വരാൻ പോവുന്ന സെപ്റ്റംബർ-ഒക്ടോബർ മാസത്തിലെ സൗഹൃദ മത്സരങ്ങൾക്കായുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ നാഷണൽ ടീം പരിശീലകൻ ഖാലിദ് ജമിൽ.
2026 ലോകകപ്പിൽ പങ്കെടുത്ത വമ്പന്മാരായ പനാമ, ബ്രസീൽ, ഉറുഗ്വേ രാജ്യങ്ങളെയാണ് ഈയൊരു ഇന്റർനാഷണൽ ബ്രേക്കിൽ ഇന്ത്യ നേരിടുക.
26 അംഗ ടീമിൽ നാല് ഗോൾകീപ്പർമാർ, എട്ട് ഡിഫൻഡർമാർ, എട്ട് മിഡ്ഫീൽഡർമാർ, ആറ് ഫോർവേഡുകൾ എന്നിവരുണ്ട്. ഗുർപ്രീത് സിംഗ് സന്ധു, അനിരുദ്ധ് താപ്പ, അൻവർ അലി, മൻവീർ സിംഗ് തുടങ്ങിയ പരിചയസമ്പന്നരായ പേരുകൾ പരിശീലകൻ സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്.
ജൂണിൽ ഉസ്ബെക്കിസ്ഥാനെതിരായ രണ്ട് മത്സരങ്ങളിൽ പരിക്കുമൂലം വിട്ടുനിന്ന റയാൻ വില്യംസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോം കുമാർ, ജയ് ഗുപ്ത, പ്രംവീർ, റിക്കി മീതേയ് ഹൊബാം, മുഹമ്മദ് സനാൻ എന്നിവരാണ് ടീമിൽ ഇടം നേടിയ യുവതാരങ്ങൾ.
ഇന്ത്യൻ പ്രതിരോധനിര താരം സന്ദേശ് ജിൻഗൻ ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്. അതേസമയം ഇന്ത്യൻ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡ് നേടിയ ലാലിയൻസുവാല ചാങ്‌ടെയും ടീമിൽ നിന്ന് പുറത്താണ്.
ജീക്സൺ സിംഗ്, രാഹുൽ ഭെകെ, വിശാൽ കൈത്ത്, ലിസ്റ്റൺ കൊളാക്കോ എന്നിവരാണ് ടീമിൽ ഇടം ലഭിക്കാത്ത മറ്റ് പ്രമുഖർ. അതോടൊപ്പം നിലവിൽ ഫോമിൽ പോലുമല്ലാത്ത ഫാറൂഖ് ചൗധരി, റഹിം അലി എന്നിവർക്ക് ടീമിൽ ഇടം നൽകിയത് ആരാധകർക്കിടയിൽ ഏറെ ചർച്ച വിഷയമായിട്ടുണ്ട്.
സെപ്റ്റംബർ 26ന് ആരംഭിക്കുന്ന പനാമക്കെതിരെയുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്ക് തുടക്കം കുറിക്കുക. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. ലോക റാങ്കിംഗിൽ 44ആം സ്ഥാനത്തുള്ള പനാമ 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുകയും ഇന്ത്യയ്ക്ക് കടുത്ത ഓപ്പണിംഗ് പരീക്ഷണം നൽകുകയും ചെയ്യുമെന്ന് ഉറപ്പാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.
പിന്നീട് ഇന്ത്യന് ടീം മുൻ ലോകകപ്പ് ജേതാകളായ ബ്രസീലിനെ ഒക്ടോബർ മുന്നിനും ഉറുഗ്വേയെ ഒക്ടോബർ ആറിന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ച് നേരിടും. ലോകമെമ്പാടുമുള്ള ആരാധകർ കത്തിരിക്കുന്ന രണ്ട് മത്സരങ്ങൾ കൂടിയാണിത്.
ഉറുഗ്വായ്, പനാമ, ബ്രസീൽ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അൽബിനോ ഗോമസ്, സോം കുമാർ, പ്രഭ്സുഖൻ സിംഗ് ഗിൽ
ഡിഫൻഡർമാർ: ആകാശ് മിശ്ര, അഭിഷേക് സിംഗ് ടെക്‌ചം, ബിജോയ് വർഗീസ്, അൻവർ അലി, ജയ് ഗുപ്ത, ഹ്മിംഗ്തൻമാവിയ റാൾട്ടെ, പ്രംവീർ, റിക്കി മീതേയ് ഹൂബാം
മിഡ്ഫീൽഡർമാർ: മക്കാർട്ടൺ നിക്സൺ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, അനിരുദ്ധ് ഥാപ്പ, ലാലെങ്മാവിയ റാൾട്ടെ, സഹൽ അബ്ദുൾ സമദ്, മുഹമ്മദ് സനാൻ, റിക്കി ഷാബോംഗ്
ഫോർവേഡുകൾ: ഇർഫാൻ യാദ്‌വാദ്, എഡ്മണ്ട് ലാൽറിൻഡിക, റഹീം അലി, മൻവീർ സിംഗ്, റയാൻ വില്യംസ്, വിക്രം പർതാപ് സിംഗ്
ഇന്ത്യയുടെ മത്സര ഷെഡ്യൂൾ
സെപ്റ്റംബർ 26: ഇന്ത്യ vs പനാമ — ശ്രീ കണ്ഠീരവ സ്റ്റേഡിയം, ബെംഗളൂരു
ഒക്ടോബർ 3: ഇന്ത്യ vs ബ്രസീൽ — വിവേകാനന്ദ യുബ ഭാരതി കൃരംഗൻ, കൊൽക്കത്ത
ഒക്ടോബർ 6: ഇന്ത്യ vs ഉറുഗ്വേ — വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ, കൊൽക്കത്ത
Summary:- India head coach Khalid Jamil has announced a 26-member squad for the upcoming international friendlies against Panama, Brazil and Uruguay. Experienced players such as Gurpreet Singh Sandhu, Anirudh Thapa, Anwar Ali and Manvir Singh have been included, while young talents including Mohammed Sanan, Som Kumar, Jai Gupta and Pranveer have earned their places. Sandesh Jhingan, Lallianzuala Chhangte, Jeakson Singh and several other established names have been left out. India will begin their friendly series against Panama on September 26 in Bengaluru before facing Brazil and Uruguay in Kolkata in October.
Discover more from Footy Times
Subscribe to get the latest posts sent to your email.