ഒട്ടേറെ നാളത്തെ കാത്തിരിപ്പിനോടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം മുഹമ്മദ് സനാന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. 2029 വരെ നീളുന്ന മൂന്ന് വർഷ കരാറിലാണ് മുഹമ്മദ് സനാൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
ജംഷഡ്പൂർ എഫ്സിയിൽ നിന്നും വമ്പൻ തുക മുടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്. ജംഷഡ്പൂർ ഐഎസ്എൽ കളിക്കില്ല വന്നത്തോടെ സനാനെ സ്വന്തമാക്കാനായി വമ്പന്മാർ തന്നെ രംഗത്ത് വന്നിരുന്നു.
മുഹമ്മദ് സനാനെ ലക്ഷ്യവെച്ച് ഈസ്റ്റ് ബംഗാൾ തുടക്കം മുതലെ രംഗത്തുണ്ടായിരുന്നു. മികച്ചൊരു ഓഫറും ക്ലബ് താരത്തിനായി നൽകി. എന്നാലും മുഹമ്മദ് സനാൻ തന്റെ പ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കണമെന്നായിരുന്നു ആഗ്രഹം. ഇതോടെയാണ് വമ്പൻ ഓഫറുകൾ വേണ്ട വെച്ച് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
റിലയൻസ് ഫുട്ബോളിലൂടെ വളർന്നു വന്ന 22കാരൻ, 2023 മുതൽ ജംഷഡ്പൂർ ടീമിലെ സ്ഥിര സാന്നിധ്യമാണ്. നിലവിൽ ഐഎസ്എൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും അപകടക്കാരനായ വിങ്ങർ കൂടിയാണ് സനാൻ.
ഇന്ത്യൻ സൂപ്പർ ലീഗിൽ 57ലേറെ മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും രണ്ട് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ലെഫ്റ്റ് വിങറായി കളിക്കുന്ന താരം, റൈറ്റ് വിങ്ങിലും അറ്റാക്കിങ് മിഡ്‌ഫീൽഡറായും കളിക്കാൻ കേൾപ്പുണ്ട്. എന്തിരുന്നാലും താരത്തിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയ്ക്ക് മൂർച്ച കൂട്ടുമെന്ന് ഉറപ്പാണ്.
ALSO READ:-
നിലവിൽ താരം സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യ ടീമിനൊപ്പമാണുള്ളത്. ആറാം തീയതി നടക്കാനിരിക്കുന്ന ഇന്ത്യ-ഉറുഗ്വേ സൗഹൃദ മത്സരത്തിന് ശേഷമായിരിക്കും സനാൻ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരുക.
റാംഹ്ലുഞ്ചുങ്കയെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്
സ്പോർട്ടിങ് ക്ലബ് ഡൽഹിയുടെ മുന്നേറ്റ നിര താരം റാംഹ്ലുഞ്ചുങ്കയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2028 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് 25 കാരൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. തന്റെ മികച്ച വേഗതകൊണ്ടും ഡ്രിബ്ലിംഗ് കൊണ്ടും, മികച്ച കളി ശൈലിമെയുന്ന താരമാണ് റാംഹ്ലുഞ്ചുങ്ക. ഡൽഹിക്ക് പുറമെ IFL ക്ലബ്ബുകളായ ഐസ്വാൾ, ശ്രീനിധി ഡെക്കാൻസ് ക്ലബിന് വേണ്ടിയും കളിച്ച താരമാണ് റാംഹ്ലുഞ്ചുങ്ക.
മിസോറാം കാരനായ താരം ഐഎസ്എൽ ഡൽഹിക്കും ഹൈദരാബാദിനും ചേർന്ന് 44ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് മൂന്ന് ഗോളും മൂന്ന് അസ്സിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. വിംഗുകളിലൂടെ അതിവേഗം മുന്നേറാനും എതിർ പ്രതിരോധനിരയെ മറികടന്ന് മുന്നേറാനുമുള്ള മിടുക്കാണ് താരത്തിന്റെ പ്രധാന കരുത്ത്.
Summary:- Kerala Blasters have officially announced the signing of 22-year-old Malayalam winger Mohammed Sanan from Jamshedpur FC on a contract until 2029. The highly-rated winger reportedly turned down interest from East Bengal to join his boyhood club. Sanan will join the Blasters squad after India’s friendly against Uruguay on October 6.
Discover more from Footy Times
Subscribe to get the latest posts sent to your email.