Footy Times

എല്ലിസിന് പുറമെ സിഎസ്കെ ക്യാമ്പിൽ രണ്ട് താരങ്ങൾ കൂടി പരിക്കിന്റെ പിടിയിൽ

പ്രധാന ബൗളറായ നാഥാൻ എല്ലിസിന് പരിക്കിനെ തുടർന്ന് സീസൺ മുഴുവൻ നഷ്ടമാവുമെന്ന് ടീം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

0

ഐപിഎൽ 2026-ന്റെ ആവേശം വാനോളമുയർന്നു നിൽക്കെ, ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് എം.എസ്. ധോണിയുടെ പരിക്ക്(MS Dhoni Injury Update IPL 2026).

ALSO READ: സഞ്ജു സേഫല്ല; ഗില്ലിന് ഒരവസരം കൂടി നല്കാൻ ബിസിസിഐ

 

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന തീവ്രപരിശീലനത്തിനിടെ ധോണിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായും അദ്ദേഹം കാല് മുടന്തിയാണ് മൈതാനം വിട്ടതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തന്റെ 19-ാം ഐപിഎൽ സീസണിനായി തയ്യാറെടുക്കുന്ന താരത്തിന് പരിക്ക് മൂലം സീസണിലെ മുഴുവൻ മത്സരങ്ങളും കളിക്കാൻ കഴിയില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

MS Dhoni Injury Update IPL 2026

പരിശീലന സെഷനുശേഷം ധോണി തിരികെ നടക്കുമ്പോൾ കാലിന് പ്രകടമായ മുടന്തൽ അനുഭവപ്പെടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രായം നൽകുന്ന ശാരീരിക വെല്ലുവിളികൾ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

2023-ലെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ അദ്ദേഹം ഇടതുകാലിന്റെ മുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം കൃത്യമായ ഇടവേളകളിൽ ഈ പരിക്ക് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലും പല മത്സരങ്ങളിലും ധോണി മുട്ടിന് ബാന്റേജ് ധരിച്ചാണ് കളത്തിലിറങ്ങിയിരുന്നത്. ഇത്തവണ ടൂർണമെന്റ് തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ പരിക്ക് വീണ്ടും സജീവമായത് ചെന്നൈ ടീം മാനേജ്‌മെന്റിനും വലിയ തലവേദനയാണ്.

ALSO READ: ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ യാതൊരു കുറ്റബോധവുമില്ല; തുറന്ന് പറഞ്ഞ് ഇന്ത്യൻ യുവതാരം

 

ടീമിലെ മറ്റ് താരങ്ങളുടെ പരിക്കും ടീമിനെ വലയ്ക്കുന്നുണ്ട്. പ്രധാന ബൗളറായ നാഥാൻ എല്ലിസിന് പരിക്കിനെ തുടർന്ന് സീസൺ മുഴുവൻ നഷ്ടമാവുമെന്ന് ടീം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. കൂടാതെ ഓൾറൗണ്ടർ മാത്യു ഷോർട്ടിന് വിരലിനേറ്റ പരിക്ക് കാരണം ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമാവുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ധോണി കൂടി പൂർണ്ണ കായികക്ഷമതയിലല്ലെങ്കിൽ അത് ടീമിന്റെ പ്രകടനത്തെ ഗുരുതരമായി ബാധിച്ചേക്കാം.

മാർച്ച് 30-ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ധോണി ആദ്യ മത്സരത്തിന് ഇറങ്ങുമോ അതോ വിശ്രമം എടുക്കുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരും.

ALSO READ: ചരിത്രം; കരിയർ ബെസ്റ്റ് റാങ്കിങ്ങുമായി സഞ്ജു സാംസൺ

content: MS Dhoni Injury Update IPL 2026

 


Discover more from

Subscribe to get the latest posts sent to your email.

Leave a Reply