക. ഇതിൽ ഏറ്റവും വലിയ മാറ്റമായി റോഡ്രിഗോ ഡി പോൾ ആദ്യ ഇലവനിലെത്തും. ഗുലിയാനോ സിമിയോണിക്ക് പകരമായിയായിരിക്കും ഡി പോൾ ഇലവനിലേക്ക് എത്തുക.

 

 

അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ലിയാൻഡ്രോ പരേഡെസ് എന്നിവരോടൊപ്പം ഡി പോൾ മധ്യനിരയിൽ ഭാഗമാക്കും. മുന്നേറ്റ നിരയിൽ ലയണൽ മെസ്സി തീർച്ചയായും ആദ്യ ഇലവനിലെത്തും. മെസ്സിക്കൊപ്പം ജൂലിയൻ അൽവാരെസും മുന്നേറ്റ നിരയിൽ തുടരും.

പ്രതിരോധത്തിൽ ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേറോയ്ക്കൊപ്പം നഹുവൽ മോളിനയും നിക്കോളാസ് ടാഗ്ലിയാഫിക്കോയും വിങ് ബാക്കുകളായി തുടരും. ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസും.

Summary:- Argentina face Spain in the FIFA World Cup 2026 final tonight, with kickoff at 12:30 AM IST. The defending champions aim to retain their title, while Spain seek their second World Cup crown. Argentina are expected to bring Rodrigo De Paul back into the starting lineup, while Spain are likely to field the same XI that defeated France in the semifinal.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaArgentina vs SpainFIFA world cupFIFA World Cup 2026Spain
Comments (0)
Add Comment