ഐപിഎൽ 2026 (IPL 2026) സീസണിൽ വമ്പൻ താരനിരയുമായി ഇറങ്ങിയിട്ടും നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.
ടീമിന്റെ ബൗളിംഗ് നിര ശക്തമാണെങ്കിലും കളിക്കളത്തിൽ അത് പ്രതിഫലിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നായകൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിന് കീഴിൽ ടീം ലക്ഷ്യബോധമില്ലാതെ ഉഴലുകയാണെന്ന വിമർശനം ശക്തമാവുന്നതിനിടയിലാണ് സെവാഗിന്റെ വിമർശനം.
ലോകോത്തര ബൗളർമാരായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് എന്നിവർ അണിനിരക്കുന്ന ബൗളിംഗ് നിരയാണ് മുംബൈയുടേത്. ഇതിനൊപ്പം യുവതാരം അള്ളാ മുഹമ്മദ് ഗസൻഫർ കൂടി എത്തിയതോടെ ടീം അതിശക്തമാകുമെന്ന് ആരാധകർ കരുതിയിരുന്നു.
എന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കണ്ടത് മറ്റൊരു ചിത്രമാണ്. കടലാസിൽ മാത്രമാണ് മുംബൈ പുലികളെന്നും കളിക്കളത്തിൽ എത്തുമ്പോൾ ടീം പൂർണ്ണമായും പരാജയപ്പെടുകയാണെന്നും സെവാഗ് പരിഹസിച്ചു.
പവർപ്ലേ ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ നിയന്ത്രണമില്ലാത്തത് ടീമിനെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നായകനെ മാറ്റാൻ നീക്കം?
ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ അച്ചടക്കമില്ലായ്മ പ്രകടമാണെന്ന വാദങ്ങൾ ഉയരുന്നുണ്ട്.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ട്രാവിസ് ഹെഡിന്റെ പുറത്താകലിനായി അപ്പീൽ ചെയ്യാതിരുന്നതും പവർപ്ലേയിൽ 92 റൺസ് വഴങ്ങിയതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതോടെ ഹാർദിക്കിനെ മാറ്റി അടുത്ത സീസണിൽ സൺറൈസസിൽ നിന്നും ഇഷാൻ കിഷനെ നായകനാക്കാൻ മാനേജ്‌മെന്റ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
നേരത്തെ രവിചന്ദ്രൻ അശ്വിനും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.നിലവിലെ രീതിയിലാണ് ടീമിന്റെ പോക്കെങ്കിൽ പ്ലേ ഓഫ് സ്വപ്നങ്ങൾ മുംബൈ ഉപേക്ഷിക്കേണ്ടി വരുമെന്നും സെവാഗ് മുന്നറിയിപ്പ് നൽകി.
ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ അശ്വനി കുമാറിനെപ്പോലെയുള്ള താരങ്ങൾക്ക് പോലും ഹൈദരാബാദിനെതിരെ തിളങ്ങാനായില്ല എന്നത് ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.
മുംബൈ മാനേജ്‌മെന്റ് ഉടൻ തന്നെ ശക്തമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഈ സീസൺ വലിയ നാണക്കേടായി മാറും.
ഐപിഎൽ 2026-ൽ ഇനിയുള്ള മത്സരങ്ങൾ ടീമിനും ഹാർദിക് പാണ്ഡ്യയുടെ നായകസ്ഥാനത്തിനും നിർണ്ണായകമാണ്.
ALSO READ: പഴയ താരത്തെ നായകനാക്കി തിരിച്ചെത്തിക്കാൻ മുംബൈ ഇന്ത്യൻസ്; നീക്കങ്ങൾക്ക് പിന്നിൽ ആകാശ് അംബാനി
English Summary : In IPL 2026, Virender Sehwag criticized Mumbai Indians and Hardik Pandya for their poor performance despite having a strong bowling lineup. Rumors suggest Ishan Kishan might replace Hardik as captain after disappointing losses and lack of discipline on the field.
Discover more from
Subscribe to get the latest posts sent to your email.