ലോകകപ്പിൽ സ്പെയിനോട് ഏറ്റ തോൽവിയോടെ, ലോകകപ്പിൽ തന്റെ അവസാന മത്സരം കളിച്ചിരിക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ. റൊണാൾഡോ തന്നെയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്.
ഒരു ലോകകപ്പ് കിരീടം പോലും നേടാൻ കഴിയാതെയാണ് റൊണാൾഡോ പടിയിറങ്ങുന്നത്. ലോകകപ്പിന്റെ കഴിഞ്ഞ ആറ് പതിപ്പുകളിലും കളിച്ച ഇതിഹാസത്തിന് ഒരു കിരീടം പോലും നേടാൻ കഴിയാതെ ഇറങ്ങിത് ആരാധകരെ സംബന്ധിച്ചെടുത്തോളം നിരാശജനകമായ ഒരു സംഭവം തന്നെയാണ്.
“ലോകകപ്പിൽ നിന്ന് അങ്ങനെ പുറത്തുപോകുന്നത് സാധാരണവും സങ്കടകരവുമാണ്. പക്ഷേ, പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞതുപോലെ, ഞാൻ എല്ലാം നൽകി, എന്റെ പരമാവധി നൽകി,”
“എന്നിരുന്നാലും, വ്യക്തമായ മനസ്സാക്ഷിയോടെയാണ് ഞാൻ പോയത്. അതാണ് ഫുട്ബോൾ. അതാണ് ഒരു ഫുട്ബോൾ കളിക്കാരന്റെ ജീവിതം. ചിലപ്പോൾ നിങ്ങൾ ജയിക്കും, ചിലപ്പോൾ നിങ്ങൾ തോൽക്കും. നിങ്ങൾ മുന്നോട്ട് പോകണം. സത്യം പറഞ്ഞാൽ, അത് എന്റെ അവസാന ലോകകപ്പായിരുന്നു,” മത്സരശേഷം റൊണാൾഡോ പറഞ്ഞു.
ലോകകപ്പ് നേടിയില്ലെങ്കിൽ പോലും പോർച്ചുഗൽ വേണ്ടി മുന്നോളം കിരീടം നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടതാണ് 2016ൽ നേടിയ യൂറോ കപ്പ്. ഇപ്പോളിത തനിക്കി യൂറോ കപ്പ് ലോകകപ്പോളം പ്രധാനമാണെന്ന് പറഞ്ഞിരിക്കുകയാണ് റൊണാൾഡോ.
ALSO READ:-
“നാളെ ഞാൻ എങ്ങനെ എഴുന്നേൽക്കും? ഇന്നത്തെപ്പോലെ തന്നെ. വ്യക്തമായ മനസ്സാക്ഷിയോടെ. എന്റെ പരമാവധി ഞാൻ നൽകി. പോർച്ചുഗലിനൊപ്പം ഞാൻ മൂന്ന് കിരീടങ്ങൾ നേടി. ക്രിസ്റ്റ്യാനോയ്ക്ക് മുമ്പ്, പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ല. അതിനാൽ, ഞാൻ സംതൃപ്തനാണ്”
“സത്യം പറഞ്ഞാൽ 2016ൽ നേടിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, എനിക്ക് അത് ലോകകപ്പിന്റെ അതേ മൂല്യം വഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ ആവർത്തിക്കുന്നത്, ഞാൻ വ്യക്തമായ മനസ്സാക്ഷിയോടെയാണ് പോകുന്നതെന്ന്. എന്റെ എല്ലാം ഞാൻ സമർപ്പിച്ചു. അത്രമാത്രം. നാളെ ഒരു പുതിയ ദിവസമാണ്. ജീവിതം മുന്നോട്ട് പോകുന്നു, ” എന്നാണ് റൊണാൾഡോ പറഞ്ഞത്.
എന്തിരുന്നാലും കിരീടമില്ല രാജവായാണ് റൊണാൾഡോ ഇറങ്ങുന്നത്. ആറ് ലോകകപ്പുകളിൽ നിന്നായി 27 മത്സരങ്ങൾ താരം ലോകകപ്പിൽ കളിച്ചിട്ടുണ്ട്. ഇതിൽ നിന്നും 11 ഗോളുകളും രണ്ട് അസ്സിസ്റ്റും നേടിയിട്ടുണ്ട്.
അതോടൊപ്പം ഒട്ടേറെ ലോകകപ്പ് റെക്കോർഡുകളും റൊണാൾഡോയുടെ പേരിലുണ്ട്. ലോകകപ്പിൽ തന്റെ അവസാന മത്സരമാണ് റൊണാൾഡോ പറഞ്ഞെങ്കിലും, പോർച്ചുഗൽ ദേശിയ ടീമിൽ നിന്നും വിരമിച്ചതായി പറഞ്ഞിട്ടില്ല.
Summary:- Cristiano Ronaldo has confirmed that Portugal’s defeat to Spain was his final FIFA World Cup match. Although he retires from the tournament without lifting the World Cup trophy, the Portuguese legend said he leaves with a clear conscience, highlighting his three international titles—especially the 2016 UEFA European Championship, which he values as highly as a World Cup.
Discover more from Footy Times
Subscribe to get the latest posts sent to your email.