Footy Times

കലിംഗ കീഴടക്കാനാവാതെ കൊമ്പന്മാർ

0

ഇന്ത്യൻ സൂപ്പർ ലീഗിലെ 4 ആം റൗണ്ട് മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് സമനില. ഒഡീഷ എഫ്.സി ക്കെതിരെയുള്ള മത്സരം 2-2 സമനിലയിൽ അവസാനിച്ചു. ആദ്യ ഇരുപത് മിനിറ്റിൽ രണ്ടു ഗോൾ ലീഡ് നേടിയ കൊമ്പന്മാർ കലിംഗയിൽ ഒഡീഷക്കെതിരായുള്ള തങ്ങളുടെ ആദ്യ വിജയം നേടുമെന്ന് കരുതിയെങ്കിലും പ്രതിരോധ പിഴവുകൾ പ്രതീക്ഷകളെ തകിടം മറിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. 18 മിനുട്ടിൽ സ്പാനിഷ് താരം ജീസസ് ഒരുക്കി നൽകിയ പന്തിൽ നോഹ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റുകൾക്കപ്പുറം ജീസസ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് രണ്ടായി ഉയർത്തി, ഇക്കുറി പന്തൊരുക്കി നൽകിയത് നോഹ ആയിരുന്നു.

ഗോൾ മടക്കാൻ ഒഡീഷ തുടരെത്തുടരെ നടത്തിയ മുന്നേറ്റത്തെ ഏറെനേരം പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനായില്ല. മുപ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവു മുതലെടുത്ത ഒഡീഷ ആദ്യ ഗോൾ മടക്കി. വിദേശ താരം അലക്സാണ്ടർ കോഫിൻ്റെ ശരീരത്തിൽ അടിച്ച പന്ത് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പിടികൊടുക്കാതെ വലയിൽ എത്തി. ഏറെ വൈകാതെ ഡീഗോ മൗറീഷ്യോ ഒഡീഷയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും മത്സരഫലത്തിൽ മാറ്റങ്ങൾ ഒന്നുമുണ്ടായില്ല.


Discover more from

Subscribe to get the latest posts sent to your email.