Footy Times

അവനെ ടീമിലെത്തിക്കണം; യുവ അർജന്റീനൻ താരത്തെ ടീമിലെത്തിക്കാൻ മിയാമിയോട് നിർദേശിച്ച് മെസ്സി

0

ഒരു കളിക്കാരൻ എന്നതിലുപരി ലയണൽ മെസ്സിക്ക് ഇന്റർമിയാമിയുടെ ട്രാൻസ്ഫർ നീക്കങ്ങളിലും ഇടപെടാനുള്ള അധികാരമുണ്ട് (lionel messi). അത് കൊണ്ട് തന്നെയാണ് സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവരെ ഇന്റർ മിയാമി ടീമിലെത്തിച്ചത്.

ഇപ്പോഴിതാ ഒരു യുവ താരത്തെ സ്വന്തമാക്കാൻ മെസ്സി ഇന്റർമിയാമിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മെക്സിക്കോ ലിഗാ എംഎക്സ് താരമായ ജർമൻ ബെർട്ടറേമിനെ റാഞ്ചാനുള്ള നിർദേശമാണ് മെസ്സി ക്ലബിന് നൽകിയിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്.

27കാരനായ താരം അർജന്റീന വംശജനാണ്. മുന്നേറ്റ നിരയിൽ കളിക്കുന്ന ബെർ‌ട്ടറേം അർജന്റീന അണ്ടർ 17 ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും പിന്നീട് മെക്സിക്കോയിലേക്ക് മാറി അവരുടെ സീനിയർ ടീമിനായി കളിക്കുകയായിരുന്നു.

നിലവിൽ ആദ്യ ഘട്ട ചർച്ചകൾ കഴിഞ്ഞെന്നാണ് വിവരം. സെന്റർ ഫോർവേർഡ് പൊസിഷനിലാണ് താരം കൂടുതലും കളിക്കാറുള്ളത്.

lionel messi

27 കാരനായ ബെർ‌ട്ടറേം നേരത്തെ സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്നെങ്കിലും അവിടെ ഒരൊറ്റ അവസരം പോലും ലഭിച്ചിരുന്നില്ല.

ALSO READ: പഴയ സ്‌ട്രൈക്കറെ തിരിച്ചെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം

content:  lionel messi

 

 


Discover more from

Subscribe to get the latest posts sent to your email.

Leave a Reply