കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു! നിക്ഷേപ കൈമാറ്റം അവസാന ഘട്ടത്തിൽ; വമ്പൻ നീക്കങ്ങൾക്ക് തുടക്കം

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാലങ്ങളായി കാത്തിരിക്കുന്ന ദിവസം എത്തുകയാണ്. അതേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിക്ഷേപ കൈമാറ്റം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയുടെ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിക്ഷേപ കൈമാറ്റം അവസാന ഘട്ടത്തിലാണ്. അടുത്ത ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഈയൊരു കൈമാറ്റം പൂർത്തിയാവാൻ സാധ്യതയുണ്ട്.

എന്നാൽ ആരാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാൻ പോവുന്നതെന്നതിൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപരുമായി നേരത്തെ തന്നെ വാക്കാൽ ധാരണയിലെത്തിയെങ്കിലും, നിലവിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥരുടെ പേരിലുള്ള കോടതി പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഡീൽ പൂർത്തിയാക്കാൻ വൈക്കുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഭാഗത്ത്‌ നിന്ന് ക്ലബ്‌ എന്ന നിലയിൽ ഒരു പ്രവർത്തിയും നടക്കുന്നില്ല. ഈയൊരു ഡീൽ പൂർത്തിയാക്കും ഉടൻ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതാണ്.

ALSO READ:-

ഇതിന് ശേഷമായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ആരംഭിക്കുകയും താരങ്ങൾ കൊച്ചിയിലെത്തുകയും ചെയ്യുക.

പുതിയ നിക്ഷേപകരുമായി ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങൾക്കായുള്ള തിരച്ചിൽ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വന്ന അഭ്യൂഹങ്ങൾ പ്രകാരം മലയാളി താരം മുഹമ്മദ്‌ സനാൻ ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറാൻ ഒരുങ്ങുകയാണ്.

അതോടൊപ്പം സച്ചിന് സുരേഷിന് പകരം ഗോൾകീപ്പിങ് പൊസിഷനിലേക്ക് ഒഡിഷയുടെ അമരീന്ദർ സിംഗ് എത്താനും സാധ്യതയുണ്ട്. നിലവിൽ ഫ്രീ ഏജന്റായി നിൽക്കുന്ന താരങ്ങളോട് കുറച്ച് സമയം കൂടി കാത്തുനിൽക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Summary:- Kerala Blasters’ ownership transition has reportedly entered its final stage, with the deal expected to be completed within the next couple of days. The identity of the new investors remains undisclosed, while ongoing legal issues involving the current owners are believed to have delayed the process. Once the takeover is completed, the club is expected to resume operations, begin pre-season preparations and accelerate transfer activities ahead of the 2026/27 ISL season.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeaguekbfcKerala Blasters
Comments (0)
Add Comment