Footy Times
The Beautiful Game, Beautifully Told

ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ; മുൻ പഞ്ചാബ് എഫ്സി പരിശീലകൻ ഇനി കൊമ്പന്മാരെ നയിക്കും; പുതു പ്രതീക്ഷയിൽ ആരാധകർ

ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധവും മധ്യനിരയും വലിയ പരാജയമായിരുന്നു.

0

ഐഎസ്എൽ 2025-26 സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് പരിശീലകൻ ഡേവിഡ് കറ്റാല ക്ലബ്ബ് വിട്ടതോടെ പകരം മുൻ ബെംഗളൂരു എഫ്സി പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിനെ എത്തിക്കാനുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സജീവമാക്കി(Ashley Westwood Kerala Blasters Head Coach).

പ്രമുഖ കായിക മാധ്യമമായ ഖേൽ നൗ (Khel Now) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ്.

RELATED READS: ഈ 4 പേരെ ഒഴിവാക്കിയത് വിനയായി; ബ്ലാസ്റ്റേഴ്‌സ് കാണിച്ച ഏറ്റവും വലിയ 4 മണ്ടത്തരങ്ങൾ

ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ച ‘മാണിക്യം’; ബ്ലാസ്റ്റേഴ്‌സ് ബെഞ്ചിലിരുത്തിയവൻ ഇന്നും കത്തും ഫോമിൽ

ഇന്ത്യൻ ഫുട്ബോളിനെ അടുത്തറിയാവുന്ന ഒരു പരിശീലകനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ലക്ഷ്യമിടുന്നത്. മുൻപ് ബെംഗളൂരു എഫ്സിയെ രണ്ട് തവണ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയ വെസ്റ്റ്‌വുഡിന്റെ പരിചയസമ്പത്ത് ടീമിന് ഗുണകരമാകുമെന്ന് മാനേജ്‌മെന്റ് കരുതുന്നു.

ഇന്ത്യൻ കളിക്കാരുടെ കളിരീതിയും സാഹചര്യങ്ങളും കൃത്യമായി അറിയാവുന്ന അദ്ദേഹം, ടീമിനെ ഉടൻ തന്നെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് ആശിഷ് നേഗിയും വെസ്റ്റ്‌വുഡിന്റെ വരവ് ഏതാണ്ട് ഉറപ്പാണെന്ന സൂചനകൾ നൽകിയിട്ടുണ്ട്.

Ashley Westwood Kerala Blasters Head Coach

നിലവിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ലീഗിന് ലഭിച്ചിട്ടുള്ള ഇടവേള പുതിയ പരിശീലകന് ടീമിനൊപ്പം സമയം ചിലവഴിക്കാൻ അവസരമൊരുക്കും.

ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധവും മധ്യനിരയും വലിയ പരാജയമായിരുന്നു.എന്നാൽ പ്രതിരോധത്തിന് മുൻഗണന നൽകുന്ന വെസ്റ്റ്‌വുഡിന്റെ ശൈലി ബ്ലാസ്റ്റേഴ്‌സിന് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്.

മുൻപ് അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.ഇന്ത്യൻ ഫുട്ബാളിൽ ബംഗളുരു എഫ്സി, എടികെ, പഞ്ചാബ് എഫ്സി എന്നിവരെയാണ് വെസ്റ്റ് വുഡ് ഇതിന് പരിശീലിപ്പിച്ചത്.

ഏപ്രിൽ 5-ന് സ്‌പോർട്ടിംഗ് ക്ലബ് ഡൽഹിക്കെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് പുതിയ പരിശീലകൻ ചുമതലയേൽക്കാനാണ് സാധ്യത.

വെസ്റ്റ് വുഡിന്റെ പരിശീലക ചരിത്രം

ബെംഗളൂരു എഫ്സിയെ പൂജ്യത്തിൽ നിന്നും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വെസ്റ്റ്‌വുഡ്, പ്രൊഫഷണലിസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പരിശീലകനാണ്.

ജിപിഎസ് ട്രാക്കിംഗ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഇന്ത്യൻ ഫുട്ബോളിൽ ആദ്യമായി നടപ്പിലാക്കിയവരിൽ ഒരാളാണ് അദ്ദേഹം.

ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ദുർബലമായ മധ്യനിരയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ ‘പ്രഗ്മാറ്റിക്’ ശൈലി സഹായിക്കും.

സാധാരണയായി 4-4-2 അല്ലെങ്കിൽ 4-3-3 ഫോർമേഷനുകളിൽ ടീമിനെ അണിനിരത്തുന്ന വെസ്റ്റ്‌വുഡ്, പ്രതിരോധത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വേഗതയേറിയ കൗണ്ടർ അറ്റാക്കുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുൻപ് അഫ്ഗാനിസ്ഥാൻ ദേശീയ ടീമിനെ പരിശീലിപ്പിക്കവെ ഇന്ത്യയെ തോൽപ്പിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. ഹോങ്കോങ് ദേശീയ ടീമിനൊപ്പം ഇഎഎഫ്എഫ് (EAFF) ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ വലിയ നേട്ടമാണ്.

ഏപ്രിൽ 5-ന് പോയിന്റ് പട്ടികയിൽ താഴെയുള്ള സ്‌പോർട്ടിംഗ് ക്ലബ് ഡൽഹിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഈ അന്താരാഷ്ട്ര ഇടവേളയിൽ പുതിയ പരിശീലകൻ എത്തുന്നതോടെ ടീമിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഡേവിഡ് കറ്റാലയുടെ കീഴിൽ തകർന്നടിഞ്ഞ പ്രതിരോധം വെസ്റ്റ്‌വുഡ് വന്നാൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മഞ്ഞപ്പടയുടെ ആരാധകർ.

 

ALSO READ: തോൽവി ഉറപ്പിച്ചിടത്ത് ബ്ലാസ്റ്റേഴ്സിന്റെ ഉയിർത്തെഴുന്നേൽപ്പ്; 92-ാം മിനിറ്റിൽ പിറന്ന അജ്‌സലിന്റെ ആ ഗോൾ ഇതാ ( വീഡിയോ കാണാം)

ബ്ലാസ്റ്റേഴ്‌സ് നേടിയത് രണ്ട് ഗോളുകൾ; രണ്ടിന് പിന്നിലും ഒരു മലയാളി

content: Ashley Westwood Kerala Blasters Head Coach


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply