ഐപിഎൽ 2026-ൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ തകർച്ച തുടരുകയാണ്. വിജയത്തോടെ സീസൺ തുടങ്ങിയെങ്കിലും പിന്നീട് തുടർച്ചയായ മൂന്ന് തോൽവികളുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് മുംബൈ.
ടീമിൻ്റെ ദയനീയ പ്രകടനം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. വരും മത്സരങ്ങളിലും ഈ പതർച്ച തുടർന്നാൽ സീസൺ പകുതിയിൽ വെച്ച് തന്നെ ഹാർദിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ (Mumbai Indians Captaincy).
ALSO READ: സെഞ്ചുറിക്ക് പിന്നാലെ സഞ്ജു വീഴും: രണ്ടക്കം പോലും കടന്നില്ല: ഇതാ കൗതുകകരമായ കണക്കുകൾ
രോഹിത്തും സൂര്യയുമല്ല; മുംബൈ ലക്ഷ്യമിടുന്നത് മറ്റൊന്ന്
ഹാർദിക് മാറിയാൽ പകരം ആര് എന്ന ചോദ്യത്തിന് മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും പേരുകളാണ് ആരാധകർ ഉയർത്തുന്നത്.
എന്നാൽ ഭാവി കൂടി മുന്നിൽ കണ്ടുള്ള ഒരു ദീർഘകാല പദ്ധതിയുടേ ഭാഗമായി ഈ രണ്ടുപേരെയും മുംബൈ പരിഗണിക്കാൻ സാധ്യത കുറവാണ്.
രോഹിത് ശർമയ്ക്ക് നിലവിൽ 38 വയസ്സായിക്കഴിഞ്ഞു. ഫിറ്റ്‌നസ് പ്രശ്നങ്ങളും പ്രായവും പരിഗണിക്കുമ്പോൾ ഒന്നോ രണ്ടോ സീസണപ്പുറം അദ്ദേഹത്തിന് തുടരാനാകില്ല.
സൂര്യകുമാർ യാദവാകട്ടെ 36-ാം വയസ്സിലേക്ക് കടക്കുകയാണ്. സമീപകാലത്തെ ബാറ്റിംഗ് ഫോമിലെ ഇടിവും സൂര്യയ്ക്ക് തിരിച്ചടിയാണ്.
ജസ്പ്രീത് ബുംറയ്ക്ക് സാധ്യതയേറുന്നു
ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായി മുംബൈ ഇന്ത്യൻസ് ഏറ്റവും കൂടുതൽ പരിഗണിക്കാൻ സാധ്യതയുള്ളത് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെയാണ്.
ടീമിലെ ഏറ്റവും സീനിയർ താരങ്ങളിൽ ഒരാളായ ബുംറയ്ക്ക് ഫ്രാഞ്ചൈസിയുടെ രീതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ നയിച്ച അനുഭവസമ്പത്തും ബുംറയ്ക്ക് ഗുണകരമാകും.32 വയസ്സുകാരനായ ബുംറയ്ക്ക് ഇനിയും നാലോ അഞ്ചോ വർഷം മികച്ച രീതിയിൽ കളിക്കാനാകും എന്നതാണ് മാനേജ്‌മെന്റിനെ ആകർഷിക്കുന്ന ഘടകം.
ടീമിനുള്ളിലെ താരങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള ബുംറയ്ക്ക് മുംബൈയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ബുംറയെ മാറ്റി നിർത്തിയാൽ യുവതാരം തിലക് വർമ്മയെയും മുംബൈ നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കാം. പത്ത് വർഷമെങ്കിലും മുന്നിൽ കണ്ട് വളർത്താവുന്ന താരമാണ് തിലക് എങ്കിലും നിലവിലെ സാഹചര്യത്തിൽ ബുംറയ്ക്കാണ് കൂടുതൽ മുൻഗണന.
English summary: With Mumbai Indians struggling in IPL 2026, a shift in Mumbai Indians Captaincy is highly anticipated. While Rohit and Surya are popular choices, Jasprit Bumrah emerges as the frontrunner due to his experience and long-term potential. Hardik Pandya’s leadership is under scrutiny after consecutive losses.
Discover more from
Subscribe to get the latest posts sent to your email.