ഈ കാലത്ത് യൂറോപ്യൻ ഫുട്ബോൾ പിന്തുടരുന്ന ആളുകളുടെ കൂട്ടത്തിൽ ഏറ്റവും ഗതികെട്ട ജീവിതം നയിച്ച് കൊണ്ടിരുന്ന ആളുകളാണ് എന്നെ പോലെയുള്ള ആഴ്സണൽ ഫാൻസ്. മാനസിക സമർദ്ദം, ട്വിറ്ററിലും മറ്റുമുള്ള എതിർ ഫാൻസിൻ്റെ അധിക്ഷേപം, ഡിപ്രഷൻ എന്നീ പല ഘട്ടങ്ങളിലൂടെ കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി കടന്ന് പോയവരാണ് എന്നെ പോലെയുള്ള പല ആഴ്സണൽ ഫാൻസും.
ബോധം വച്ച കാലം തൊട്ട്, പ്രത്യേകിച്ച് ഇൻ്റെർനെറ്റ് ഒക്കെ സജീവമായ കാലം തൊട്ട് ആഴ്സണലിൻ്റെ ഒരു കളിയും മിസ്സ് ആക്കാറില്ല. അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് കളികൾ കാണാതിരുന്നിട്ട് ഉള്ളൂ… ഇന്ത്യയിൽ ഓൺലൈൻ സ്ട്രീമിംഗ് ഇല്ലാത്ത ഫ്രണ്ട്‌ലി മാച്ചുകൾ വരേ ട്വിറ്ററിൽ തപ്പി ലിങ്ക് കണ്ട് പിടിച്ചു കാണാറുണ്ട്. അത്രയ്ക്ക് തലക്ക് പിടിച്ചിട്ടുണ്ട് ഈ പീരങ്കി പട.
ഏകദേശം പത്ത് വയസ് പ്രായം ഉള്ളപ്പോൾ ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട് തുടങ്ങുന്നത്. അന്ന് Barclays premier league ആണ്. ESPN, Star sports എന്നീ ചാനലുകളിൽ ആണ് കളി ഉണ്ടാവുക. നാട്ടിൽ കേബിൾ ടിവി നന്നേ വിരളം ആണ് അക്കാലത്ത്. ഉമ്മയുടെ വീട് കൊണ്ടോട്ടി അങ്ങാടിയിൽ ആയിരുന്നു. അത് കൊണ്ട് തന്നെ കേബിൾ കണക്ഷൻ ഒക്കെ അക്കാലത്ത് തന്നെ ഉണ്ട്. ആദ്യമായി ഫുട്ബോൾ മത്സരം കാണുന്നത് 1994 ലോകകപ്പിലെ ചില കളികളാണ്. അന്ന് ദൂരദർശനിൽ ആണ് കളി.
മറഡോണ ലഹരി ഉപയോഗിച്ച് പിടിക്കപ്പെട്ടത്, ആന്ദ്രേ എസ്കോബാർ പന്തയക്കാരുടെ വെടിയേറ്റ് മരിച്ചത്, സൗദിയുടെ ഒവൈറാൻ നേടിയ കിടിലൻ ഗോൾ, സെമി ഫൈനലിൽ ഗോൾ നേടി റൊമാരിയോക്കൊപ്പം താരാട്ട് പാടി ആഘോഷിച്ച ബ്രസീലിൻ്റെ ബെബെറ്റോ, ഫൈനലിൽ പനൽറ്റി പുറത്തേക്ക് അടിച്ച് നീട്ടി വളർത്തി മെടഞ്ഞ് വച്ച് ചുരുളൻ മുടിയുള്ള തൻറെ തല താഴ്ത്തി ഊരക്ക് കൈ കൊടുത്ത് നിൽക്കുന്ന ഇറ്റലിയുടെ റോബർട്ടോ ബാജിയോ, വിജയാഹ്ലാദത്തിൽ മുട്ട് കുത്തിയിരുന്നു ദൈവത്തെ സ്തുതിച്ചു മുകളിലേക്ക് കൈകൾ ഉയർത്തി നിൽക്കുന്ന ബ്രസീലിൻ്റെ ഗോളി ക്ലോഡിയോ ടഫറൽ … ഇതൊക്കെ 94 ലോകകപ്പിലെ മനസ്സിൽ ബാക്കിയായി ഇപ്പോഴും നിലനിൽക്കുന്ന ചില ചിത്രങ്ങളാണ്.
