Footy Times

റൊണാൾഡോ ഇനി ക്ലബ് മുതലാളി; സ്പാനിഷ് ക്ലബ്ബിന്റെ ഓഹരികൾ സ്വന്തമാക്കി

ഫുട്ബോളിന് പുറമെ ബിസിനസ്സ് രംഗത്ത് സജീവമാണ് ക്രിസ്റ്റ്യാനോ. ഹെർബലൈഫുമായി ബന്ധപ്പെട്ട ടെക് കമ്പനിയായ HBL പ്രോ2കോൾ സോഫ്റ്റ്‌വെയറിൽ അടുത്തിടെ അദ്ദേഹം 7.5 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.

0

സ്പെയിനിലെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ക്ലബ്ബായ യുഡി അൽമേരിയയുടെ (UD Almeria) ഓഹരികൾ സ്വന്തമാക്കി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo UD Almeria stake). നിലവിൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസ്ര് താരമായ റൊണാൾഡോ, തന്റെ ബിസിനസ്സ് സാമ്രാജ്യം കായിക നിക്ഷേപങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം നടത്തിയിരിക്കുന്നത്. സ്പാനിഷ് രണ്ടാം ഡിവിഷൻ ലീഗായ ലാ ലിഗ 2-ൽ നിലവിൽ മൂന്നാം സ്ഥാനത്താണ് യുഡി അൽമേരിയ.

ALSO READ: മകനെ മടങ്ങി വരൂ; പഴയ താരത്തെ തിരികെയെത്തിക്കാൻ യുണൈറ്റഡ് ചർച്ചകൾ തുടങ്ങി

സൗദി ആസ്ഥാനമായുള്ള എസ്എംസി (SMC) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്ലബ്ബ്. സൗദി വ്യവസായി മുഹമ്മദ് അൽ ഖെറൈജിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, പ്രശസ്ത ബോക്സിംഗ് പ്രൊമോട്ടറും റിയാദ് സീസണിന്റെ മുഖ്യ സംഘാടകനുമായ തുർക്കി ആല്ഷെയ്ഖിൽ നിന്നാണ് നേരത്തെ ക്ലബ്ബ് വാങ്ങിയത്.

റൊണാൾഡോ എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് വ്യക്തമല്ല. അതേ സമയം ക്ലബ്ബിന്റെ 25 ശതമാനം ഓഹരിയാണ് താരം വാങ്ങിയത് എന്നാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നത്. ഫുട്ബോൾ വിപണിയിലെ കണക്കുകൾ പ്രകാരം ക്ലബ്ബിന്റെ ആകെ മൂല്യം ഏകദേശം 85 മില്യൺ പൗണ്ട് (ഏകദേശം 900 കോടിയിലധികം രൂപ) വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ 25 ശതമാനമാണ് റോണാ മുടക്കിയിരിക്കുന്നത്.

Cristiano Ronaldo UD Almeria stake

 

“യുഡി അൽമേരിയ മികച്ച അടിത്തറയുള്ളതും വളർച്ചാസാധ്യതയുള്ളതുമായ ഒരു ക്ലബ്ബാണെന്നും, ക്ലബ്ബിന്റെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയ്ക്കായി അതിന്റെ നേതൃത്വത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഓഹരി പങ്കാളിത്തത്തിന് ശേഷം റൊണാൾഡോ പറഞ്ഞു.

സ്പെയിനിലെ ഫുട്ബോൾ സംസ്കാരവും ലീഗുകളുടെ പ്രവർത്തന രീതിയും റൊണാൾഡോയ്ക്ക് നന്നായി അറിയാവുന്നത് ക്ലബ്ബിന് വലിയ ഗുണമാകുമെന്ന് അൽമേരിയ പ്രസിഡന്റ് മുഹമ്മദ് അൽ ഖെറൈജിയും പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ തങ്ങളുടെ ക്ലബ്ബിൽ നിക്ഷേപം നടത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: അവനെ ടീമിലെത്തിക്കണം; യുവ അർജന്റീനൻ താരത്തെ ടീമിലെത്തിക്കാൻ മിയാമിയോട് നിർദേശിച്ച് മെസ്സി

റോണോയുടെ ബിസിനസ് സാമ്രാജ്യം

ഫുട്ബോളിന് പുറമെ ബിസിനസ്സ് രംഗത്ത് സജീവമാണ് ക്രിസ്റ്റ്യാനോ. ഹെർബലൈഫുമായി ബന്ധപ്പെട്ട ടെക് കമ്പനിയായ HBL പ്രോ2കോൾ സോഫ്റ്റ്‌വെയറിൽ അടുത്തിടെ അദ്ദേഹം 7.5 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.

ഇതിനുപുറമെ പെർപ്ലെക്സിറ്റി എഐ (Perplexity AI), ബയോണിക് (Bioniq), വൂപ്പ് (Whoop) എന്നീ കമ്പനികളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

ഹോട്ടലുകൾ, ഫിറ്റ്നസ് സെന്ററുകൾ, ഫാഷൻ ബ്രാൻഡുകൾ എന്നിവയുൾപ്പെടെ ‘CR7’ എന്ന പേരിൽ വലിയൊരു ബിസിനസ്സ് ശൃംഖല തന്നെ റൊണാൾഡോയ്ക്കുണ്ട്.

സൗദി പ്രോ ലീഗിൽ അൽ-നസ്രിനായി ഈ സീസണിലും തകർപ്പൻ പ്രകടനമാണ് റൊണാൾഡോ കാഴ്ചവെക്കുന്നത്. 20 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

എന്നാൽ ക്ലബ്ബിന്റെ ട്രാൻസ്ഫർ നടപടികളിലെ അതൃപ്തിയെത്തുടർന്ന് ഈ സീസണിലെ രണ്ട് മത്സരങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത് വലിയ ചർച്ചയായിരുന്നു.

ഇതിനുപിന്നാലെയാണ് സ്പാനിഷ് ക്ലബ്ബ് ഉടമസ്ഥതയിലേക്കുള്ള താരത്തിന്റെ കടന്നുവരവ്.

ALSO READ: അവനെ തിരിച്ചെത്തിക്കണം, എങ്കിൽ പരിശീലകനാവാൻ റെഡി; പെരസിന് മുന്നിൽ വമ്പൻ ഡിമാന്റുകൾ വെച്ച് ക്ളോപ്പ്

ലോകകപ്പിനായുള്ള 11 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്രസീൽ; ഞെട്ടിച്ച് ആഞ്ചലോട്ടി

 

content: Cristiano Ronaldo UD Almeria stake


Discover more from

Subscribe to get the latest posts sent to your email.

Leave a Reply