ജംഷഡ്പൂർ എഫ്സി ഐഎസ്എൽ കളിക്കില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചതോടെ, ടീമിലെ വമ്പന്മാരെ റാഞ്ചാൻ ഒരുങ്ങുകയാണ് മറ്റ് ഐഎസ്എൽ ക്ലബ്ബുകൾ. അതിൽ ഏറ്റവും എടുത്തു പറയേണ്ടതാണ് മലയാളി താരം മുഹമ്മദ് സനാൻ.
22 കാരനായ റൈറ്റ് വിങ്ങറിന് വേണ്ടി മിക്ക ഐഎസ്എൽ ക്ലബ്ബുകളും രംഗത്തുണ്ട്. അഭ്യൂഹങ്ങൾ പ്രകാരം അതിൽ ഏറ്റവും മുൻപന്തിയിലുള്ളത് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ് ടീമുകളാണ്.
ഗോവ, മുംബൈ, നോർത്ത് ഈസ്റ്റ് ക്ലബ്ബുകൾ തുടക്കത്തിൽ താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും, നിലവിൽ ഈസ്റ്റ് ബംഗാളാണ് താരത്തിനായി ഏറ്റവും മുൻപന്തിയിലുള്ളത്.
വമ്പൻ തുകയുടെ ഓഫറാണ് ഈസ്റ്റ് ബംഗാൾ താരത്തിന്റെ മുന്നിൽ വെച്ചിട്ടുള്ളത്. എന്നാൽ താരത്തിന് കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാൻ താല്പര്യമുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ഈസ്റ്റ് ബംഗാളിന്റെ അത്രത്തോളം വലിയ ഓഫർ അല്ല. അതുകൊണ്ട് തന്നെ ഇതുവരെ താരം തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് മികച്ചൊരു തുകയുടെ ഓഫർ നൽക്കുകയാണേൽ, സനാൻ കൊമ്പന്മാരുടെ തട്ടകത്തിലെത്താൻ സാധ്യതയുണ്ട്.
നിലവിൽ ഫ്രീ ഏജന്റായ താരത്തിന്, ജംഷഡ്പൂർ എഫ്സി വിട്ടതെ തുടർന്നുള്ള കുറച്ചു പേപ്പർ വർക്കുകൾ കൂടി പൂർത്തിയാക്കാനുണ്ട്. അത് പൂർത്തിയായാൽ സനാൻ ഉടൻ തന്നെ തന്റെ പുതിയ ക്ലബ്ബിനെ തിരെഞ്ഞെടുക്കുന്നതാണ്.
റിലയൻസ് ഫുട്ബോളിലൂടെ വളർന്നു വന്ന താരം, 2023 മുതൽ ജംഷഡ്പൂർ ടീമിലെ സ്ഥിര സാന്നിധ്യമാണ്. നിലവിൽ ഐഎസ്എൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും അപകടക്കാരനായ വിങ്ങർ കൂടിയാണ് സനാൻ.
ഇന്ത്യ അണ്ടർ 23 ടീമിൽ കളിച്ചിരുന്ന താരം ഇപ്പോൾ ഇന്ത്യ മെൻസ് ഇന്റർനാഷണൽ സ്ക്വാഡിലും സാന്നിദ്യം അറിയിച്ചിട്ടുണ്ട്. എന്തിരുന്നാലും താരം ഇനി ഏത് ക്ലബിന് വേണ്ടി പന്ത് തട്ടുമെന്ന് ഉറ്റു നോക്കുകയണ് ഫുട്ബോൾ ലോകം.
Summary:- Mohammed Sanan has attracted interest from several ISL clubs after Jamshedpur FC announced that they will not participate in the upcoming season. East Bengal are reportedly leading the race with a lucrative offer, while Kerala Blasters remain in contention as Sanan is believed to be interested in joining the Kochi-based club. The 22-year-old winger is currently a free agent and is expected to decide his next destination once the remaining formalities are completed.
Discover more from Footy Times
Subscribe to get the latest posts sent to your email.