പിന്നീട് മിക്ക വീക്കെൻഡിലും കൊണ്ടോട്ടിയിലെ ഉമ്മൻ്റെ വീട്ടിൽ പോകും, ശനി, ഞായർ ദിവസങ്ങളിൽ പ്രീമിയർ ലീഗിൽ ആഴ്സണലിൻ്റെ കളി ഉള്ള ദിവസങ്ങളിൽ അത് മുടങ്ങാതെ കാണുക എന്നത് എൻ്റെയും അനിയൻ അനസിൻ്റെയും ശീലങ്ങളായിരുന്നു. ആഴ്‌സണ് വെങ്കർ കോച്ച് ആയത് കൊണ്ടാണ് ആഴ്സണൽ എന്ന പേര് വന്നത് എന്ന് തെറ്റിദ്ധരിച്ച് പോന്നിരുന്ന കാലം, അന്നത് തിരഞ്ഞ് നോക്കി തിരുത്താൻ ഇന്നത്തെ പോലെ ഇൻ്റർനെറ്റ് ഒന്നും വ്യാപകമല്ല.
നമുക്ക് ഓരോ ടീമിനെയും ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ടാവും. ചില ക്ലബ്ബുകൾ വിജയങ്ങളുടെ കണക്ക് കൊണ്ടാണ് ഓർമ്മിക്കപ്പെടുന്നത്; ചിലത് സാമ്പത്തിക ശക്തികൊണ്ടും ചിലത് രാഷ്ട്രീയ സ്വാധീനങ്ങളാലും. എന്നാൽ Arsenal F.C. എന്ന ക്ലബ്ബിന്റെ ചരിത്രം മറ്റൊരു രീതിയിലാണ് വായിക്കപ്പെടേണ്ടത് എന്ന് തോന്നുന്നു. അത് വെറും ട്രോഫികളുടെ ചരിത്രമല്ല; മറിച്ച് ഒരു സാംസ്കാരിക ദർശനത്തിന്റെ, സൗന്ദര്യശാസ്ത്രത്തിന്റെ, നഗരമനശ്ശാസ്ത്രത്തിന്റെ, ആരാധകവികാരങ്ങളുടെയെല്ലാം ചരിത്രമാണ് എന്ന് പറയാം. നോർത്ത് ലണ്ടനിലെ സാധാരണക്കാർ എല്ലാം ചേർന്ന് തുടങ്ങിയ ക്ലബാണ് ഇത്.
ഡച്ച് താരം ഡെന്നിസ് ബേർക്കാംപിൻ്റെ സിൽക് പോലെയുള്ള മിനുസമായ കളി കണ്ട് കൊണ്ടാണ് എൻ്റെ ആഴ്സണൽ പ്രണയം തുടങ്ങുന്നത്. പിന്നീട് തിയറി ഹെൻറി വന്നപ്പോഴും എൻ്റെ ഇഷ്ട താരം ബെർഗ്കാംപ് തന്നെയായിരുന്നു. ഫുട്ബോൾ ഒരു കവിതയാണ് എന്ന് തോന്നും അങ്ങേരുടെ കളി കണ്ടാൽ.
ജോർജ് ഗ്രഹാമിന് പിൻഗാമിയായി 1996-ൽ Arsene Wenger ലണ്ടനിലെത്തിയ നിമിഷം മുതലാണ് ക്ലബിൻ്റെ ആധുനിക കാലം ആരംഭിക്കുന്നത് എന്ന് പറയാം. അന്ന് ഇംഗ്ലീഷ് ഫുട്ബോൾ എന്നാൽ ശാരീരിക ശക്തി, പ്രതിരോധാത്മക കാഠിന്യം, direct football, എന്നിവയായിരുന്നു.
George Graham കാലഘട്ടത്തിൽ ആഴ്‌സണൽ ഇംഗ്ലണ്ടിലെ ഏറ്റവും സംഘടിതമായ പ്രതിരോധ ടീമുകളിൽ ഒന്നായിരുന്നു. ടോണി ആഡംസും കിയോണും എല്ലാം അടങ്ങുന്ന പ്രതിരോധപ്പെട. “1-0 to the Arsenal” എന്ന മുദ്രാവാക്യം ക്ലബ്ബിന്റെ കളിശൈലിയെ തന്നെ പ്രതിനിധീകരിച്ചു.
