Footy Times

ഇനി കൊച്ചിയിലേക്ക് ഇല്ല; ഇന്ത്യൻ ടീമിനെ ആട്ടിപ്പുറത്താക്കി ജിസിഡിഎ; കേരളത്തിന് തന്നെ നാണക്കേട്

ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളി ആരാധകർക്ക് വലിയ നിരാശയാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്.

0

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഏറെ നിരാശ നൽകുന്ന വാർത്തകളാണ് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നും പുറത്തുവരുന്നത് (India vs Hong Kong Kochi Match GCDA Issue)

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം കേരളത്തിൽ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാനെത്തുമ്പോൾ, സ്റ്റേഡിയം ഉടമകളായ ജിസിഡിഎ (GCDA) സ്വീകരിക്കുന്ന നിലപാടുകൾ കായിക കേരളത്തിന് നാണക്കേടായി മാറുകയാണ്.

മാർച്ച് 31-ന് ഹോങ്കോങ്ങിനെതിരെ നടക്കേണ്ട നിർണ്ണായക മത്സരത്തിന് മുന്നോടിയായി ഇന്ന് നടക്കേണ്ടിയിരുന്ന ഔദ്യോഗിക വാർത്താസമ്മേളനം ജിസിഡിഎ തടയുകയും മാധ്യമപ്രവർത്തകരെയും ഇന്ത്യൻ ടീം സ്റ്റാഫിനെയും പുറത്താക്കുകയും ചെയ്തു.

ദേശീയ ടീം പരിശീലകൻ ഖാലിദ് ജമീലിന് പോലും ഗ്രൗണ്ടിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

RELATED READS: ഒറ്റയടിക്ക് വർദ്ധിച്ചത് 12 കോടി രൂപ; മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മൂല്യം കണ്ടോ? ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത് അഭിമാന നിമിഷം

ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ; മുൻ പഞ്ചാബ് എഫ്സി പരിശീലകൻ ഇനി കൊമ്പന്മാരെ നയിക്കും; പുതു പ്രതീക്ഷയിൽ ആരാധകർ

തർക്കത്തിന് പിന്നിലെ കാരണങ്ങൾ (India vs Hong Kong Kochi Match GCDA Issue)

India vs Hong Kong Kochi Match GCDA Issue

സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് പിന്നിൽ. മത്സരത്തിനായി സ്റ്റേഡിയം വിട്ടുനൽകുന്നതിന് മൂന്ന് ലക്ഷം രൂപ വാടകയായും നിശ്ചിത തുക ഡെപ്പോസിറ്റായും നൽകണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഈ തുക നൽകാത്തതിനെത്തുടർന്നാണ് ജിസിഡിഎ കർശന നടപടികളിലേക്ക് നീങ്ങിയത്.

സാധാരണയായി ഇന്ത്യൻ ദേശീയ ടീമിന്റെ മത്സരങ്ങൾ നടക്കുമ്പോൾ അതത് സംസ്ഥാന സർക്കാരുകളോ സ്റ്റേഡിയം അതോറിറ്റികളോ വാടക ഈടാക്കാറില്ല എന്നരിക്കെ, ജിസിഡിഎയുടെ ഈ വാശി ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് തന്നെ വിലങ്ങുതടിയാവുകയാണ്.

ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തിനായുള്ള ടിക്കറ്റ് വിൽപന സജീവമായി നടന്നു വരുന്നതിനിടയിലാണ് ഇത്തരമൊരു തർക്കം ഉടലെടുത്തിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ മത്സരം കൊച്ചിയിൽ നടക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ട്.

സ്റ്റേഡിയം അധികൃതരുടെ ഈ നടപടി വരാനിരിക്കുന്ന ടിക്കറ്റ് വിൽപനയെയും ആരാധകരുടെ ആവേശത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യൻ ഫുട്ബോൾ ടീമിനെപ്പോലെ ഒരു ദേശീയ ടീമിനോട് സ്റ്റേഡിയം അധികൃതർ കാണിക്കുന്ന ഈ അവഗണന വരും കാലങ്ങളിൽ കേരളത്തിന് വലിയ തിരിച്ചടിയായേക്കും.

ഇതൊരുപക്ഷേ കൊച്ചിയിൽ ഇന്ത്യൻ ടീം കളിക്കുന്ന അവസാന അന്താരാഷ്ട്ര മത്സരമാകാനും സാധ്യതയുണ്ട്. നിലവിലെ ഈ മോശം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, ഭാവിയിൽ കേരളത്തിൽ മത്സരങ്ങൾ നടത്താൻ എഐഎഫ്എഫ് തയ്യാറായേക്കില്ല.

ജിസിഡിഎ തങ്ങളുടെ നിലപാട് മാറ്റുകയോ അല്ലെങ്കിൽ കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള മറ്റൊരു ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വരികയോ ചെയ്യാതെ ഇന്ത്യൻ ദേശീയ ടീമിന്റെ മത്സരങ്ങൾ ഇനി കേരളത്തിലേക്ക് എത്താൻ സാധ്യത കുറവാണ്.

ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളി ആരാധകർക്ക് വലിയ നിരാശയാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്.

ALSO READ: ഈ 4 പേരെ ഒഴിവാക്കിയത് വിനയായി; ബ്ലാസ്റ്റേഴ്‌സ് കാണിച്ച ഏറ്റവും വലിയ 4 മണ്ടത്തരങ്ങൾ

English Summary: The upcoming international friendly between India vs Hong Kong Kochi Match GCDA Issue has hit a major roadblock. Due to a dispute over stadium rent between GCDA and AIFF, official press conferences were blocked and staff were removed. This standoff threatens the future of international football matches in Kerala.

CONTENT: India vs Hong Kong Kochi Match GCDA Issue


Discover more from

Subscribe to get the latest posts sent to your email.

Leave a Reply