2026/27 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ആഷ്‌ലി വെസ്റ്റ്വുഡ് തുടരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള രണ്ടാം സീസണിനാണ് പരിശീലകൻ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലേക്കാണ് ആഷ്‌ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആദ്യ മത്സരത്തിൽ പരിശീലകൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും, പിന്നീട് അങ്ങോട്ട് തോൽവിയറിയാതെയുള്ള മുന്നേറ്റമാണ് ആഷ്‌ലിയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെച്ചത്.
സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയായിരുന്നു ആഷ്‌ലിയുടെ ആദ്യ മത്സരം. ഈയൊരു മത്സരത്തിൽ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. എന്നാൽ പിന്നീട് അങ്ങോട്ട് ആറ് മത്സരത്തിലും തോൽവി അറിഞ്ഞിട്ടില്ല ബ്ലാസ്റ്റേഴ്‌സ്.
ആഷ്‌ലിയുടെ കീഴിൽ ഏഴ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഇതിൽ അഞ്ച് മത്സരം വിജയിക്കുകയും ഒരു മത്സരം തോൽക്കുകയും ഒരു മത്സരം സമനിലയിൽ പിരിയുകയായിരുന്നു. മൊത്തം 16 പോയിന്റുകളാണ് വെറും ഏഴ് മത്സരങ്ങളിൽ നിന്ന് ആഷ്‌ലി ബ്ലാസ്റ്റേഴ്‌സിന് നേടി കൊടുത്തത്. അതായത് 2.29 പോയ്ന്റ്സ് പെർ മാച്ച്.
50 കാരനായ ആഷ്‌ലി ഇതിന് മുൻപ് ഇന്ത്യൻ ക്ലബ്ബുകളായ ബംഗളുരു എഫ്സി, റൗണ്ട്ഗ്ലാസ് പഞ്ചാബ് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം അഫ്ഗാനിസ്ഥാൻ, ഹോങ് കോങ് ദേശിയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ആഷ്‌ലി. അതുകൊണ്ട് തന്നെ ഒട്ടേറെ പരിശീലക പരിചയസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ആഷ്‌ലി രണ്ടാം സീസണിന് ഒരുങ്ങുന്നത്.
റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മാനേജ്‍മെന്റ് ആഷ്‌ലിക്ക് പൂർവാധിക അധികാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ സൈനിങ്ങുകളെല്ലാം ആഷ്‌ലിയുടെ തിരെഞ്ഞെടുപ്പാണ്.
ALSO READ:-
എന്തിരുന്നാലും ആഷ്‌ലി നിലവിൽ ചെന്നൈയിലെത്തി കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ക്യാമ്പിൽ ചേർന്ന് തന്ത്രങ്ങൾ മെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം.
പോൾ റാംഫങ്‌സൗവ ഇനി മഞ്ഞപ്പടയിൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ മുന്നോടിയായി അഞ്ചാം സൈനിങ്ങും ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 27 കാരനായ പോൾ റാംഫങ്‌സൗവനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 2028 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
കഴിഞ്ഞ സീസണിലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരായ ഡയമണ്ട് ഹാർബറിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചുന്നത്. ഡിഫെൻസീവ് മിഡ്‌ഫീൽഡറായാണ് താരം കളിക്കാറുള്ളത്. ഇതിൻ പുറമെ റൈറ്റ് മിഡ്‌ഫീൽസറായും താരം കളിക്കാറുണ്ട്.
കഴിഞ്ഞ സീസണിൽ ഡയമണ്ട് ഹാർബറിനെ കിരീടം നേടി കൊടുക്കാൻ നിർണായക പങ്കുവഴിച്ച താരം കൂടിയാണ് പോൾ. താരം ഇതിന് മുൻപ് ഐഎസ്എലിൽ ഒഡിഷ എഫ്സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതോടൊപ്പം സൂപ്പർ ലീഗ് കേരളയുടെ തുടക്ക സീസണിലെ തിരുവന്തപുരം കൊമ്പൻസിന്റെ താരം കൂടിയായിരുന്നു.
Summary:- Kerala Blasters have officially confirmed Ashley Westwood as their head coach for the 2026/27 ISL season. Westwood will continue for a second season after guiding the Blasters to five wins, one draw and one defeat in his first seven matches, collecting 16 points.
Discover more from Footy Times
Subscribe to get the latest posts sent to your email.