ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്‌പെയിനും ഏറ്റുമുട്ടും. ഈയൊരു മത്സരത്തെ നിയന്ത്രിക്കുക പരിചയസമ്പന്നനായ സ്ലോവനിയൻ റഫറി സ്ലാവ്കോ വിൻസിക്കാണ്. ഇപ്പോളിത ഈയൊരു മത്സരത്തിന് മുന്നോടിയായി റഫറിക്ക് മുന്നറിയിപ്പ് നൽകി രംഗത്ത് വന്നിരിക്കുകയാണ് സ്‌പെയിന് മുഖ്യ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ.
ലോകകപ്പിൽ അർജന്റീനയെ ഫിഫ അനുകൂലിക്കുന്നുണ്ട് ബന്ധപ്പെട്ട് വമ്പൻ വിമർശനങ്ങളും ചർച്ചകളുമാണ് സാമൂഹിക മാധ്യമങ്ങളിൽ അരങ്ങേറിയത്. ഈ ടൂർണമെന്റിൽ റഫറിമാര് അർജന്റീനയ്ക്ക് അനുകൂലമായാണ് കാര്യങ്ങൾ നടത്തുന്നത് എന്നാണ് ഒരു കൂട്ടം ആരാധകരുടെ വാദം. ഇതിന് പിന്നാലെയാണ് ഫൈനലിന് മുന്നോടിയായിയുള്ള പത്ര സമ്മേളനത്തിൽ, റഫറി നിയമങ്ങൾ പാലിക്കണമെന്ന് ഡി ലാ ഫ്യൂണ്ടെ കർശനമായി ആവശ്യപ്പെട്ടത്.
അർജന്റീനയുടെ ആക്രമണാത്മക സമീപനത്തെക്കുറിച്ച് ആശങ്കയുണ്ടോ എന്ന് ചോദിച്ചപ്പോൾ, നിയമങ്ങൾ നടപ്പിലാക്കുന്നത് ന്യായമായ ഒരു ഫൈനൽ ഉറപ്പാക്കുന്നതിന് പ്രധാനമാണെന്ന് സ്പാനിഷ് പരിശീലകൻ അഭിപ്രായപ്പെട്ടു.
“ഇവിടെ ഒരു പ്രധാന വശമുണ്ട്, അതാണ് റഫറിയുടെ പ്രകടനം. റഫറി സ്ലാവ്കോ വിൻസിക് ദയ കാണിക്കരുത്. നിയമത്തിന്റെ പരിധി ലംഘിക്കാനോ ഫുട്ബോൾ നിയമങ്ങൾ അനുവദിക്കുന്നതിനപ്പുറം പോകാൻ ആരെയും അനുവദിക്കരുത്. റഫറിമാരിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, കൂടാതെ ഏത് തരത്തിലുള്ള മത്സരമാണ് കളിക്കേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാമെന്നും ഞാൻ വിശ്വസിക്കുന്നു“ എന്നാണ് സ്പെയിൻ പരിശീലകൻ പറഞ്ഞത്.
ചരിത്രത്തിലാദ്യമായാണ് സ്ലാവ്കോ വിൻസിക് ലോകകപ്പിലെ ഒരു ഫൈനൽ മത്സരം നിയന്ത്രിക്കാൻ പോവുന്നത്. 2026 ലോകകപ്പിൽ ഇതോടകം സ്ലാവ്‌കോ വിൻസിക് മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ച റഫറി കൂടിയാണ്. ബ്രസീൽ vs മൊറോക്കോ, ജോർദാൻ vs അൾജീരിയ, മെക്സിക്കോ vs ഇക്വഡോർ മത്സരമാണ് സ്ലാവ്‌കോ നിയന്ത്രിച്ചത്.
ALSO READ:-
2007ൽ പ്രൊഫഷണൽ റഫറിയിംഗ് ജീവിതം ആരംഭിച്ച വിൻസിക്, സ്ലോവേനിയൻ പ്രവാലിഗയിൽ റഫറിയിംഗ് ചെയ്തു കൊണ്ടാണ് തന്റെ പ്രൊഫഷണൽ പാതയ്ക്ക് ആരംഭം കുറിച്ചത്. മൂന്ന് വർഷത്തിന് ശേഷം, അദ്ദേഹം ഫിഫ റഫറി ലൈസൻസ് നേടുകയും ചെയ്തു. 2014നോടെ യൂറോപ്പിലെ മികച്ച ക്ലബ് മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുകയും ചെയ്തു തുടങ്ങി.
വിൻസിച്ചിനൊപ്പം സ്ലോവേനിയയിൽ നിന്നുതന്നെയുള്ള ടോമാസ് ക്ലാൻച്‌നിക്, ആൻഡ്രാസ് കോവാസിക് എന്നിവർ അസിസ്റ്റന്റ് റഫറിമാരായി കളത്തിലുണ്ടാകും. ജോർദാനിൽ നിന്നുള്ള അദാം മഖദ്‌മേഹ് ആണ് നാലാം റഫറി. മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും.
എന്തിരുന്നാലും ഫൈനലിൽ റഫറിയുടെ ഭാഗത്ത് നിന്ന് ചെറിയ പിഴവുകൾ വന്നാൽ തന്നെ, അത് വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ വിൻസിക് കൃത്യമായ നിലപാടുകൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
Summary:- Spain coach Luis de la Fuente has urged World Cup final referee Slavko Vinčić to strictly enforce the rules against Argentina. Ahead of the final, he stressed that no player should be allowed to go beyond the laws of the game and expressed confidence in fair officiating.
Discover more from Footy Times
Subscribe to get the latest posts sent to your email.