ലൂണയെ സ്വതന്ത്രനായി കളിപ്പിക്കണം; തന്റെ പദ്ധതികൾ വെളിപ്പെടുത്തി കൊസോവിച്ച്

‎

‎

‎

‎കേരള ബ്ലാസ്റ്റേഴ്‌സ് ഈയൊരു സീസണിൽ സ്വന്തമാക്കിയ ഏറ്റവും മികച്ച വിദേശ താരമാണ് മോണ്ടിനെഗ്രോയിന് മധ്യനിര താരം നെബോജ കൊസോവിച്ച്. മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഇതോടകം വമ്പൻ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

‎

‎നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിൽ അഡ്രിയാൻ ലൂണയോടൊപ്പം മികച്ച പന്ത് ഇണകത്തോടെയാണ് നെബോജ കൊസോവിച്ച് കളിക്കുന്നത്. അതുകൊണ്ട് തന്നെ നെബോജ കൊസോവിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട താരമായി അഡ്രിയാൻ ലൂണയെ തിരിഞ്ഞെടുത്തിയിരിക്കുകയാണ്.

‎

‎ഇപ്പോളിത ഒരു അഭിമുഖത്തിൽ അഡ്രിയാൻ ലൂണയെക്കുറിച്ച് മനസ്സ് തുറന്ന് നെബോജ കൊസോവിച്ച്. ടീമിലെത്തിയ ആദ്യ ദിവസം മുതൽ ലൂണയ്‌ക്കൊപ്പമാണ് റൂം പങ്കിടുന്നതെന്നും ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചും ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും ലൂണ തനിക്ക് ഒരുപാട് കാര്യങ്ങൾ വിശദീകരിച്ചുതന്നിട്ടുണ്ടെന്നും കൊസോവിച്ച് പറഞ്ഞു. വളരെ എളിമയുള്ള വ്യക്തിയും നല്ല മനുഷ്യനുമാണ് ലൂണയെന്നും താരം കൂട്ടിച്ചേർത്തു.

‎

‎കളിക്കളത്തിൽ ലൂണയ്‌ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കൊസോവിച്ച് വ്യക്തമാക്കി. പ്രതിരോധപരമായ ചുമതലകളിൽ കൂടുതൽ ഏർപ്പെടേണ്ടിവരാതെ ലൂണയ്ക്ക് സ്വതന്ത്രമായി കളിക്കാനുള്ള സാഹചര്യമൊരുക്കാനാണ് തന്റെ ശ്രമം. ലൂണയുടെ മികച്ച പാസിങ് മികവ്, ഡ്രിബ്ലിങ് കഴിവ്, കളിക്കളത്തിലെ കാഴ്ചപ്പാട് എന്നിവയെല്ലാം ടീമിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൂണയുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി അദ്ദേഹത്തെ വീണ്ടും യുവത്വത്തിന്റെ ആവേശത്തോടെ കളിക്കാൻ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കൊസോവിച്ച് വെളിപ്പെടുത്തി.

‎

‎കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്‌സിനൊപ്പം ആറാം സീസണിലാണ് താരം പന്ത് തട്ടുന്നത്. നിലവിൽ ഇതോടകം തന്നെ സീസണിലെ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരമാണ്. 

‎

‎Summary: Nebojša Kosović has praised Adrian Luna, describing him as a humble person and a great human being. Revealing their close bond, Kosović said Luna helped him understand Indian football. He also expressed his desire to build a strong midfield partnership and allow Luna to play with greater freedom.


Discover more from Footy Times

Subscribe to get the latest posts sent to your email.

Comments (0)
Add Comment