അത്തരം സാഹചര്യത്തിലേക്കാണ് വെംഗർ കടന്നുവരുന്നത്. അദ്ദേഹത്തിന്റെ വരവ് ഒരു സാധാരണ managerial appointment ആയിരുന്നില്ല; അത് ഇംഗ്ലീഷ് ഫുട്ബോളിലേക്ക് modern football ൻ്റെ പ്രവേശനമായിരുന്നു. ജപ്പാൻ ലീഗിൽ ചെറുതായി പരിശീലനം നടത്തി കൊണ്ടിരുന്ന ആഴ്‌സൺ ലണ്ടനിലേക്ക് വന്നപ്പോൾ പലരും നെറ്റി ചുളിച്ചു. “Arsene Who?” എന്ന് ഫുട്ബോൾ എഴുത്തുകാർ മാത്രമല്ല, സ്വന്തം ടീമിലെ കളിക്കാർ വരെ ചോദിച്ചു. വിഖ്യാത സ്ട്രൈക്കർ ഇയാൻ റൈറ്റ് പിൽക്കാലത്ത് ഇത് സ്മരിക്കുന്നുണ്ട്. താനടക്കം പുച്ഛത്തോടെ ആയിരുന്നു ആദ്യം വെങ്ങറെ കണ്ടിരുന്നത് എന്ന്.
എന്നാൽ കൃത്യമായ പ്ലാനോട് കൂടിയായിരുന്നു ആളുടെ വരവ്. വെംഗർ ആദ്യം മാറ്റിയത് tactics അല്ല; footballനെ കാണുന്ന രീതി തന്നെയായിരുന്നു. കളിക്കാരുടെ ഭക്ഷണക്രമം, recovery science, physiotherapy, positional intelligence, psychological conditioning — ഇവയെല്ലാം അദ്ദേഹം ഒരു സമഗ്ര സംവിധാനമായി അവതരിപ്പിച്ചു. ഇംഗ്ലീഷ് ഫുട്ബോളിൽ മുമ്പ് അത്ര ശ്രദ്ധിക്കപ്പെടാത്ത ശാസ്ത്രീയ സമീപനങ്ങൾ അദ്ദേഹം സാധാരണമാക്കി. പതിയെ മറ്റ് മാനേജർമാരും ഇതൊക്കെ പിന്തുടരാൻ തുടങ്ങി.
എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ വിപ്ലവം aesthetic dimensionലായിരുന്നു. Dennis Bergkamp, Patrick Vieira, Robert Pirès, Marc Overmars, പിന്നീട് Thierry Henry — ഈ താരങ്ങളെ ചുറ്റിപ്പറ്റി വെംഗർ രൂപപ്പെടുത്തിയ ആഴ്‌സണൽ, ഇംഗ്ലീഷ് ഫുട്ബോളിന്റെ പഴയ ശരീരാത്മകതയിൽ നിന്ന് fluidityയിലേക്കും rhythmലേക്കും technical expressivenessലേക്കും നീങ്ങുന്ന ഒരു സാംസ്കാരിക പരിവർത്തനത്തെ പ്രതിനിധീകരിച്ചു. കരിയിലക്കാട്ടിൽ ആണെങ്കിലും ശബ്ദം ഉണ്ടാക്കാത്ത വിധത്തിലുള്ള ഒഴുക്കായിരുന്നു അക്കാലത്തെ ആഴ്സണൽ മത്സരങ്ങൾ. Fluidity at its peak, and Wenger ball at its best എന്ന് തന്നെ പറയാം.
പ്രത്യേകിച്ച് Highbury Stadium ഈ കാലഘട്ടത്തിൽ ഒരു പ്രത്യേക സാംസ്കാരിക ഇടമായി മാറി. മറ്റു ഇംഗ്ലീഷ് സ്റ്റേഡിയങ്ങളിലെ ശബ്ദാത്മക അതിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി Highburyയ്ക്ക് ഒരു almost theatrical intimacy ഉണ്ടായിരുന്നു. അവിടെ football ഒരു spectacle എന്നതിലുപരി ഒരു aesthetic performance ആയി അനുഭവപ്പെട്ടു. ഇപ്പോഴും 40ന് മുകളിൽ പ്രായമുള്ള ആഴ്സണൽ ആരാധകർക്ക് ഹൈബറി എന്നത് ഒരു വികാരമാണ്. അത് Arsene Wenger എന്ന മനുഷ്യൻ ഉണ്ടാക്കിയെടുത്ത ആത്മബന്ധമാണ്.
