ഗോകുലം കേരളയ്ക്ക് വമ്പൻ ഡബിൾ സൈനിങ്; സ്പാനിഷ്-ബ്രസീലിയൻ താരങ്ങൾ ടീമിൽ

ഇന്ത്യൻ ഫുട്ബോൾ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി വമ്പൻ സൈനിങ്ങുകളാണ് ഗോകുലം കേരള നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഗോകുലം കേരള രണ്ട് വിദേശ സൈനിങ് കൂടി പൂർത്തിയാക്കിയിരിക്കുകയാണ്.

സ്പാനിഷ് താരം ഹ്യൂഗോ ഡയഡിനെയും ബ്രസീലിയൻ താരം വിക്ടർ ഡാ സിൽവയെയുമാണ് ഗോകുലം കേരള സ്വന്തമാക്കിയിരിക്കുന്നത്. ഇരുവരും അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിലാണ് കളിക്കുക.

ഇതിൽ ഹ്യൂഗോ ഡയസിനെ സ്വന്തമാക്കിയിരിക്കുന്നത് കഴിഞ്ഞ തവണതെ IFL ചാമ്പ്യന്മാരായ ഡയമണ്ട് ഹാർബറിൽ നിന്നുമാണ്. കിരീടം നേടി ഐഎസ്എലിലേക്ക് യോഗ്യത നേടി കൊടുക്കാൻ ഡയമണ്ട് ഹാർബറിനെ ഏറ്റവുമധികം സഹായിച്ച താരം കൂടിയായിരുന്നു ഹ്യൂഗോ ഡയസ്.

കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ ടോപ്പ് സ്കോറെറും IFLലെ രണ്ടാമതെ ടോപ്പ് സ്കോറെർ കൂടിയായിരുന്നു താരം. നടക്കാൻ പോവുന്ന ഐഎസ്എൽ 2026/27 സീസണിൽ, ചില പ്രതിസന്ധികൾ മൂലം ഡയമണ്ട് ഹാർബർ കളിക്കുന്നില്ല. ഇതിനു പിന്നാലെയാണ് ഹ്യൂഗോ ഡയസ് ഗോകുലം കേരളയിലേക്ക് കൂടുമാറിയത്.

ഗോകുലം കേരളയുടെ രണ്ടാമതെ സൈനിങ്ങായ വിക്ടർ ഡാ സിൽവ, കോസോവോ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എഫ്സി ഡ്രെനിക്കയിൽ നിന്നുമാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ALSO READ:-

31 കാരനായ താരം ഇറ്റലി, ഉസ്ബെക്കിസ്ഥാൻ, അൽബേനിയ, ക്രൊയേഷ്യ എന്നി രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായി പന്ത് തട്ടിയിട്ടുണ്ട്. അതോടൊപ്പം താരം എ.എഫ്.സി ചാമ്പ്യൻസ് ലീഗ്, എ.സി.എൽ 2 തുടങ്ങിയ ടൂർണമെന്റുകളിലും കളിച്ചിട്ടുണ്ട്. ഇതിൽ ഇറ്റലി, അൽബേനിയ, ഉസ്ബെക്കിസ്ഥാൻ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കൊപ്പം താരം കിരീടം നേടിയിട്ടുണ്ട്.

എന്തിരുന്നാലും IFL ചാമ്പ്യന്മാരായി, ഐഎസ്എൽ പ്രൊമോഷൻ ലക്ഷ്യം വെച്ച് ഇറങ്ങുന്ന ഗോകുലം കേരള, രണ്ട് മികച്ച എക്സ്പീരിയൻസ്ഡ് വിദേശ താരങ്ങളുടെ സൈനിങ്ങാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ ടീമിന്റെ വിദേശ സൈനിങ്ങുകളെല്ലാം പൂർത്തിയായിരിക്കുകയാണ്.

ഹ്യൂഗോ ഡയസ്, വിക്ടർ ഡാ സിൽവ എന്നിവർക്ക് പുറമെ മൈക്കൽ കോർട്ടസാർ, ക്രിസ്ലാൻ ഹെൻറിക്, ജോവോ റോഡ്രിഗസ്, ഡെന്നിസ് ആൻറ്വി എന്നിവരെയാണ് ഗോകുലം കേരള സ്വന്തമാക്കിയിരിക്കുന്നത്.

Summary:- Gokulam Kerala have completed two more foreign signings ahead of the 2026/27 Indian football season, bringing in Spanish attacking midfielder Hugo Diaz from Diamond Harbour and Brazilian midfielder Victor da Silva from FC Drenica of Kosovo. Both experienced players are expected to strengthen Gokulam Kerala’s attacking options as they target IFL success and ISL promotion. The club has now completed its foreign signings.


Discover more from Footy Times

Subscribe to get the latest posts sent to your email.

gokulam keralaHugo diazIndian football leagueVictor da silva
Comments (0)
Add Comment