ലൂണ എന്തുകൊണ്ട് ഇന്റർ കാശിക്കെതിരെ കളിച്ചില്ല? വെളിപ്പെടുത്തലുമായി ആഷ്‌ലി വെസ്റ്റ്വുഡ് രംഗത്ത്

കേരള ബ്ലാസ്റ്റേഴ്‌സ്-ഇന്റർ കാശി മത്സരം കണ്ട ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും വന്ന സംശയമായിരിക്കും എന്തു കൊണ്ട് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്റർ കാശിക്കെതിരെ കളിച്ചില്ലായെന്ന്. ഇതിനു മറുപടിയായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

Adrian luna watching KBFCvsIK match at stands

ആഷ്‌ലിയുടെ അപ്ഡേറ്റ് പ്രകാരം അഡ്രിയാൻ ലൂണ പരിക്കിന്റെ പിടിയിലാണ്. താരത്തിന് നിലവിൽ കാലിന്റെ ഹീൽ ഭാഗത്ത്‌ ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. ഇതുകൊണ്ടാണ് താരം ഇന്റർ കാശിക്കെതിരെ കളിക്കാതെ ഇരുന്നത്.

താരം കഴിഞ്ഞ രണ്ട് ദിവസം ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല. ഇന്റർ കാശി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം നടന്ന പുണെയിൽ ബാലെവാഡി സ്റ്റേഡിത്തിന്റെ പിച്ച് നിലവാരം മോശമാണെന്ന് മനസ്സിലായത്തോടെ ലൂണ കളിക്കുന്നില്ലായെന്ന് തീരുമാനിക്കുകയായിരുന്നു. അഥവാ ഈ ഒരു പിച്ചിൽ കളിച്ച് പരിക്ക് ഗുരുതരമാക്കേണ്ടയെന്ന മുൻകരുതൽ മൂലം കൂടിയാണ് താരം കളിക്കാതെയിരുന്നത്.

ലൂണയുടെ പകരം മലയാളി താരം വിബിൻ മോഹനായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്റർ കാശിക്കെതിരെയുള്ള മത്സരത്തിലെ ക്യാപ്റ്റൻ. താരം തന്നെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോൾ നേടിയതതും. അഡ്രിയാൻ ലൂണക്ക് പുറമെ പ്രതിരോധ നിര താരം ബികാശ് യുമ്നാമും പരിക്കിന്റെ പിടിയിലാണ്. എന്തിരുന്നാലും അഡ്രിയാൻ ലൂണ അടുത്ത മത്സരത്തിന് പരിക്കിൽ നിന്ന് മുക്തനായി വരുമെന്ന് വിശ്വസിക്കാം.

ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് ഗംഭീര വിജയം. എതിരാളികളായ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റൻ വിബിൻ മോഹനും ഇംഗ്ലീഷ് സ്ട്രൈക്കർ ആന്ദ്രേ ഗ്രീനുമാണ് വല കുലുക്കിയത്. വിജയത്തോടൊപ്പം ബ്ലാസ്റ്റേഴ്‌സിന് ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റും സ്വന്തമാക്കാൻ സാധിച്ചു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചെങ്കിലും, മെച്ചപ്പെടുത്തേണ്ട ഒട്ടേറെ കാര്യങ്ങൾ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന്റെ മുൻപിലുണ്ട്. അതിൽ ഏറ്റവും എടുത്തു പറയേണ്ടതാണ് വിദേശ താരങ്ങൾ ടീമുമായി കൂടുതൽ ഇണങ്ങുക എന്നത്.

 

ALSO READ:-

 

എന്തിരുന്നാലും ആഷ്‌ലി വെസ്റ്റ്വുഡ് പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, ഇതിലും ശക്തിയോടെ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിന് വരുമെന്ന് പ്രതിക്ഷിക്കാം. ഇനി ഒക്ടോബർ 18ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Summary:- Kerala Blasters captain Adrian Luna missed the ISL 2026/27 season opener against Inter Kashi due to a minor heel injury. Coach Ashley Westwood revealed that Luna had not trained with the team for two days, while the poor pitch conditions at Pune’s Balewadi Stadium also influenced the decision to keep him out. Bikash Yumnam is also reportedly struggling with an injury.


Discover more from Footy Times

Subscribe to get the latest posts sent to your email.

Adrian LunaIndian Super LeagueKerala Blasters
Comments (0)
Add Comment