Thierry Henryയുടെ വരവോടെ ഈ സൗന്ദര്യശാസ്ത്രം അതിന്റെ പരമാവധി രൂപം കൈവരിച്ചു. Henry ഒരു striker മാത്രമായിരുന്നില്ല; അദ്ദേഹം ആഴ്‌സണലിന്റെ modern identityയുടെ പ്രതീകമായി മാറി. അദ്ദേഹത്തിന്റെ pace, spatial movement, elegance, finishing — ഇവയെല്ലാം ചേർന്ന് അദ്ദേഹം ആഴ്സണൽ ക്ലബിൻ്റെ iconography യുടെ ഭാഗമായിത്തീർന്നു. Highburyയിലെ ഫ്ലൂഡ്‌ലൈറ്റ്സ്നു കീഴിൽ Henry ഓടുന്ന ദൃശ്യം, പ്രീമിയർ ലീഗിൻ്റെ ഏറ്റവും പ്രധാന iconic images ലൊന്നായി ഇന്നും തുടരുന്നു.
ഈ രാജവാഴ്ചയുടെ മൂർദ്ധന്യാവസ്ഥ ആയിരുന്നു 2003-04 season — “The Invincibles.”
38 മത്സരങ്ങളിൽ അപരാജിതരായി ലീഗ് നേടുക എന്നത് statistical achievement മാത്രമല്ല. Football modernityയിൽ rarityയും perfectionഉം എങ്ങനെ mythological status കൈവരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അത്. അതും അങ്ങേയറ്റം ഫിസിക്കൽ ആയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ.
Invincibles ടീം tactical superiorityയുടെ മാത്രമല്ല, aesthetic dominationന്റെയും പ്രതീകമായിരുന്നു. Vieiraയുടെ physical command, Bergkampന്റെ visionary intelligence, Henryയുടെ devastating grace, വിങ്ങുകളിൽ മിന്നൽ പിണരായി പിറസും ലഞ്ച്ബർഗും— ഇവ ചേർന്ന് footballനെ functional competition എന്നതിലുപരി artistic experience ആക്കി മാറ്റി ഈ ടീം.
എന്നാൽ, അവിടുന്നു അങ്ങോട്ട് തുടങ്ങിയത് ആണ് ക്ലബിൻ്റെ ഗ്രാഫിലുള്ള കീഴ്പ്പോട്ട് പോക്കും.
2006-ൽ ആഴ്‌സണൽ Highbury വിട്ട് Emirates Stadiumലേക്ക് മാറി. ഈ മാറ്റം purely infrastructural development ആയി മാത്രം കാണാൻ കഴിയില്ല. അത് memoryയും modern capitalയും തമ്മിലുള്ള സംഘർഷത്തിന്റെ പ്രതീകമായിരുന്നു.
Highbury ഒരു stadium മാത്രമല്ലായിരുന്നു; അത് collective memoryയുടെ സ്ഥലമായിരുന്നു. അവിടെ generations of supporters അവരുടെ വ്യക്തിപരമായ ജീവിതചരിത്രങ്ങളെ ക്ലബ്ബിന്റെ ചരിത്രവുമായി ബന്ധിപ്പിച്ചിരുന്നു. Emirates Stadium, അതിന്റെ architectural grandeur ഉണ്ടായിരുന്നെങ്കിലും, ആദ്യം ഒരു emotional dislocation സൃഷ്ടിച്ചു. Traditional English football intimacyയിൽ നിന്ന് global corporate modernityയിലേക്കുള്ള മാറ്റം അവിടെ പ്രകടമായി. മാത്രവുമല്ല എമിറേറ്റ്സ് ലേക്കുള്ള മാറ്റം വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ക്ലബിനെ കൊണ്ട് എത്തിച്ചത്.
