ബ്ലാസ്റ്റേഴ്‌സിലേക്ക് എത്താൻ പ്രധാന കാരണം ആരാധകർ, വ്യക്തിഗത നേട്ടങ്ങളേക്കാൾ പ്രധാനം കിരീടം; തുറന്നുപറഞ്ഞ് കൊസോവിച്ച്
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് മഞ്ഞപട എന്ന വലിയ ആരാധക കൂട്ടം. ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാൻ കഴിയാത്ത അത്രയേ അധികം ആരാധക പിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.

ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു ആരാധക പിന്തുണയെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മോണ്ടിനെഗ്രോയിന് മധ്യനിര താരം നെബോജ കൊസോവിച്ച്. മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഇതോടകം വമ്പൻ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്താൻ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ക്ലബ്ബിന്റെ ആരാധകരും ഇവിടുത്തെ ജനങ്ങളുമാണെന്ന് നെബോജ്ഷ കോസോവിച്ച് വ്യക്തമാക്കി. 40,000 മുതൽ 50,000 വരെ ആരാധകർക്ക് മുന്നിൽ കളിക്കാനും അവരുടെ പിന്തുണയും ആവേശവും അനുഭവിക്കാനും കഴിയുന്നതാണ് ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷമെന്നും താരം പറഞ്ഞു.
ഇതോടൊപ്പം തനിക് മധ്യനിരയിൽ വിവിധ പൊസിഷനുകളിൽ കളിച്ച് പരിചയമുണ്ടെന്നും എട്ടാം നമ്പർ റോളിലാണ് തനിക്ക് ഏറ്റവും കൂടുതൽ സൗകര്യമെന്നും വ്യക്തമാക്കി. കളി നിയന്ത്രിക്കാനും പ്രതിരോധത്തെ സഹായിക്കാനും ഇഷ്ടപ്പെടുന്ന താരം ഗോളുകൾ നേടുന്നതും അസിസ്റ്റുകൾ നൽകുന്നതുമാണ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന നിമിഷങ്ങളെന്നും കൂട്ടിച്ചേർത്തു.
ഗോളുകളും അസ്സിസ്റ്റുകളും പുറമെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കിരീടം നേടുക മാത്രമാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.
താൻ കളിച്ചിട്ടുള്ള എല്ലാ ക്ലബ്ബുകളിലും ഉയർന്ന ലക്ഷ്യങ്ങളോടെയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പവും കിരീടം നേടുക മാത്രമാണ് പ്രധാന ലക്ഷ്യമെന്നും നെബോജ്ഷ കോസോവിച്ച് വ്യക്തമാക്കി. വ്യക്തിഗതമായി ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും ആഗ്രഹമുണ്ടെങ്കിലും ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം കിരീടനേട്ടമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും താരം പറഞ്ഞു.
Summary: Montenegrin midfielder Nebojša Kosović has praised Kerala Blasters’ passionate fanbase, revealing that the supporters and people around the club attracted him to join. He also discussed his preferred midfield role and playing style, while making it clear that winning a trophy with Kerala Blasters remains his biggest ambition.
Discover more from Footy Times
Subscribe to get the latest posts sent to your email.