വാശിയേറിയ ഫൈനലിനൊടുവിൽ അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. സ്പെയിനിന്റെ രണ്ടാം ലോകകപ്പ് കിരീടമാണിത്. ഇനി ടൂർണമെന്റിലെ വ്യക്തപരമായ പുരസ്‌കാരങ്ങൾ പരിശോധിക്കുകയാണേലും, സ്പെയിൻ താരങ്ങളുടെ സർവാധിപത്യമാണ് കാണാൻ കഴിയുന്നത്.
ഗോൾഡൻ ബോൾ
സ്‌പെയിനിന്റെ അപരാജിത കിരീട വിജയത്തിലുടനീളം മധ്യനിരയിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് റോഡ്രി ഗോൾഡൻ ബോൾ പുരസ്‌കാരത്തിന് അർഹനായത്. മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും സ്പെയിനിനെ അവരുടെ രണ്ടാമത്തെ ഫിഫ ലോകകപ്പ് കിരീടം നേടാൻ സഹായിക്കുകയും ചെയ്തുകൊണ്ട് ശ്രദ്ധേയമായ ഒരു ടൂർണമെന്റ് പൂർത്തിയാക്കുകയും ചെയ്തു.
ടൂർണമെന്റിൽ ഉടനീളം 75% വിജയക്കരമായ ഡ്രിബിൾസും, 756 വിജയക്കരമായ പാസ്സുകളും, 11 മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഗോൾഡൻ ഗ്ലോവ്
2026 ലോകക്കപ്പിലെ ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയിരിക്കുകയാണ് സ്പെയിൻ ഗോൾകീപ്പർ ഉനായ് സൈമൺ. ടൂർണമെന്റിലുടനീളം ചാമ്പ്യന്മാർ ഒരു ഗോൾ മാത്രം വഴങ്ങിയപ്പോൾ എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ക്ലീൻ ഷീറ്റുകൾ നിലനിർത്തിക്കൊണ്ട് സ്പെയിനിന്റെ ശക്തമായ ഡിഫെൻസിങ് പ്രകടനമാണ് കാണാൻ സാധിച്ചത്. തുടർച്ചയായി 650 മിനിറ്റ് ഒരു ഗോൾ പോലും വഴങ്ങാതെ കളിച്ചുകൊണ്ട് അദ്ദേഹം ഒരു ലോകകപ്പ് റെക്കോർഡും സ്വന്തമാക്കി.
മികച്ച യുവ താരം
ഫിഫയുടെ മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് കൗമാരതാരമായ പൗ കുബാർസി. 19 കാരനായ ഈ പ്രതിരോധതാരം ടൂർണമെന്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഉയർന്നുവന്നു. ടൂർണമെന്റിൽ 8 ടാക്കിൾ, 5 ഇന്റർസെപ്ഷൻ, 39 റിക്കവറി, 31 ക്ലീയറൻസുകൾ നടത്താനും ഈ യുവ താരത്തിന് സാധിച്ചു.
ഗോൾഡൻ ബൂട്ട്
എട്ട് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയ ഫ്രാൻസ് ക്യാപ്റ്റൻ കൈലിയൻ എംബപ്പെ തുടർച്ചയായി രണ്ടാം തവണയും ലോകക്കപ്പിലെ ടോപ് സ്കോർറായി ഫിനിഷ് ചെയ്ത് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരിക്കുകയാണ്. ലൂസേഴ്സ് ഫൈനലിൽ രണ്ട് ഗോളുകൾ നേടിയത്തോടെയാണ് എംബാപ്പെ മെസ്സിയെ പിന്തള്ളി ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്നത്. ടൂർണമെന്റിൽ നാല് അസ്സിസ്റ്റും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതോടൊപ്പം മെസ്സിയെ പിന്തള്ളി 22 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ടോപ്പ് സ്കോർറായിരിക്കുകയാണ് എംബാപ്പെ.
Summary:- Spain’s World Cup triumph was followed by dominance in the individual awards, with Rodri winning the Golden Ball, Unai Simón taking the Golden Glove, and Pau Cubarsí named Best Young Player. France captain Kylian Mbappé secured the Golden Boot with 10 goals, becoming the all-time leading scorer in FIFA World Cup history with 22 goals.
Discover more from Footy Times
Subscribe to get the latest posts sent to your email.