Bergkamp ൻ്റെ testimonial മത്സരം നടത്തി ഉൽഘാടനം കഴിച്ച Emirates eraയുടെ ആദ്യഘട്ടം paradoxical ആയിരുന്നു. സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം ആഴ്‌സണൽ മറ്റു യൂറോപ്യൻ ക്ലബ്ബുകളെപ്പോലെ ചെലവഴിക്കാൻ കഴിയാതെ വന്നു. Roman Abramovichയുടെ Chelsea F.C.യും Abu Dhabi-backed Manchester City F.C.യും footballനെ പുതിയ ധനമൂലധന യുഗത്തിലേക്ക് കൊണ്ടുപോകുമ്പോൾ, വെംഗർ sustainabilityയുടെയും youth developmentന്റെയും വഴിയിലൂടെയാണ് ക്ലബ്ബിനെ നിലനിർത്തിയത്. അതല്ലാതെ അയാളുടെ മുമ്പിൽ വേറെ മാർഗങ്ങൾ ഉണ്ടായിരുന്നില്ല.
ഈ കാലഘട്ടത്തിൽ Cesc Fàbregas, Robin van Persie, Samir Nasri, Jack Wilshere തുടങ്ങിയ താരങ്ങൾ വളർന്നു വന്നു. അവരുടെ football ചിലപ്പോൾ breathtaking ആയിരുന്നു. പ്രത്യേകിച്ച് 2011 ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സലോണക്ക് എതിരെ വിൽഷെയർ നടത്തിയ പോലുള്ള പ്രകടനങ്ങൾ, technical footballന്റെ romantic idealism ഇന്നും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവുകളായി വായിക്കപ്പെട്ടു.
എന്നാൽ ഈ കാലഘട്ടം recurring heartbreakകളാലും നിർവചിക്കപ്പെട്ടു. 2006 UEFA Champions League Final പരാജയം, Eduardoയുടെ injury, repeated collapses, inconsistency, സാമ്പത്തിക പരാധീനത മൂലം മുഖ്യ താരങ്ങളെ വിൽക്കേണ്ടി വന്നത്— ഇതെല്ലാം ആരാധകമനസ്സിൽ ഒരു tragic consciousness സൃഷ്ടിച്ചു.
ഇതിനോടൊപ്പം football fandomന്റെ natureയും മാറി. Social mediaയുടെ rise, instant success culture, billionaire ownership models, ഇതെല്ലാം ആഴ്‌സനലിൻ്റെ ശോഭ കെടുത്തി.
— ഇവയുടെ പശ്ചാത്തലത്തിൽ “Wenger Out” movement ഉയർന്നു. ഇത് വെറും managerial criticism ആയിരുന്നില്ല; football മത്സരങ്ങളിൽ patience, continuity, aesthetic values എന്നിവയുടെ declineനെ പ്രതിനിധീകരിക്കുന്ന ഒരു cultural phenomenon ആയിരുന്നു. അക്കാലത്ത് ആ നിലയിൽ മനോഹരമായ ഫുട്ബോൾ കളിച്ചത് അന്നത്തെ ബാഴ്സലോണ ക്ലബ് ആയിരുന്നു.
ഹെൻറി ബാർസയിൽ പോയി, ആഷ്ലി കോൾ ചെൽസിയിൽ പോയി, അഡ്ബയോർ പോയി, ഫാബ്രിഗസ് പോയി, നസ്രി പോയി, അവസാന ആണി അടിക്കുന്ന പോലെ വാൻ പേഴ്സ് ബദ്ധ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലേക്ക് പോയി. എന്നിട്ടും മിക്ക വർഷങ്ങളിലും ചാംപ്യൻസ് ലീഗിൽ ഇടം നേടി ടീം. ഇടക്ക് ഒന്ന് രണ്ട് FA കപ്പുകൾ, കമ്മ്യൂണിറ്റി ഷീൽഡ് ഒക്കെ കിട്ടിയത് ആണ് ആശ്വാസം. എങ്കിലും ആരാധകർക്ക് മടുത്ത് തുടങ്ങിയിരുന്നു wenger സ്റ്റൈൽ.
2018-ൽ വെംഗർ ക്ലബ്ബ് വിട്ടപ്പോൾ, അത് ഒരു managerial exit എന്നതിലുപരി ഒരു civilizational transition ആയിരുന്നു.
പിന്നീട് വന്ന Unai Emery era identity crisis നിറഞ്ഞതായിരുന്നു. Club tactical coherenceയും emotional connectionയും നഷ്ടപ്പെടുത്തി. Arsenal gradually became an object of online ridicule — the so-called “banter era.”
എന്നാൽ football ചരിത്രത്തിൽ memoryയ്ക്ക് വലിയ ശക്തിയുണ്ട്. ആഴ്‌സണലിന്റെ revival ആരംഭിച്ചത് അതിന്റെ സ്വന്തം pastലേക്കുള്ള മടങ്ങിവരവിലൂടെയാണ്.
Mikel Artetaയുടെ appointment ഈ സാഹചര്യത്തിൽ വളരെ പ്രതീകാത്മകമാണ്.
തകർന്ന ഒരു ക്ലബ്ബിനെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ- അതാണ് ആർട്ടെറ്റ.
2019 ഡിസംബർ. Arsenal F.C. എന്ന ക്ലബ് അന്ന് വിചിത്രമായൊരു അവസ്ഥയിലായിരുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ അത് ഇപ്പോഴും ഒരു വലിയ ക്ലബ്ബ് തന്നെയായിരുന്നു — വലിയ സ്റ്റേഡിയം, ലോകമെമ്പാടുമുള്ള ആരാധകർ, സമ്പന്നമായ ചരിത്രം. പക്ഷേ അകത്ത് മൊത്തം താറുമാർ ആയി കിടക്കുകയാണ്.
ക്ലബ് അതിൻ്റെ ആത്മാവ് എവിടെയോ നഷ്ടപ്പെടുത്തി എന്നതാണ് ആഴ്‌സണൽ ആരാധകർക്ക് ഏറ്റവും വേദനാജനകമായ കാര്യം.
അപ്പോഴാണ് Mikel Arteta വരുന്നത്.
മെയിൻ മാനേജർ ആയി കഴിവ് തെളിയിച്ച് കൊണ്ടല്ല ആർട്ടെറ്റ വന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ Pep Guardiola യുടെ അസിസ്റ്റൻ്റ് ആയി നിൽക്കെയാണ് മൃതശയ്യയിൽ ആയ ആഴ്‌സണലിൻ്റെ വിളി വരുന്നത്.
ടീമിൻ്റെ ഒരു മുൻ ക്യാപ്റ്റനായിട്ടാണ് ആളുടെ വരവ്. ഈ ക്ലബ്ബ് എന്താണ് അർത്ഥമാക്കുന്നത് എന്ന് ശരിക്കും അറിയുന്ന ഒരാളായി, അതിൻ്റെ ആത്മാവ് എന്താണ് എന്ന് കൃത്യമായി അറിയുന്ന ആളായിട്ടാണ് ആശാൻ വരുന്നത്.
പക്ഷേ, കാര്യങ്ങള് എളുപ്പമല്ലായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യകാല ആഴ്‌സണൽ broken ആയിരുന്നു. Dressing room വിഭജിക്കപ്പെട്ടിരുന്നു.
Senior players disinterested ആയിരുന്നു. Fans toxic ആയിരുന്നു. Social media മുഴുവൻ memes. മൊത്തം ശോകം.
Mesut Özil saga, Pierre-Emerick Aubameyang disciplinary issues, inconsistent performances — എല്ലാം ചേർന്ന് ക്ലബ്ബ് ഒരു identity crisisൽ ജീവിക്കുകയായിരുന്നു. ക്ലബ് ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക കാണികളോട് ഉടക്കി ജേഴ്സി വലിച്ചെറിഞ്ഞ സംഭവം ഒക്കെ ഉണ്ടായിട്ട് അധികം ആയിട്ടില്ലായിരുന്നു. ക്ലബ് വിടാൻ നിന്ന ഷക്കയെ പറഞ്ഞ് ബോധ്യപ്പെടുത്തി ക്യാപ്റ്റൻ ആക്കി തിരികെ കൊണ്ട് വന്നു, പിന്നീട് ഫാൻസിൻ്റെ ഇഷ്ട കളിക്കാരിൽ ഒരാൾ ആയി മാറി ഷാക്ക.
Arteta ആദ്യം മാറ്റിയത് tactics അല്ല. അദ്ദേഹം culture മാറ്റി. discipline തിരിച്ചുകൊണ്ടുവന്നു. Standards നിർമിച്ചു. Badgeന്റെ value കളിക്കാർക്ക് വീണ്ടും മനസ്സിലാക്കി കൊടുത്തു.
2020 FA Cup വിജയം ആ കാലഘട്ടത്തിലെ turning point ആയിരുന്നു. Wembleyയിൽ Chelsea F.C.ക്കെതിരെ നേടിയ ആ ജയം വെറും ഒരു trophy അല്ലായിരുന്നു. അത് ഒരു സന്ദേശമായിരുന്നു:
“ഈ ക്ലബ് ഇപ്പോഴും ജീവനോടെയുണ്ട്.” ഫാൻസിന് പ്രതീക്ഷയുടെ പുതുകിരണം ആയിരുന്നു ആ വിജയം.
