Footy Times

ബുണ്ടസ്‌ലിഗ: വമ്പന്മാർക്ക് തോൽവി

0

ജർമ്മൻ ബുണ്ടസ്‌ലിഗയിൽ വമ്പൻ അട്ടിമറികൾ. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ബയേൺ മ്യൂണിക്ക്, നിലവിലെ ചാമ്പ്യന്മാരായ ബയേർ ലെവർകൂസൻ, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നീ ടീമുകൾ 25-ാം റൗണ്ട് മത്സരങ്ങളിൽ അപ്രതീക്ഷിത തോൽവികൾ ഏറ്റുവാങ്ങി.

പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബയേൺ മ്യൂണിക്ക്, റെലഗേഷൻ ഭീഷണി നേരിടുന്ന ബൊഹുമിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു. മത്സരത്തിൽ 2-1ന് മുന്നിട്ടുനിന്ന ബയേണിന്, മധ്യനിര താരം ജാവോ പാലിഞ്ഞക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നത് നിർണ്ണായകമായി.

നിലവിലെ ചാമ്പ്യന്മാരായ ബയേർ ലെവർകൂസൻ, ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള വെർഡർ ബ്രമനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടങ്ങി.

പോയിന്റ് നിലയിൽ പത്താം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ട്, തൊട്ടുതാഴെയുള്ള ഓഗ്‌സ്‌ബർഗിനോട് ഒരു ഗോളിന് തോൽവി വഴങ്ങി.

ഈ മത്സരഫലങ്ങൾക്കു ശേഷവും, 61 പോയിന്റുമായി ബയേൺ മ്യൂണിക്ക് തന്നെയാണ് ബുണ്ടസ്‌ലിഗയിൽ ഒന്നാം സ്ഥാനത്ത്. ലെവർകൂസൻ 53 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.  35 പോയിന്റുമായി ഡോർട്ട്മുണ്ട് പത്താം സ്ഥാനത്ത് ആണ്.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply