Footy Times

നാഷൻസ് ലീഗ്: ജർമനിക്ക് ജയം

0

നാഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തി ജർമ്മനി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം. സാൻ സിറോയിൽ വെച്ച് നടന്ന മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ സാൻഡ്രോ ടോണാലിയുടെ ഗോളിൽ ആതിഥേയർ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ക്ലിൻഡിൻസ്റ്റ് , ഗോറെട്ട്സ്ക്ക എന്നിവരുടെ ഗോളിൽ ജർമ്മനി വിജയമുറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ മിക്കെൽ മെറിനോയുടെ ഇഞ്ചുറി ടൈം ഗോളിൽ നെതർലാൻസിനെ സമനിലയിൽ കുരുക്കി സ്പെയിൻ. മത്സരത്തിൽ ഇരു ടീമും രണ്ടു ഗോൾ വീതം നേടി. നിക്കോ വില്യംസിന്റെ ഗോളിൽ മത്സരത്തിന്റെ തുടക്കത്തിൽ ലീഡെഡുടുത്ത സ്പെയിനിനെതിരെ ഇരു പകുതികളിലുമായി റെയ്ൻഡീർസ്, ഗാക്ക്പ്പോ എന്നിവരുടെ ഗോളിൽ നെതർലാൻഡ്സ് തിരിച്ചടിച്ചു. 81ആം മിനിറ്റിൽ നെതർലാൻഡ്സിന്റെ ഹട്ടോ ചുവപ്പുകാർഡ് കണ്ടു പുറത്തായെങ്കിലും ഇഞ്ചുറി സമയത്താണ് സ്‌പെയിനിന് അവസരം മുതലെടുക്കുവാൻ സാധിച്ചത്. മറ്റു മത്സരങ്ങളിൽ ഡെന്മാർക്ക് പോർച്ചുഗലിനെയും (1-0) ക്രൊയേഷ്യ ഫ്രാൻസിനെയും (2-0) പരാജയപ്പെടുത്തി. രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 24ന് നടക്കും.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply