ജൂൺ ഒമ്പതിന് ആരംഭിക്കുന്ന ശ്രീലങ്ക എ ടീമിനെതിരായ മത്സരങ്ങൾക്കായുള്ള ഇന്ത്യ എ ടീമിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓൾറൗണ്ടർ അനുകൂൾ റോയ് (Anukul Roy) ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ടീമിൽ ഉണ്ടായിരുന്ന ഹർഷ് ദുബെയ്ക്ക് പകരക്കാരനായാണ് ഈ ഇടംകൈയ്യൻ സ്പിൻ ഓൾറൗണ്ടർക്ക് ഇന്ത്യൻ യുവനിരയിലേക്ക് വിളിവന്നിരിക്കുന്നത്.
ലങ്കയ്‌ക്കെതിരായ പരമ്പര
ജൂൺ ഒമ്പതിന് ആരംഭിക്കുന്ന ഈ അനൗദ്യോഗിക ഏകദിന പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ശ്രീലങ്കൻ മണ്ണിൽ വെച്ചാണ് ഈ മത്സരങ്ങളെല്ലാം നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഡംബുല്ലയിലാണ്.
തിലക് വർമയാണ് പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത്. റിയാൻ പരാഗ് ആണ് ഉപനായകൻ. തിലക് വർമ, പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിംഗ്, കുമാർ കുശാഗ്ര, വിപ്രജ് നിഗം, യഷ് താക്കൂർ, യുദ്ധ്‌വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ എന്നിവരടങ്ങുന്നതാണ് സ്‌ക്വാഡ്
അനുകൂൾ
പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ ടീമിന് ഉപയോഗിക്കാൻ പറ്റുന്ന ഓൾറൗണ്ടറാണ് അനുകൂൾ. മികച്ചൊരു ഫീൽഡർ കൂടിയായ താരം നേരത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു.2022 ലാണ് താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഭാഗമാകുന്നത്.
ഈ ഐപിഎൽ സീസണിന്റെ ആദ്യഘട്ടത്തിൽ താരത്തിന് കൊൽക്കത്ത നിരയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി ഉപയോഗിച്ചുകൊണ്ട് നിലവിൽ കൊൽക്കത്ത ടീമിന്റെ ഒരു പ്രധാന ഘടകമായി മാറാൻ ഈ ഓൾറൗണ്ടർക്ക് സാധിച്ചിട്ടുണ്ട്.
ALSO READ: CSK-യ്ക്ക് ഇനിയും പ്ലേ ഓഫിൽ കയറാം; പക്ഷെ, 3 മത്സരങ്ങൾ അനുകൂലമാവണം
English Summary : KKR all-rounder Anukul Roy has been named as the replacement for Harsh Dubey in the India A squad for the upcoming three-match series against Sri Lanka A starting June 9. Tilak Varma will captain the youth team.
Discover more from Footy Times
Subscribe to get the latest posts sent to your email.