മൂന്നാം സ്ഥാന പോരാട്ടത്തിൽ ഗോൾമഴ; സാകയുടെ ഹാട്രിക്ക് മികവിൽ ഇംഗ്ലണ്ടിന് വെങ്കലം

ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇംഗ്ലണ്ട്. ഗോൾ മഴ പെയ്ത പോരാട്ടത്തിൽ ആറനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

 

 

ഇംഗ്ലണ്ടിനായി ബുക്കായോ സാക ഹാട്രിക്കും ഡെക്ലാൻ റൈസ്, എസ്രി കൊൻസ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവർ ഓരോ ഗോൾ വീതം നേടിയപ്പോൾ ഫ്രാൻസിനായി കൈലിയൻ എംബാപ്പെ രണ്ട് ഗോളും ബ്രാഡ്‌ലി ബാർകോളയും ഉസ്മാൻ ഡെംബെലെയും ഓരോ ഗോൾ വീതവും നേടി.

മത്സരത്തിന്റെ തുടക്കം മുതലെ വിജയിക്കണമെന്ന വാശിയില്ലാതെയാണ് ഇരു ടീം കളിച്ചു തുടങ്ങിയത്. ആദ്യ ഇലവനിലേക്ക് നോക്കുകയാണേൽ സെമി ഫൈനൽ കളിച്ച അഞ്ചോള്ളം താരങ്ങളെ പുറത്തിയിരുത്തിയാണ് ഇരു ടീമും കളിക്കാൻ ഇറങ്ങിയത്. ഇതിൽ ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം, ഉസ്മാൻ ഡെംബെലെ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്നു.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ നാല് ഗോളിന്റെ ലീഡായിരുന്നു ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത്. മത്സരത്തിന്റെ 3ആം മിനിറ്റിൽ റൈസിലൂടെ ലീഡിലെത്തിയ ഇംഗ്ലണ്ട്, 8ആം മിനിറ്റിൽ കൊൻസയിലൂടെയും 37, 45+1ആം മിനിറ്റിൽ ബുക്കായോ സാകയിലൂടെയും ലീഡ് നാലാക്കി ഉയർത്തി.

 

 

ALSO READ:-

തുടർന്ന് വമ്പൻ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് മനസ്സിലാക്കിയ ഫ്രാൻസ്, നാല് സബ്സ്ടിട്യൂഷനാണ് ഹാഫ് ടൈമിൽ തന്നെ നടത്തിയത്. പിന്നീട് രണ്ടാം പകുതിയുടെ തുടക്കം മുതലെ ആക്രമിച്ചു കളിക്കുന്ന ഫ്രാൻസിനെയാണ് കാണാൻ സാധിച്ചത്.

രണ്ടാം പകുതി ആരംഭിച്ച് ആദ്യ 21 മിനിറ്റിൽ തന്നെ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ശക്തമായി തിരിച്ചുവരുന്ന ഫ്രാൻ‌സിനെയാണ് കാണാൻ സാധിച്ചത്. 48ഉം 66ആം മിനിറ്റിൽ എംബാപ്പെയും 54ആം മിനിറ്റിൽ ബാർകോളയുമാണ് ഗോൾ നേടിയത്. പിന്നീട് വീണ്ടും ഇംഗ്ലണ്ട് ആക്രമിച്ചു കളിച്ച് മത്സരത്തിലേക്ക് വന്നതോടെ, മത്സരമൊന്ന് വാശിയേറാൻ തുടങ്ങി.

 

 

അങ്ങനെയിരിക്കെയാണ് മത്സരത്തിന്റെ 87ആം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ബുക്കായോ സാക ഹാട്രിക്ക് പൂർത്തിയാക്കുന്നത്. തുടർന്ന് 90+6ആം മിനിറ്റിൽ ഡെംബെലെയിലൂടെ നാലാം ഗോൾ നേടി മത്സരത്തിലേക്ക് ഫ്രാൻസ് തിരിച്ചുവരുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും 90+8ആം മിനിറ്റിൽ ബെല്ലിംഗ്ഹാമിന്റെ ഒറ്റയാൻ പോരാട്ടത്തിനൊടുവിൽ ഗോൾ നേടിയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടിയതോടെ എംബാപ്പെ എക്കാലത്തെയും ലോകകപ്പ് ടോപ്പ് സ്കോറെരായിരിക്കുകയാണ്. 22 ഗോളുകളാണ് എംബാപ്പെ ഇതോടകം ലോകകപ്പിൽ അടിച്ചു കൂട്ടിയത്.  അതോടൊപ്പം 2026 ലോകകപ്പിൽ ഗോൾഡൻ ബൂട്ട് വേട്ടിൽ മെസ്സിയെ പിന്തള്ളി മുന്നിലെത്തിയിരിക്കുകയാണ് എംബാപ്പെ (10 ഗോളുകൾ).

Summary:- England defeated France 6-4 in a thrilling third-place playoff to secure the bronze medal at the 2026 FIFA World Cup. Bukayo Saka starred with a hat-trick, while Kylian Mbappé scored twice to become the all-time leading World Cup scorer and move to the top of the Golden Boot race with 10 goals.


Discover more from Footy Times

Subscribe to get the latest posts sent to your email.

Bukayo SakaENGLANDFIFA world cupFIFA World Cup 2026FranceMbappe
Comments (0)
Add Comment