അവസാന നാലിലേക്ക് സ്ഥാനം ഉറപ്പിക്കാനായി, രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പെയിൻ ഇന്ന് ബെൽജിയത്തെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
തോൽവിയറിയാതെയാണ് ഇരു ടീമും നേർക്കുനേർ വരുന്നത്. സ്പെയിൻ റൗണ്ട് ഓഫ് 16ൽ 1-0തിന് പോർച്ചുഗലിനെയും, ബെൽജിയം 4-1ന് ആതിഥേയരായ യുഎസ്എയെയും തോൽപിച്ചാണ് ക്വാർട്ടർ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.
ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത സ്പെയിനും, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളിലൊന്നായ ബെൽജിയവും നേർക്കുനേർ വരുമ്പോൾ, മത്സരം തീപ്പാറുമെന്ന് ഉറപ്പാണ്.
ഇതിന് മുൻപ് ഇരു ടീം രണ്ട് തവണയാണ് ലോകകപ്പിൽ നേർക്കുനേർ വന്നത്. ഒരു മത്സരത്തിൽ സ്പെയിൻ വിജയിക്കുകയും മറ്റൊരു മത്സരം സമനിലയിൽ പിരിയുകയുമായിരുന്നു.
സ്പെയിൻ ടീം അപ്ഡേറ്റ്
പോർച്ചുഗലിനെതിരായ മത്സരത്തിൽ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ മാറ്റമില്ലാത്ത സ്റ്റാർട്ടിംഗ് ലൈനപ്പിനെയാണ് പ്രഖ്യാപ്പിച്ചത്. ഈയൊരു മത്സരത്തിലേക്ക് വരുമ്പോഴും ആദ്യ ഇലവനിൽ മാറ്റങ്ങളില്ലാതെയായിരിക്കും സ്പെയിൻ ഇറങ്ങുക.
മാർക്കോസ് ലോറന്റേയ്‌ക് പകരമെത്തിയ പെഡ്രോ പോറോ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ, റൈറ്റ് ബാക്കിൽ ഇപ്പം സ്ഥിര സാനിധ്യമായിരിക്കുകയാണ് പെഡ്രോ പോറോ. ആദ്ദേഹത്തിനൊപ്പം ലെഫ്റ്റ് ബാക്കിൽ മാർക്ക് കുകുറെല്ലയും സെന്റർ ബാക്കായി പൗ കുബാർസിയും അയ്‌മെറിക് ലാപോർട്ടെയും ചേരും.
പെഡ്രോ പോറോ പോലെ തന്നെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ ഡാനി ഒൽമോയും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ബെൽജിയത്തിനെതിരെയും ആദ്ദേഹത്തിന് ആദ്യ ഇലവനിൽ ഇടം ഉറപ്പാണ്.
മുന്നേറ്റ നിരയിലേക്ക് വരുകയാണേൽ ലാമിൻ യമാൽ, അലക്സ് ബെയ്ന, മൈക്കൽ ഒയാർസബൽ എന്നിവർ തുടരും. സ്പെയിനിന്റെ യുവ താരം നിക്കോ വില്യംസിന് പരിക്കേറ്റത്തോടെയാണ് അലക്സ് ബെയ്ന ആദ്യ ഇലവനിൽ ഇടം നേടാൻ ആരംഭിച്ചത്.
സ്പെയിൻ സാധ്യത ഇലവൻ ഇതാ (4-2-3-1): സൈമൺ; പോറോ, കുബാർസി, ലാപോർട്ടെ, കുക്കുറെല്ല; പെദ്രി, റോഡ്രി; യമൽ, ഓൾമോ, ബെയ്ന; ഒയാർസബാൽ.
ബെൽജിയം ടീം അപ്ഡേറ്റ്
റൗണ്ട് ഓഫ് 16ൽ യുഎസ്എക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്ത് പോവേണ്ടി വന്ന അമാദൗ ഓണൻ, ടൂർണമെന്റിൽ ഇനി കളിക്കാൻ കഴിയില്ലായെന്ന് ഉറപ്പായി കഴിഞ്ഞു. ആദ്ദേഹത്തിന് പകരം ഇനി ഹാൻസ് വനാകെനായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.
അതോടൊപ്പം കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം ലഭിക്കാഞ്ഞ കെവിൻ ഡി ബ്രൂയിന് തിരിച്ചു ടീമിലേക്കെത്തും. പകരം നിക്കോളാസ് റാസ്കിൻ പുറത്താകും. അതോടൊപ്പം മാൻഞ്ചസ്റ്റർ സിറ്റി താരം ജെറമി ഡോക്കുവും സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് തിരിച്ചെത്തും. ഇനി പ്രതിരോധത്തിലേക്ക് വരുകയാണേൽ മാറ്റങ്ങളില്ലാതെയായിരിക്കും ബെൽജിയം ഇറങ്ങുക.
ബെൽജിയത്തിന്റെ സാധ്യത ഇലവൻ (4-2-3-1): കോർട്ടോയിസ്; കാസ്റ്റാഗ്നെ, മെച്ചെലെ, എൻഗോയ്, ഡി ക്യൂപ്പർ; വനാകെൻ, ടൈലിമാൻസ്; ഡോകു, ഡി ബ്രൂയിൻ, ട്രോസാർഡ്; ദേ കെറ്റലേരെ.
Summary:- Spain and Belgium lock horns in the 2026 FIFA World Cup quarter-finals tonight, with both sides unbeaten so far. Spain’s watertight defence faces Belgium’s prolific attack in a high-stakes clash for a place in the semi-finals.
Discover more from Footy Times
Subscribe to get the latest posts sent to your email.