Footy Times
The Beautiful Game, Beautifully Told

ഐഎസ്എൽ ഇനി സോണിയിൽ കാണാം…

അതേ സമയം , ഐഎസ്എൽ പോരാട്ടങ്ങൾ ഫെബ്രുവരി 14 ന് ആരംഭിക്കും. മോഹൻ ബഗാൻ vs കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തോടെയാണ് സീസൺ ആരംഭിക്കുക.

0

ഐഎസ്എൽ 2025- 26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ തീരുമാനമായി (isl tv rights). ഇന്ന് നടന്ന ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്സ് ബിഡിൽ ഫാൻകോഡ്, ജിയോ, എബിപി, ടു സെർക്കിൽ തുടങ്ങിയ കമ്പനികളുടെ ബിഡുകളാണ് മുൻപന്തിയിൽ നിന്നത്.

ഇതിൽ ബ്രോഡ്കാസ്റ്റ്, സ്ട്രീമിങ്, പ്രൊഡക്ഷൻ എന്നിവയുടെ അവകാശം ഫാൻകോഡ് സ്വന്തമാക്കുകയായിരുന്നു. കെപിഎസ് സ്റ്റുഡിയോ ഐഎസ്എല്ലിന്റെ പ്രൊഡകഷൻ അവകാശവും സ്വന്തമാക്കി.

ഫാൻകോഡിന് സാറ്റലൈറ്റ് ചാനൽ ഇല്ലാത്തതിനാൽ ഫാൻകോഡ് സാറ്റലൈറ്റ് അവകാശം സോണി സ്പോർട്സിന് നൽകാനാണ് സാധ്യത. ഫാൻകോഡ്, സോണി സ്പോർട്സിന് സാറ്റലൈറ്റ് അവകാശം കൈമാറിയതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ സോഹൻ പൊദ്ദാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അങ്ങനെയെങ്കിൽ ഐഎസ്എൽ ടിവിയിൽ സോണി സ്പോർട്സിലും സ്ട്രീമിങ്ങിൽ ഫാൻകോഡിലൂടെയും കാണാൻ സാധിക്കും.

isl tv rights

അതേ സമയം , ഐഎസ്എൽ പോരാട്ടങ്ങൾ ഫെബ്രുവരി 14 ന് ആരംഭിക്കും. മോഹൻ ബഗാൻ vs കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തോടെയാണ് സീസൺ ആരംഭിക്കുക.

ALSO READ: മകനെ മടങ്ങി വരൂ; പഴയ താരത്തെ തിരികെയെത്തിക്കാൻ യുണൈറ്റഡ് ചർച്ചകൾ തുടങ്ങി

content: isl tv rights


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply