Footy Times

പഞ്ചാബിനിത് ആവേശ സമനില

0

ഇന്ത്യൻ സൂപ്പർ ലീഗിൽ നാല് തുടർ തോൽവികൾക്ക് ശേഷം സമനില നേടി പഞ്ചാബ്. ഇന്ന് ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ പകുതിയിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ പഞ്ചാബ് തിരിച്ച് വരികയായിരുന്നു.

ആദ്യ പകുതിയുടെ 24ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം മക്കാർട്ടൻ്റെ ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ട് പഞ്ചാബ് ഗോൾ കീപ്പർ മുഹീത് ശാബിറിൻ്റെ സേവിൽ നിന്നും പിടിച്ചെടുത്ത് ആലാവുദ്ധീൻ അജാരി സീസണിലെ 15ാം ഗോൾ നേടി.
31ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് പ്രതിരോധ താരം അഷീർ അക്തർ യെല്ലോ കാർഡ് കണ്ടു.

43ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ മലയാളി താരം ജിതിൻ എം.എസ് യെല്ലോ കാർഡ് കണ്ടു.

45ാം മിനുട്ടിൽ പഞ്ചാബ് താരം പ്രംവീർ സിങിന് യെല്ലോ കാർഡ്.

ഒന്നാം പകുതി അവസാനിക്കുമ്പോൾ പഞ്ചാബിനെതിരെ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിട്ട് നിന്നു.

രണ്ടാം പകുതിയിൽ 51ാം മിനുട്ടിൽ ലൂക്കാ മച്ചൻ്റെ ഷോട്ട് നോർത്ത് ഈസ്റ്റ് കീപ്പർ ഗുർമീത് രക്ഷപ്പെടുത്തി.
59ാം മിനുട്ടിൽ ജിതിൻ എം.എസ് പരിക്ക് പറ്റി പുറത്തേക്ക്.
64ാം മിനുട്ടിൽ പഞ്ചാബ് താരം നിഖിൽ പ്രഭു സീസണിലെ നാലാം യെല്ലോ കാർഡ് കണ്ടു. അടുത്ത മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ സസ്പെൻഷൻ കാരണം കളിക്കാനാവില്ല.
77ാം മിനുട്ടിൽ പഞ്ചാബിൻ്റെ മലയാളി താരം ലിയോൺ അഗസ്റ്റിൻ പരിക്ക് പറ്റി പുറത്തേക്ക്.
82ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ഗുർമീത് രക്ഷപ്പെടുത്തിയ പന്ത് പിടിച്ചെടുത്ത് പഞ്ചാബ് താരം ലുങ്ഡിം സീസണിലെ ആദ്യ ഗോൾ നേടി പഞ്ചാബിന് സമനില സമ്മാനിച്ചു.
82ാം മിനുട്ടിൽ ഗുർമീത് യെല്ലോ കാർഡ് കണ്ടു.
84ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം പാർത്തിപ് ഗൊഗോയിയുടെ ഷോട്ട് മുഹീത്ത് സേവ് ചെയ്തു.
85ാം മിനുട്ടിൽ പഞ്ചാബ് പരിശീലകൻ ദിൽപ്രിസ് റെഡ് കാർഡ് കണ്ടു.
86ാം മിനുട്ടിൽ ലുങ്ഡിം ഒന്നാം യെല്ലോ കാർഡ് കണ്ടു.
കളിയുടെ അധിക സമയത്ത്
91ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം സെബാകോ യെല്ലോ കാർഡ് കണ്ടു. 92ാം മിനുട്ടിൽ
ലുങ്ഡിം രണ്ടാം യെല്ലോ കാർഡ് കണ്ട് പുറത്തേക്ക്.

ഒടുവിൽ നാല് തോൽവികൾക്കുശേഷം പഞ്ചാബ് സമനില നേടി.


Discover more from

Subscribe to get the latest posts sent to your email.