IPL 2026: പ്ലേ ഓഫ് ഉറപ്പിച്ചത് 2 ടീമുകൾ? ബാക്കിയുള്ളവരുടെ സാധ്യത എങ്ങനെ? അറിയാം…

പഞ്ചാബിന് ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ നിന്ന് വെറും 2 വിജയങ്ങൾ മാത്രം നേടിയാൽ പ്ലേഓഫ് ഉറപ്പിക്കാം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പ് (IPL 2026) അതിന്റെ ഏറ്റവും ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.

പ്ലേഓഫ് ചിത്രങ്ങൾ തെളിഞ്ഞു വരുമ്പോൾ ഓരോ മത്സരവും ടീമുകൾക്ക് ജീവൻമരണ പോരാട്ടമായി മാറുന്നു. ചില ടീമുകൾ സുരക്ഷിതമായ തീരത്തേക്ക് നീങ്ങുമ്പോൾ, മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും ടൂർണമെന്റിൽ നിലനിൽക്കാൻ പാടുപെടുകയാണ്.

നിലവിലെ പോയിന്റ് പട്ടിക അനുസരിച്ച് 16 പോയിന്റുകൾ നേടുന്ന ടീമുകൾക്ക് മാത്രമേ പ്ലേഓഫ് യോഗ്യത സുരക്ഷിതമായി ഉറപ്പിക്കാൻ സാധിക്കൂ.

ഇത്തവണ പ്ലേഓഫ് യോഗ്യതയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആത്മവിശ്വസമുള്ളത് പഞ്ചാബ് കിംഗ്‌സിനും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനുമാണ്.

സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഇവർ പട്ടികയിൽ മുന്നിലെത്തിക്കഴിഞ്ഞു. പഞ്ചാബിന് ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ നിന്ന് വെറും 2 വിജയങ്ങൾ മാത്രം നേടിയാൽ പ്ലേഓഫ് ഉറപ്പിക്കാം.

സമാനമായ സാഹചര്യമാണ് ബെംഗളൂരുവിനും ഉള്ളത്. 5 കളികളിൽ രണ്ടെണ്ണം ജയിച്ചാൽ അവർക്ക് 16 പോയിന്റെന്ന മാന്ത്രിക സംഖ്യയിൽ എത്താം.

സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്കും നിലവിൽ വലിയ ഭീഷണികളില്ല.

ഇവർക്ക് ഇനി നാല് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇതിൽ രണ്ടെണ്ണം ജയിക്കുന്നവർക്കും പ്ലേഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം.

ആരാധകരെ ഏറ്റവും കൂടുതൽ ആശങ്കയിലാഴ്ത്തുന്നത് കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും മുംബൈ ഇന്ത്യൻസിന്റെയും അവസ്ഥയാണ്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഈ രണ്ട് ടീമുകൾക്കും ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. ചെന്നൈയ്ക്ക് ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ 4 എണ്ണത്തിലും വിജയിച്ചാലേ പ്ലേഓഫ് സാധ്യതകൾ സജീവമാക്കാൻ സാധിക്കൂ.

ഒരു മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ചെന്നൈയുടെ പ്ലേഓഫ് സ്വപ്നങ്ങൾ പ്രതിസന്ധിയിലാകും.മുംബൈ ഇന്ത്യൻസിന്റെ അവസ്ഥ അതിലും ദയനീയമാണ്.

അവർക്ക് ഇനി അഞ്ച് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഈ അഞ്ചും ജയിച്ചാൽ പോലും മുംബൈയ്ക്ക് പരമാവധി 14 പോയിന്റിൽ മാത്രമേ എത്താൻ കഴിയൂ.

അതിനാൽ സ്വന്തം വിജയങ്ങൾക്കൊപ്പം മറ്റ് ടീമുകളുടെ തോൽവിക്കായി കൂടി മുംബൈയ്ക്ക് കാത്തിരിക്കേണ്ടി വരും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേഓഫ് ഉറപ്പിക്കാൻ ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ അഞ്ചും ജയിച്ചേ തീരൂ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പ്ലേഓഫിൽ എത്തണമെങ്കിൽ ബാക്കിയുള്ള 6 മത്സരങ്ങളിലും തുടർച്ചയായി വിജയിക്കേണ്ടതുണ്ട്.

പ്ലേഓഫ് പ്രവേശനം ലക്ഷ്യമിടുന്ന ടീമുകളുടെ നിലവിലെ അവസ്ഥ

  1. പഞ്ചാബ് കിംഗ്‌സ്: 5 മത്സരങ്ങളിൽ 2 ജയം അനിവാര്യം.
  2. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: 5 മത്സരങ്ങളിൽ 2 ജയം ആവശ്യമാണ്.
  3. ഹൈദരാബാദ് / രാജസ്ഥാൻ / ഗുജറാത്ത്: 4 മത്സരങ്ങളിൽ 2 ജയം നേടിയാൽ മതി.
  4. ചെന്നൈ / ഡൽഹി: 5 മത്സരങ്ങളിൽ 4 ജയം നിർബന്ധമാണ്.
  5. മുംബൈ ഇന്ത്യൻസ്: 5 മത്സരങ്ങളിൽ 5 ജയം നേടിയാലും മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കണം.
  6. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 6 മത്സരങ്ങളിൽ 6 ജയം എന്ന കടമ്പ കടക്കണം.

ഇന്ന് നടക്കാൻ പോകുന്ന മുംബൈ ഇന്ത്യൻസ് – ലഖ്‌നൗ സൂപ്പർ ജയിന്റ്‌സ് പോരാട്ടം ടൂർണമെന്റിലെ തന്നെ ഏറ്റവും നിർണായകമായ ഒന്നായിരിക്കും.

ഇന്ന് തോൽക്കുന്ന ടീമിന് പ്ലേഓഫ് സാധ്യതകൾ പൂർണ്ണമായും നഷ്ടപ്പെടും.

English Summary: The IPL 2026 is witnessing an intense battle for the playoffs. While Punjab Kings and RCB are close to securing their spots with just two more wins, giants like CSK and Mumbai Indians are facing a tough road ahead. Every match is now a knockout for these teams as the race heats up.

 


Discover more from

Subscribe to get the latest posts sent to your email.

Chennai Super Kings qualificationIPL 2026 playoff scenariosMumbai Indians vs Lucknow Super GiantsT20 Cricket News India
Comments (0)
Add Comment