സെഞ്ചുറിക്ക് പിന്നാലെ സഞ്ജു വീഴും: രണ്ടക്കം പോലും കടന്നില്ല: ഇതാ കൗതുകകരമായ കണക്കുകൾ

ഐപിഎൽ ചരിത്രമെടുത്താൽ സെഞ്ച്വറി അടിച്ചതിന് തൊട്ടടുത്ത മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ഇതുവരെ കണ്ടിട്ടുള്ളത്.

ഐപിഎല്ലിൽ ഓരോ തവണ സെഞ്ച്വറി നേടുമ്പോഴും ആരാധകർ ആഘോഷലഹരിയിലാകും. എന്നാൽ സഞ്ജു സാംസണിന്റെ കാര്യത്തിൽ ഈ ആഘോഷങ്ങൾക്ക് പിന്നാലെ ഒരു ചെറിയ ആശങ്കയും ഒളിഞ്ഞിരിപ്പുണ്ട് (Sanju Samson CSK).

ഐപിഎൽ ചരിത്രമെടുത്താൽ സെഞ്ച്വറി അടിച്ചതിന് തൊട്ടടുത്ത മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ഇതുവരെ കണ്ടിട്ടുള്ളത്.

ചെന്നൈ സൂപ്പർ കിങ്‌സിനായി കഴിഞ്ഞ മത്സരത്തിൽ 115 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, നാളെ കൊൽക്കത്തയ്ക്കെതിരെ ഇറങ്ങുമ്പോൾ ഈ കൺസിസ്റ്റൻസി പ്രശ്നം മറികടക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

സെഞ്ച്വറിയും പിന്നാലെ വന്ന വീഴ്ചകളും

ഐപിഎല്ലിൽ സഞ്ജു നേടിയ ഓരോ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു. എന്നാൽ അതിന് തൊട്ടുപിന്നാലെ നടന്ന മത്സരങ്ങളിലെ സ്കോറുകൾ ഇങ്ങനെയാണ്:

  1. 102 (2017) -> അടുത്ത കളിയിൽ 0: ഡൽഹിക്കായി തന്റെ ആദ്യ സെഞ്ച്വറി നേടിയ സഞ്ജു, അടുത്ത മത്സരത്തിൽ പൂജ്യത്തിന് പുറത്തായി.
  2. 102 (2019) -> അടുത്ത കളിയിൽ 8:* രാജസ്ഥാനായി സെഞ്ച്വറി തിളക്കത്തിൽ നിൽക്കെ തൊട്ടടുത്ത മത്സരത്തിൽ രണ്ടക്കം കടക്കാനായില്ല.
  3. 119 (2021) -> അടുത്ത കളിയിൽ 4: പഞ്ചാബിനെതിരായ തകർപ്പൻ ഇന്നിംഗ്സിന് ശേഷം ഡൽഹിക്കെതിരെ വെറും 4 റൺസിന് പുറത്തായി.

ഈ സ്ഥിതിവിവരക്കണക്കുകൾ നോക്കിയാൽ സഞ്ജു ഒരു വലിയ ഇന്നിംഗ്സിന് ശേഷം പെട്ടെന്ന് വിക്കറ്റ് കളയുന്ന പ്രവണത ഐപിഎല്ലിൽ പ്രകടമാണ്.

ഐപിഎല്ലിൽ ഈ പ്രശ്നം നേരിടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജു ഇന്ന് മറ്റൊരു തലത്തിലാണ്. സമീപകാലത്ത് ഇന്ത്യൻ ജഴ്‌സിയിൽ സഞ്ജു കാഴ്ചവെക്കുന്ന പ്രകടനം അങ്ങേയറ്റം സ്ഥിരതയുള്ളതാണ്.

ടി20 ലോകകപ്പിൽ തുടർച്ചയായി മികച്ച സ്കോറുകൾ കണ്ടെത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.അനാവശ്യ ഷോട്ടുകൾ ഒഴിവാക്കി ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വലിയ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ഈ പഴയ ചരിത്രം തന്റെ ഇപ്പോഴത്തെ ഫോമിനെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.

ALSO READ: ദയവ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കരുത്; ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ ഓസിസ് താരം

English summary: While Sanju Samson CSK has struggled with consistency in previous IPL seasons after scoring centuries, his recent international form tells a different story. Having scored back-to-back hundreds for India, fans believe Samson will break his IPL jinx and continue his dominance in the upcoming match against KKR.


Discover more from

Subscribe to get the latest posts sent to your email.

Indian Cricket Team NewsIPL 2026 ConsistencySanju Samson CSKSanju Samson Stats
Comments (0)
Add Comment