ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി 28 അംഗ സ്‌ക്വാഡിനെ പ്രഖ്യാപ്പിച്ചിരിക്കുകയാണ്. മികച്ച വിദേശ സൈനിങ്ങുകൾക്കൊപ്പം പരിചയസമ്പന്നരായ ഒട്ടേറെ ഇന്ത്യൻ താരങ്ങളെയും കൊണ്ടുവന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ശക്തമായിരിക്കുകയാണ്.
പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന്റെ കീഴിൽ വരുന്ന ബ്ലാസ്റ്റേഴ്‌സിന്, മികച്ച പകരക്കാര് ഉൾപ്പെടുന്ന കിടിലൻ സ്‌ക്വാഡുണ്ട്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ആറാം സീസൺ തയ്യാറെടുക്കുന്ന ക്യാപ്റ്റൻ ലൂണ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണനിരയ്ക്ക് നേതൃത്വം നൽക്കുക.
അഡ്രിയാൻ ലൂണക്ക് പുറമെ മുന്നേറ്റ നിരയിലേക്ക് ആന്ദ്രെ ഗ്രീനും മോമോ യാൻസാനെയും മധ്യനിരയിലേക്ക് നെബോജ്ഷ കൊസോവോച്ചും പ്രതിരോധത്തിലേക്ക് ജെയിംസ് ബോൾട്ടൺ, ഫലൗ എൻഡിയായിയെയുമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിദേശ താരങ്ങൾ.
ഇന്ത്യൻ നിരയിലേക്ക് നോക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സ് മികച്ച സൈനിങ്ങുകളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് മലയാളി താരം മുഹമ്മദ് സനാനെ ടീമിലെത്തിച്ചത്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച വിങ്ങുകളിൽ കളിക്കുന്ന താരമാണ് സനാൻ. സനാൻ വന്നതോടെ മികച്ച പാസ്സുകളും ക്രോസ്സുകളും പെനാൽറ്റി ബോക്സിലേക്ക് എത്തുമെന്ന് ഉറപ്പിക്കാം.
ഗോൾകീപ്പർ സച്ചിന് സുരേഷിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിയുടെ പരിചയസമ്പന്നനായ ഗോൾകീപ്പർ അമരീന്ദർ സിംഗിനെ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല അമരീന്ദർ സിംഗിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് വിശ്വസിക്കാം.
ഇവർക്ക് പുറമെ സാഹിൽ ടവോറ, ജോയൽ ലാൽരമെങ്‌മാവിയ, പോൾ റാംഫാങ്‌സൗവ, റാംഹ്ലുൻചുംഗ, മുഹമ്മദ് യാസിർ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൈനിങ്ങുകളായി കൊണ്ടുവന്നിരിക്കുന്നത്.
ഒക്ടോബർ 11 ഞായറാഴ്ച ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം. വൈകീട്ട് അഞ്ച് മണിക്ക് ഇന്റർ കാശിയുടെ താത്കാലിക ഹോം ഗ്രൗണ്ടായ പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
2026/27 സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്:-
ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, അർഷ് അൻവർ ഷെയ്ഖ്, അൽ സാബിത്ത്.
പ്രതിരോധ നിര: സന്ദീപ് സിംഗ്, ഹോർമിപാം റുയിവ, ജെയിംസ് ബോൾട്ടൺ, ജഗന്നാഥ് ജയൻ, ഐബൻ ഡോഹ്ലിംഗ്, ബികാഷ് യുമനം, ഫാലോ എൻഡിയായെ, നവോച്ച സിംഗ് ഹുയിഡ്രോം, അമേയ് റണവാഡെ, സുമിത് ശർമ്മ.
മധ്യനിര: ഫ്രെഡി ലല്ലാവ്മൗമ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, സാഹിൽ തവോറ, പോൾ റാംഫാങ്‌സൗവ, നെബോജ്ഷ കൊസോവിച്ച്, ജോയൽ ലാൽറമെങ്മാവിയ, എബിൻദാസ് യേശുദാസൻ.
മുന്നേറ്റ നിര: കോറോ സിങ്, ആന്ദ്രെ ജെയ് ഗ്രീൻ, മുഹമ്മദ് സനാൻ, മുഹമ്മദ് യാസിർ, ശ്രീകുട്ടൻ എം.എസ്, റാംലുൻഛുങ്ങ, മോമോ യാൻസാനെ.
ISL മത്സരങ്ങൾ എങ്ങനെ തത്സമയം കാണാം?
ഐഎസ്എൽ 2026/27 സീസണിലെ മത്സരങ്ങൾ തത്സമയം യൂട്യൂബ് വഴിയും സോണി സ്പോർട്സ് വഴിയും കാണാൻ സാധിക്കുന്നതാണ്. സോണി സ്പോർട്സായിരിക്കും ടിവി ടെലികാസ്റ്റിംഗ് നടത്തുക. ടിവിയിലൂടെ ആരാധകർക്ക് മത്സരങ്ങൾ തത്സമയം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി ഭാഷകളിലൂടെ കാണാം. മറുഭാഗത്ത് യൂട്യൂബിൽ ആരാധകർ തികച്ചും സൗജന്യമായി കാണാൻ സാധിക്കുന്നതാണ്. പക്ഷെ യൂട്യൂബിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മാത്രമേ തത്സമയം സപ്രേക്ഷണം ഉണ്ടാക്കുകയുള്ളൂ.
Summary:- Kerala Blasters have announced their 28-member squad for the 2026/27 Indian Super League season, combining experienced Indian players with key foreign signings. Led by captain Adrian Luna under head coach Ashley Westwood, the squad features new arrivals including Andre Green, Momo Yansane, Nebojša Kosović, James Bolton, Amrinder Singh and Malayali winger Mohammed Sanan. The Blasters will begin their campaign against Inter Kashi on October 11 at Pune’s Balewadi Stadium.
Discover more from Footy Times
Subscribe to get the latest posts sent to your email.