നിലവിൽ ഒട്ടേറെ അർജന്റീന ആരാധകരെ സംബന്ധിച്ച് ആശങ്കയേറ്റിയ വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇംഗ്ലണ്ടിനെതിരായ 2-1 സെമിഫൈനൽ വിജയത്തിന് ശേഷം, അർജന്റീനയുടെ നിരവധി കളിക്കാർ 1982ൽ നടന്ന ഫോക്ക്‌ലാൻഡ് ദ്വീപ് യുദ്ധതെ അടിസ്ഥാനമാക്കിയുള്ള ബാനർ മൈതാനത്തേക്ക് കൊണ്ടുവന്നിരുന്നു. ഇതോടെയാണ് ഫിഫ അർജന്റീന താരങ്ങൾക്ക് നേരെ അച്ചടക നിയമം എടുക്കുമൊയെന്ന ചോദ്യം ഉയർന്നു വന്നത്.
1982ൽ അർജന്റീനയും യുകെയും തമ്മിൽ ഫോക്ക്‌ലാൻഡ് ദ്വീപുകൾക്ക് വേണ്ടി പോരാടിയപ്പോൾ 255 ബ്രിട്ടീഷ് സൈനികരും 649 അർജന്റീനിയൻ സൈനികരും കൊല്ലപ്പെട്ട 74 ദിവസത്തെ ഫോക്ക്‌ലാൻഡ് യുദ്ധത്തെയാണ് ബാനർ പരാമർശിക്കുന്നത്.
ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, ജിയോവാനി ലോ സെൽസോ എന്നിവരുൾപ്പെടെ ഒന്നിലധികം കളിക്കാരുടെ പങ്കാളിത്തം ഫിഫയുടെ ചട്ടങ്ങൾ പ്രകാരം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ALSO READ:-
2026 ഫിഫ ലോകകപ്പ് മാച്ച് പ്രോട്ടോക്കോളിലെ ആർട്ടിക്കിൾ 34.3-നെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈയൊരു ആർട്ടിക്കിളിൽ കളിക്കാർക്കും ടീം ഉദ്യോഗസ്ഥർക്കും “മത്സരത്തിന് മുമ്പും, ദേശീയഗാനങ്ങൾ ആലപിക്കുമ്പോഴും, മത്സരത്തിനിടയിലും, മത്സരത്തിന്റെ അവസാനത്തിനു ശേഷവും” രാഷ്ട്രീയ, മതപരമോ വ്യക്തിപരമോ ആയ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നത് വ്യക്തമായി വിലക്കുണ്ട്. എന്നിട്ടാണ് അർജന്റീന താരങ്ങൾ ബാനർ മൈതാനത്തേക്ക് കൊണ്ടുവന്നത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ആരാധകർക്ക് പേടിക്കേണ്ട കാര്യമില്ല. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സസ്പെന്ഷന് മൂലം അർജന്റീന താരങ്ങൾക്ക് ഫൈനൽ നഷ്ടമാക്കില്ലായെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള അച്ചടക നടപടി ലോകകപ്പ് ഫൈനലിന് ശേഷം മാത്രമെ ഉണ്ടാക്കുകയുള്ളുവെന്നും ജിയാനി ഇൻഫാന്റിനോ അറിയിച്ചു. ഇതോടെ സ്പെയിനെതിരായ ഫൈനലിൽ അർജന്റീനയുടെ എല്ലാ താരങ്ങൾക്കും കളിക്കാൻ കഴിയുമെന്ന് ഉറപ്പിക്കാം.
ഇതിന് മുൻപ് യൂറോ കപ്പിലും സമാനമായ സംഭവങ്ങൾ നടന്നപ്പോൾ, സ്പെയിൻ താരങ്ങൾക്ക് UEFA വിലക്ക് നൽകിയിരുന്നു. എന്നാൽ എന്തു കൊണ്ടാണ് ഫിഫ ഈയൊരു നിയമം നടപ്പില്ലാക്കാത്തതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ ചർച്ച വിഷയം.
Summary:- Argentina fans can breathe easy as FIFA has confirmed that no player will be suspended before the World Cup final over the Falklands banner controversy. Any disciplinary action related to the incident will be considered only after the final, ensuring Argentina will have a full-strength squad against Spain.
Discover more from Footy Times
Subscribe to get the latest posts sent to your email.