സിഎസ്കെയിൽ വൻ അഴിച്ചുപണി; രണ്ട് യുവതാരങ്ങൾക്ക് അരങ്ങേറ്റം? നിർണായക മാറ്റങ്ങൾ വരുന്നു

ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് സുരക്ഷിതമായി മുന്നോട്ട് പോകാൻ സാധിക്കൂ.

ഐപിഎൽ 2026-ൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്‌സ് കടുത്ത പോരാട്ടത്തിലാണ് (CSK). ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് സുരക്ഷിതമായി മുന്നോട്ട് പോകാൻ സാധിക്കൂ.

ഈ സാഹചര്യത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഗൗരവകരമായ ആലോചനയിലാണ് മാനേജ്‌മെന്റ്. കഴിഞ്ഞ ദിവസം ചെന്നൈയിലെ ടീം ഹോട്ടലിൽ വച്ച് നടന്ന അടിയന്തര യോഗത്തിൽ വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ടീം നായകൻ റുതുരാജ് ഗെയ്ക്‌വാദ്, മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്, ബാറ്റിംഗ് പരിശീലകൻ മൈക്കൽ ഹസ്സി എന്നിവർ പങ്കെടുത്ത യോഗത്തിൽ മലയാളി താരം സഞ്ജു സാംസണും യോഗത്തിൽ പങ്കെടുത്തു.

ടീം നിലവിൽ നേരിടുന്ന ബാറ്റിംഗ് തകർച്ചയും ബൗളിംഗിലെ പിഴവുകളും യോഗത്തിൽ ചർച്ചയായി. നിലവിലെ ബാറ്റിംഗ് ക്രമത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചും നിർണ്ണായകമായ തീരുമാനങ്ങൾ ഈ യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്.

യോഗത്തിൽ നടന്ന ചർച്ചകൾ

എംഎസ് ധോണി

 

ഫിനിഷിംഗ് നിരയിൽ ചെന്നൈ നേരിടുന്ന വലിയ പോരായ്മ പരിഹരിക്കാൻ എംഎസ് ധോണി കളിക്കളത്തിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.

താരത്തിന്റെ പരിക്കിന്റെ അവസ്ഥയും ശാരീരികക്ഷമതയും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

ധോണിക്ക് ഇനിയും വിശ്രമം വേണോ അതോ മുംബൈക്കെതിരെയുള്ള നിർണ്ണായക പോരാട്ടത്തിൽ അദ്ദേഹത്തെ കളിപ്പിക്കണോ എന്ന കാര്യത്തിൽ മാനേജ്‌മെന്റ് ആശയക്കുഴപ്പത്തിലാണ്.

യോഗത്തിൽ ചർച്ചയായ മറ്റു പ്രധാന കാര്യങ്ങൾ

  • ഓപ്പണിംഗ് നിര: മൂന്നാം നമ്പറിൽ കളിക്കുന്ന ഉർവിൽ പട്ടേലിനെ ഓപ്പണിംഗിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്.
  • ഫിനിഷിംഗ്: കാർത്തിക് ശർമയ്ക്ക് പകരം യുവതാരം രാം കൃഷ്ണ ഘോഷിനെ പരീക്ഷിച്ചേക്കും.
  • ഡെത്ത് ബൗളിംഗ്: ഗുർജപ്‌നീത് സിംഗിന് പകരം ഡെത്ത് ഓവറുകളിൽ കൂടുതൽ നിയന്ത്രണമുള്ള ആകാശ് മധ്വാളിനെ ഇലവനിലേക്ക് കൊണ്ട് വന്നേക്കാം.
  • ഓൾറൗണ്ടർ: ശിവം ദുബെയ്ക്ക് പകരമായി സ്പിൻ ബോളിംഗിലും ബാറ്റിംഗിലും തിളങ്ങാൻ കഴിയുന്ന പ്രശാന്ത് വീറിന് അവസരം നൽകിയേക്കാം.

ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കാനിരിക്കുന്ന മത്സരം ചെന്നൈയ്ക്ക് ജീവൻമരണ പോരാട്ടമാണ്.

നേരത്തെ വാംഖഡെയിൽ നടന്ന മത്സരത്തിൽ 103 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കാൻ ചെന്നൈയ്ക്ക് സാധിച്ചിരുന്നു.

അന്ന് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ആ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ചെന്നൈയ്ക്ക് പ്ലേ ഓഫ് സ്വപ്നങ്ങൾ നിലനിർത്താൻ സാധിക്കൂ.

ഹോട്ടലിൽ നടന്ന ഈ നിർണ്ണായക കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ കളിക്കളത്തിൽ എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്ന് വരും മണിക്കൂറുകളിൽ അറിയാം.

ALSO READ: IPL 2026: ‘അവർ വെറും സീറോ ടീമാണ്’; പരിഹാസവുമായി സെവാഗ്

English Summary : CSK held a strategic meeting with Ruturaj, Fleming, and Sanju Samson to finalize their plan for the remaining matches. Discussions focused on the middle-order crisis and the potential return of MS Dhoni to strengthen the finish as CSK aims for the playoffs.


Discover more from

Subscribe to get the latest posts sent to your email.

CSKIPL 2026MS DhoniSanju Samson
Comments (0)
Add Comment