എന്നാൽ അടുത്ത രണ്ട് വർഷങ്ങൾ ഭീകരമായിരുന്നു.
Back-to-back eighth-place finishes. ആഴ്‌സണൽ പോലൊരു ക്ലബ്ബിന് അത് almost unimaginable ആയിരുന്നു. Champions League ഇല്ല. Top four ഇല്ല. യൂറോപ്പിലെ elite footballൽ നിന്ന് അകന്നു നിൽക്കുന്ന ഒരു giant. Top 6 ക്ലബ് പോലും അല്ല എന്ന് വിമർശകൻ പറയാൻ തുടങ്ങി.
ഓരോ തോൽവിക്കുശേഷവും സോഷ്യൽ മീഡിയയിൽ ഒരേ വാക്കുകൾ:
“Arteta Out.”
ചില മത്സരങ്ങളിൽ Emirates crowd പോലും അദ്ദേഹത്തിനെതിരെ തിരിഞ്ഞു.relegation zone ന് അടുത്തെത്തിയ സമയം വരെ ഉണ്ടായി. പക്ഷേ ഇവിടെ Artetaയുടെ ഏറ്റവും വലിയ പ്രത്യേകത കാണാം നമുക്ക് — ആൾ panic ആയില്ല. ക്ലബ് അധികൃതർ “trust the process” എന്ന് പറഞ്ഞ് പൂർണ്ണ പിന്തുണയും നൽകി.
ആൾക്ക് ഒരു short-term survival അല്ല വേണ്ടിയിരുന്നത്. മറിച്ച് ഒരു long-term cultural rebuild ആയിരുന്നു ആളുടെ പ്ലാൻ. അതിന് വേണ്ടി ആൾ പഴയ structure പൊളിച്ചു. വലിയ പേരുകൾ പുറത്തുപോയി.
യുവാക്കളെ trust ചെയ്യാൻ തുടങ്ങി. അതായിരുന്നു revolutionന്റെ തുടക്കം.
Bukayo saka ആർട്ടേറ്റ കാലത്തിന്റെ ഏറ്റവും emotional symbol. ഒരു academy boy.
Hale Endൽ നിന്ന് വന്ന ഒരു പയ്യൻ. Euro 2020 penalty miss കഴിഞ്ഞ് racist abuse നേരിട്ടപ്പോൾ, ആഴ്‌സണൽ ആരാധകർ അവനെ protect ചെയ്തത് clubനും playerനും ഇടയിലുള്ള emotional bond എത്ര deep ആണെന്ന് കാണിച്ചു. Xhaka പോയപ്പോൾ താരതമ്യേന ചെറുപ്പം ആയ Martin Ødegaardനെ Arteta captain ആക്കിയത് മറ്റൊരു brilliant decision ആയിരുന്നു.
Ødegaard flashy superstar അല്ല. പക്ഷേ intelligence, calmness, collective responsibility എന്നിവയുടെ പ്രതീകമാണ് ആൾ. Artetaയുടെ football philosophyയുടെ human versionപോലെ. William Saliba arrival ആഴ്‌സണലിന്റെ defensive identity തന്നെ മാറ്റി. വർഷങ്ങളോളം fragile ആയിരുന്ന defence suddenly composed ആയി. Gabriel Magallaesനൊപ്പം Saliba modern Arsenalന്റെ backbone ആയി.
പിന്നീട് Declan Riceന്റെ വരവും കൂടെ ചേർന്നപ്പോൾ ഒരു complete team രൂപപ്പെട്ടു. കട്ടക്ക് നിൽക്കുന്ന ഒരു പറ്റം ചെറുപ്പക്കാരെ ഒരു ഫാമിലി പോലെ Arteta സജ്ജമാക്കി. 16 വയസ്സ് മാത്രമുള്ള dowman പോലും സൂപ്പർ സ്റ്റാർ ആയി.
