ഞായറാഴ്ച നടക്കാനിരിക്കുന്ന സ്‌പെയിനും അർജന്റീനയും തമ്മിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ സ്ലോവേനിയൻ വംശജനായ സ്ലാവ്‌കോ വിൻസിക് നിയന്ത്രിക്കും. എല്ലാ റഫറിമാരും ചേർന്നുള്ള യോഗത്തിനിടയിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇതോടെ കണ്ണുനീർ അടക്കാൻ പാടുപ്പെട്ട് വികാരാധീനനായ സ്ലാവ്‌കോ വിൻസികിനെയാണ് കാണാൻ സാധിച്ചത്.
2026 ലോകകപ്പിൽ ഇതോടകം സ്ലാവ്‌കോ വിൻസിക് മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ച റഫറി കൂടിയാണ്. ബ്രസീൽ vs മൊറോക്കോ, ജോർദാൻ vs അൾജീരിയ, മെക്സിക്കോ vs ഇക്വഡോർ മത്സരമാണ് സ്ലാവ്‌കോ നിയന്ത്രിച്ചത്.
സ്ലാവ്‌കോ വിൻസികിനെ റഫറിയായി പ്രഖ്യാപ്പിച്ചത്തോടെ അർജന്റീന ആരാധകർ കുറച്ചധികം ആശങ്കയിലാണ്. 2022 ലോകകപ്പിൽ അർജന്റീനയ്ക്ക് സൗദി അറേബ്യനോട് തോൽക്കേണ്ടി വന്ന മത്സരത്തിലെ റഫറിയായിരുന്നു സ്ലാവ്‌കോ. ഇപ്പോഴും പല അർജന്റീന ആരാധകരും മറക്കാൻ ആഹ്രഹിക്കുന്ന മത്സരമാണിത്. അത്തരമൊരു പുനരാവർത്തനം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. മത്സരത്തിൽ സ്ലാവ്‌കോ അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കുകയും, സൗദി അറേബ്യയുടെ ആറ് താരങ്ങൾക്ക് മഞ്ഞ കാർഡ് നൽകിയെങ്കിലും അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിക്ക് സാക്ഷിയായത് ഈ സ്ലോവേനിയക്കാരനാണ്.
മറുഭാഗത്ത് സ്പെയിൻ ആരാധകർക്ക് സന്തോഷമായിരിക്കും സ്ലാവ്‌കോയിനെ നിയമിച്ചതിന്. സ്ലാവ്‌കോ റഫറിയായി വന്ന മത്സരങ്ങളിൽ മികച്ച റിസൾട്ടാണ് സ്പെയിനിന് നേടാൻ കഴിഞ്ഞത്.
ALSO READ:-
2007ൽ പ്രൊഫഷണൽ റഫറിയിംഗ് ജീവിതം ആരംഭിച്ച വിൻസിക്, സ്ലോവേനിയൻ പ്രവാലിഗയിൽ റഫറിയിംഗ് ചെയ്തു കൊണ്ടാണ് തന്റെ പ്രൊഫഷണൽ പാതയ്ക്ക് ആരംഭം കുറിച്ചത്. മൂന്ന് വർഷത്തിന് ശേഷം, അദ്ദേഹം ഫിഫ റഫറി ലൈസൻസ് നേടുകയും ചെയ്തു. 2014നോടെ യൂറോപ്പിലെ മികച്ച ക്ലബ് മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുകയും ചെയ്തു തുടങ്ങി.
46കാരനായ അദ്ദേഹം രണ്ട് സുപ്രധാന ഫൈനലുകൾ ഇതോടകം നിയന്ത്രിച്ചിട്ടുണ്ട്. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും തമ്മിലുള്ള 2022 യുവേഫ യൂറോപ്പ ലീഗ് ഫൈനലും റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള 2024 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലുമാണ് സ്ലാവ്‌കോ നിയന്ത്രിച്ച സുപ്രധാന മത്സരങ്ങൾ.
വിൻസിച്ചിനൊപ്പം സ്ലോവേനിയയിൽ നിന്നുതന്നെയുള്ള ടോമാസ് ക്ലാൻച്‌നിക്, ആൻഡ്രാസ് കോവാസിക് എന്നിവർ അസിസ്റ്റന്റ് റഫറിമാരായി കളത്തിലുണ്ടാകും. ജോർദാനിൽ നിന്നുള്ള അദാം മഖദ്‌മേഹ് ആണ് നാലാം റഫറി. മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും.
Summary:- Slovenian referee Slavko Vinčić will officiate the 2026 FIFA World Cup final between Spain and Argentina. His appointment has sparked mixed reactions, with Argentina fans recalling the 2022 loss to Saudi Arabia, while Spain supporters take confidence from their team’s positive record under him.
Discover more from Footy Times
Subscribe to get the latest posts sent to your email.