പ്രധിരോധത്തിലെ ആഫ്രിക്കൻ കരുത്ത് തുടരും; ഫലൗ എൻഡിയായിക്ക് ബ്ലാസ്റ്റേഴ്‌സിൽ പുതിയ കരാർ

2026/27 സീസൺ മുന്നോടിയായി അവസാന വിദേശ സൈനിങ് കൂടി പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര താരമായ ഫലൗ എൻഡിയായിയുടെ കരാർ പുതുക്കിയിരിക്കുയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഈയൊരു കാര്യം അറിയിച്ചത്.

 

 

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളിൽ ഒരാളായിരുന്നു ഫലൗ. 24 കാരനായ താരം ഒമ്പത് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ചത്. ഇവയിൽ നിന്ന് രണ്ട് ഗോളും താരം നേടിയിരുന്നു.

സെനഗൽ താരമായ ഫലൗ ബെൽജിയം, ഫ്രാൻസ്, ഫിൻലാൻഡ് രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബെൽജിയൻ ക്ലബ്ബായ KAA ജന്റ് ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരം കൂടിയാണ് ഫലൗ. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 1.65ആണ്. തന്റെ ഫുട്ബോൾ കരിയറിൽ ഏകദേശം 65 ഓളം മത്സരങ്ങൾ കളിച്ച പരിചയമുണ്ട് ഈ യുവ താരത്തിന്.

1.98 മീറ്റർ നീളമുള്ള താരം, എരിയൽ ബോളുകൾ വിജയിക്കുന്നതിൽ പ്രഗൽഭനാണ്. അതോടൊപ്പം മികച്ച രീതിയിൽ ശാരീരികമായി ഗോൾ വിജയിക്കുന്നതിലും, സെറ്റ്പീസുകളിൽ ഹെഡ് ചെയ്ത് ഗോൾ നേടാനും താരം കേമനാണ്.

എന്തിരുന്നാലും താരത്തെ നിലനിർത്തിയത് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് നടത്തിയ മികച്ച തീരുമാനം തന്നെയാണെന്ന് പറയാം. താരം ഇതോടകം തന്നെ ചെന്നൈലുള്ള സ്‌ക്വാഡിനൊപ്പം ചേർന്നിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്.

മുന്നേറ്റനിര ഭരിക്കാൻ മോമോ യാൻസാനെ ബ്ലാസ്റ്റേഴ്‌സിൽ

 

മുന്നേറ്റ നിരയുടെ മൂർച്ച കൂട്ടാനായി ഗിനിയൻ മുന്നേറ്റ താരം മോമോ യാൻസെയ്നെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ്‌ തന്നെയാണ് ഈയൊരു കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. 2026/27 സീസൺന്റെ അവസാനം വരെ നീളുന്ന കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

ബെലാറസ്, റഷ്യ, സൈപ്രസ്, അർമേനിയ, മോൾഡോവ, അസർബൈജാൻ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി കളിച്ച താരമാണ് മോമോ. അതോടൊപ്പം യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റുകളായ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും താരം കളിച്ചിട്ടുണ്ട്.

ALSO READ:-

തന്റെ ഫുട്ബോൾ കരിയറിൽ 222 ഓളം മത്സരങ്ങൾ കളിച്ച താരം 65 ഗോളുകളും 23 അസ്സിസ്റ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ താരം അർമേനിയ ക്ലബ്ബായ എഫ്‌സി പ്യൂണിക് യെരെവാൻ വേണ്ടിയാണ് പന്ത് തട്ടിയത്. ക്ലബ്ബിനൊപ്പം 22 ഓളം മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. സെന്റർ ഫോർവേഡിന് പുറമെ വിങറായിയും കളിക്കാൻ കേൾപ്പുള്ള താരമാണ് മോമോ.

Summary:- Kerala Blasters have renewed Senegalese defender Fallou Ndiaye’s contract ahead of the 2026/27 Indian Super League season. The 24-year-old centre-back made nine appearances and scored two goals last season. Standing at 1.98 metres, Ndiaye is known for his aerial strength, physical presence and threat from set-pieces.


Discover more from Footy Times

Subscribe to get the latest posts sent to your email.

Fallou NdiayeIndian Super LeagueKerala BlastersTransfer news Malayalam
Comments (0)
Add Comment