പക്ഷേ Artetaയുടെ യഥാർത്ഥ achievement ഈ players മാത്രമല്ല. ആൾ Emirates സ്റ്റേഡിയത്തിൻ്റെ ആത്മാവ് തിരികെ കൊണ്ടുവന്നു. “North London Forever” anthem pre-match ritual ആയി മാറി. Red flares, crowd choreography, emotional connection — Emirates വീണ്ടും ഒരു living football space ആയി. Fans ഇനി spectators അല്ലായിരുന്നു. അവർ projectന്റെ ഭാഗമായിരുന്നു.
2022-23 seasonൽ ആഴ്‌സണൽ title raceൽ എത്തിയപ്പോൾ ലോകം ആദ്യം അതിനെ temporary overachievement ആയി കണ്ടു. പക്ഷേ season മുന്നോട്ട് പോയപ്പോൾ ആളുകൾ തിരിച്ചറിഞ്ഞു — ഈ ടീം serious ആണ് എന്ന്. രണ്ട് മൂന്ന് തവണ കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തി. Arteta ആരാധകരെ വീണ്ടും വിശ്വസിക്കാൻ പഠിപ്പിച്ചു.
ഇപ്പോഴിതാ 2026-ൽ ആഴ്‌സണൽ finally Premier League നേടുന്നു. നീണ്ട 22 വർഷങ്ങൾക്ക് ഇപ്പുറം. അതെ പോലെ തന്നെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിയിരിക്കുന്നു ക്ലബ്.
Wenger യുടെ painful അവസാന വർഷങ്ങൾ…
Banter era memes…
Emiratesയിലെ empty silences…
“Trust the Process” jokes…
എല്ലാത്തിനുമുള്ള മറുപടി.
Arteta interestingly, Wengerയും Guardiolaയും തമ്മിലുള്ള ഒരു synthesis ആണ്.വെംഗറിൽ നിന്ന് അദ്ദേഹം footballന്റെ emotional aesthetics എടുത്തു. Guardiolaയിൽ നിന്ന് structural modernity എടുത്തു.
അതുകൊണ്ടാണ് Artetaയുടെ ആഴ്‌സണൽ simultaneously romanticയും ruthlessഉം ആകുന്നത്.
അവർ beautiful football കളിക്കും. അതേ സമയം emotionally resilient കൂടിയാണ്.
എതിരാളികളും അസൂയാലുക്കൾ ആയ ഫുട്ബോൾ പണ്ഡിതരും സെറ്റ് പീസ് FC എന്നൊക്കെ വിളിച്ച് കളിയാക്കും. പക്ഷേ സാലിബയും ഗബ്രിയേലും കെട്ടിയ മതിൽ തുളച്ച് ഡേവിഡ് റായയുടെ ഗോൾ പോസ്റ്റിൽ പന്ത് അടിച്ചു കയറ്റാൻ പെടാപാട് പാടുകയാണ് എതിർ ടീമുകൾ. തുടർച്ചയായി മൂന്നാം തവണയാണ് റായ പ്രീമിയർ ലീഗ് ഗോൾഡൺ ഗ്ലൗ നേടുന്നത്. ഈ വർഷം ചാമ്പ്യൻസ് ലീഗ് ഗോൾഡൺ ഗ്ലൗ കൂടെ നേടി ചെങ്ങായി. ചുരുക്കി പറഞ്ഞാൽ, Arteta ആഴ്‌സണലിനെ വീണ്ടും culturally relevant ആക്കി.
ഇപ്പോൾ ലോകമെമ്പാടുമുള്ള യുവ ആരാധകർ വീണ്ടും ആഴ്‌സണൽ jerseys ധരിക്കുന്നു. Emirates വീണ്ടും football pilgrimage site ആയി മാറി. Hale End academy വീണ്ടും dream factory ആയി.
ഒരിക്കൽ “finished club” എന്ന് പരിഹസിക്കപ്പെട്ട ആഴ്‌സണൽ, Artetaയുടെ കീഴിൽ വീണ്ടും modern footballയുടെ കേന്ദ്രത്തിലേക്ക് മടങ്ങിയെത്തി.
അതുകൊണ്ടാണ് പല ആരാധകരും ഇന്ന് പറയുന്നത്:
Arsène Wenger built modern Arsenal. Mikel Arteta gave it back its soul.
ഇനി കുറച്ച് കാലം ഞങൾ ഇവിടെ ഒക്കെ കാണും, തല ഉയർത്തി പിടിച്ച് കൊണ്ട് തന്നെ…
Discover more from Footy Times
Subscribe to get the latest posts sent to your email.