എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഏറെ ആകാംക്ഷയോടെയാണ് വരാൻ പോവുന്ന സെപ്റ്റംബർ-ഒക്ടോബർ ഇന്റർനാഷണൽ ബ്രേക്ക് നോക്കി കാണുന്നത്.
കാരണം ഈയൊരു ബ്രേക്കിൽ ഇന്ത്യക്ക് നേരിടാനുള്ളത് അഞ്ച് തവണ ലോകകപ്പ് വിജയികളായ ബ്രസീലിനെയും രണ്ട് തവണ വിജയികളായ ഉറുഗ്വേനെയുമാണ്. ഇവർക്ക് പുറമെ കഴിഞ്ഞ 2026 ലോകകപ്പിൽ കളിച്ച പനാമയെയും ഇന്ത്യക്ക് നേരിടാനുണ്ട്.
ഈ മൂന്ന് മത്സരങ്ങളും ഇന്ത്യയിൽ വെച്ച് തന്നെയാണ് നടക്കുക. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകരുടെ സംശയമാണ് ഇന്ത്യയിൽ ഏത് ചാനൽ വഴി മത്സരം തത്സമയം കാണാമെന്ന്.
ഏറ്റവും പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ മൂന്ന് സൗഹൃദ മത്സരങ്ങളും സംപ്രേഷണം ചെയ്യുക സോണി സ്പോർട്സ് വഴിയായിരിക്കും. ലൈവ് സ്ട്രീമിങ്ങായി സോണി ലൈവ് ആപ്പിലൂടെയും മത്സരം തത്സമയം കാണാൻ സാധിക്കുന്നതാണ്. എന്നാൽ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും.
സെപ്റ്റംബർ 26ന് ആരംഭിക്കുന്ന പനാമക്കെതിരെയുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്ക് തുടക്കം കുറിക്കുക. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. ലോക റാങ്കിംഗിൽ 44ആം സ്ഥാനത്തുള്ള പനാമ 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുകയും ഇന്ത്യയ്ക്ക് കടുത്ത ഓപ്പണിംഗ് പരീക്ഷണം നൽകുകയും ചെയ്യുമെന്ന് ഉറപ്പാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.
പിന്നീട് ഇന്ത്യന് ടീം മുൻ ലോകകപ്പ് ജേതാകളായ ബ്രസീലിനെ ഒക്ടോബർ മുന്നിനും ഉറുഗ്വേയെ ഒക്ടോബർ ആറിന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ച് നേരിടും. ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന രണ്ട് മത്സരങ്ങൾ കൂടിയാണിത്.
ഇതിൽ സെപ്റ്റംബർ രണ്ടിന് നടക്കാനിരിക്കുന്ന ബ്രസീൽ-ഇന്ത്യ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഡിസ്ട്രിക്ട് ആപ്പ് വഴി ആരംഭിച്ചിട്ടുണ്ട്. 1000-15000 വരെയാണ് ടിക്കറ്റ് നിരക്കുകൾ വരുന്നത്.
ഉറുഗ്വായ്, പനാമ, ബ്രസീൽ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അൽബിനോ ഗോമസ്, സോം കുമാർ, പ്രഭ്സുഖൻ സിംഗ് ഗിൽ
ഡിഫൻഡർമാർ: ആകാശ് മിശ്ര, അഭിഷേക് സിംഗ് ടെക്‌ചം, ബിജോയ് വർഗീസ്, അൻവർ അലി, ജയ് ഗുപ്ത, ഹ്മിംഗ്തൻമാവിയ റാൾട്ടെ, പ്രംവീർ, റിക്കി മീതേയ് ഹൂബാം
മിഡ്ഫീൽഡർമാർ: മക്കാർട്ടൺ നിക്സൺ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, അനിരുദ്ധ് ഥാപ്പ, ലാലെങ്മാവിയ റാൾട്ടെ, സഹൽ അബ്ദുൾ സമദ്, മുഹമ്മദ് സനാൻ, റിക്കി ഷാബോംഗ്
ഫോർവേഡുകൾ: ഇർഫാൻ യാദ്‌വാദ്, എഡ്മണ്ട് ലാൽറിൻഡിക, റഹീം അലി, മൻവീർ സിംഗ്, റയാൻ വില്യംസ്, വിക്രം പർതാപ് സിംഗ്
Summary:- India are set to face Brazil, Uruguay and Panama in a blockbuster international friendly schedule during the upcoming September-October international break. The three matches are expected to be broadcast live on Sony Sports, with streaming available on Sony LIV. India will face Panama on September 26 in Bengaluru, followed by Brazil on October 3 and Uruguay on October 6 in Kolkata.
Discover more from Footy Times
Subscribe to get the latest posts sent to your email.