ചരിത്രം പിറന്നു: ഫിഫ ലോകകപ്പ് കളിയ്ക്കാൻ മലയാളി പയ്യനും

അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി കൊടിതോരണങ്ങൾ ഉയരുന്ന കേരളത്തിൽ ഇത്തവണ ഖത്തറിന് വേണ്ടി ആർപ്പുവിളി ഉയർന്നാൽ അത്ഭുതപ്പെടാനില്ല. അതിന് പിന്നിൽ ഒരൊറ്റ കാരണം മാത്രം നമ്മുടെ തഹ്‌സിൻ.

ചരിത്രം പിറന്നു. ഫിഫ ലോകകപ്പിൽ പന്ത് തട്ടാൻ ഒരു മലയാളിയും. ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നത് ഒരു വിദൂര സ്വപ്നമാണെങ്കിലും ഖത്തർ ദേശീയ ടീമിലൂടെ ഒരു മലയാളി താരം 2026 ഫിഫ ലോകകപ്പ് കളിയ്ക്കാൻ ഒരുങ്ങുകയാണ് (Malayali Player in FIFA World Cup).

ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ 26 അംഗം ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ തലശ്ശേരി സ്വദേശിയായ തഹ്സിന് മുഹമ്മദ് ജംഷീദ് അന്തിമ സ്‌ക്വാഡിൽ ഇടം പിടിച്ചിരിക്കുകയാണ്.

ആരാണ് തഹ്‌സീന്‍ മുഹമ്മദ്?

Malayali Player in FIFA World Cup

19 കാരനായ ഈ വിങ്ങർ ഖത്തർ സ്റ്റാർസ് ലീഗിലെ അൽ ദുഹൈൽ എഫ്സിയ്ക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്. ദുഹൈലിനായി ഈ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ താരം നേടിയിട്ടുണ്ട്. സൂപ്പർ സബ്ബായി ഇറങ്ങി കളത്തിൽ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കെൽപ്പുള്ള തഹ്സിന്റെ ആ മിടുക്ക് തന്നെയാണ് പരിശീലകൻ ജൂലൻ ലോപെറ്റെഗിയുടെ കണ്ണിൽ പതിപ്പിച്ചത്.

തലശ്ശേരി സ്വദേശിയായ പിതാവ് ജംഷീദിൽ നിന്നാണ് തഹ്സിന് പന്ത് കളി പഠിച്ച് തുടങ്ങിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം കൂടിയായിരുന്നു തഹ്സിൻ. മാതാവ് ഷൈമ വളപ്പട്ടണം സ്വദേശിയാണ്.ഖത്തർ ദേശീയ ടീമിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് തഹസിൻ.

 

തഹ്‌സീന്‍ മുഹമ്മദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തര്‍ യൂത്ത് ടീമുകളില്‍ തഹ്സിന്‍ കളിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും തഹ്‌സിന്‍ മുഹമ്മദ് കളിച്ചിട്ടുണ്ട്.

 

അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി കൊടിതോരണങ്ങൾ ഉയരുന്ന കേരളത്തിൽ ഇത്തവണ ഖത്തറിന് വേണ്ടി ആർപ്പുവിളി ഉയർന്നാൽ അത്ഭുതപ്പെടാനില്ല. അതിന് പിന്നിൽ ഒരൊറ്റ കാരണം മാത്രം നമ്മുടെ തഹ്‌സിൻ.

ALSO READ: വമ്പന്മാരുടെ അത്താഴം മുടക്കും: ഈ ലോകകപ്പിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള 4 ടീമുകൾ, അറിയാം

റയലിൽ കളിച്ച താരം ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക്; ആരാധകർക്ക് ആവേശവാർത്ത

ഒരൊറ്റ റയൽ താരവുമില്ലാതെ സ്പെയിൻ ലോകകപ്പ് സ്ക്വാഡ്; ബാഴ്സയിൽ നിന്ന് എട്ടുപേർ

Summary: History has been made as 19 year old Tahsin Mohamed, hailing from Thalassery in Kannur, Kerala, has been named in Qatar’s final 26 man squad for the 2026 FIFA World Cup. Playing as a winger for Al Duhail SC, Tahsin impressed Qatar’s coach Julen Lopetegui with his performance, becoming the first ever player of Indian origin to feature in a FIFA World Cup squad.

content: Malayali Player in FIFA World Cup


Discover more from Footy Times

Subscribe to get the latest posts sent to your email.

Al Duhail SC TahsinFIFA World Cup 2026 updatesIndian player in World CupKannur footballer World CupMalayali Player in FIFA World CupQatar national football teamTahsin Mohamed Qatar squad
Comments (0)
Add Comment